പേജുകള്‍‌

2012, നവംബർ 8, വ്യാഴാഴ്‌ച

പതീക്ഷ വെച്ചവര്.

അലങ്കാരത്തിന്റെ 
ഇരകള്‍ !
കോസ്മെറ്റിക് ഗ്ലാസുകളിലെ
വര്ണ്ണ  മത്സ്യങ്ങള്  ,
ഇരുമ്പു വേലിക്കുള്ളിലെ
കാഴ്ച മൃഗങ്ങള്  ,
മാര്‍ബിള്‍ മാളങ്ങളില്‍
മക്കള്  ,
അകത്തളങ്ങളിലെ
അമ്മമാര് ,
വരവു ചിലവിന്റെ
അക്കങ്ങളായി
അച്ഛന്മാര്  !

എന്നാല്
അങ്ങകലെ  അറപ്പ്  പറ്റിയ
ജീവിതത്തില്
ആരുടെയോ
ഔദാര്യത്തിലേക്ക്
എഴുതിയെറിഞ്ഞവര് ,
അനന്തതയിലേക്ക്
ചുളിവുകള് വരച്ച
മിഴി പായിച്ച് ,
ജീര്ണ്ണിച്ച
ജാലകത്തിന് പിറകില്
ആരും വരാനില്ലെന്നറിഞ്ഞിട്ടും
പതീക്ഷ വെച്ചവര് !








2012, നവംബർ 7, ബുധനാഴ്‌ച

(അന്ത്യശയനം )

ഇനി ഞാനുറങ്ങട്ടെ
ബാഹ്യ ബ്രമത്തിന്റെ മായാ പ്രപഞ്ചത്തിനകലെ
ഒരുനാളുമുണരാത്ത നീണ്ട നിദ്ര !
വിണ്ണില്‍ ഉലകിന്റെ വര്‍ണ്ണ പ്രകാശത്തിനായ്
ഉണരുന്ന നയനവും ,
മണ്ണില്‍ ഒഴുകുന്ന നാദ താളത്തിനായ്
അലയുന്ന കര്‍ണ്ണവും ,
നീണ്ട മൌനങ്ങള്‍ കൊണ്ടാത്മാവില്‍
എരിയുന്ന ചിന്തയും,
ചിരിയും,വിഷാദവും,നോവും,കിനാവും,
സകല സ്വാര്‍ത്ഥ ഭാവങ്ങളും നിലച്ചു :
ഇനി ഞാന്‍ ഉറങ്ങട്ടെ!
ഒരു നാളുമുണരാത്ത നീണ്ട നിദ്ര!
സുരപഥത്തിന്നു താഴെ കടിഞ്ഞാണു പൊട്ടിച്ചു പായുന്ന
ഞാനായിരുന്നു വിരുതന്‍ !
പരകോടി ജൈവക്രമങ്ങള്‍ക്കു നടുവില്‍
നായാടി ധാരണിക്കു മുകളില്‍
താരാപഥങ്ങളില്‍ കൂടി ക്കുതിച്ചു ഞാന്‍
ഭൂഗോള മമ്മാന മാടി !
കരയില്‍ ,കടല്‍ ചുഴിയില്‍ ,ഉലയുന്ന തിരയില്‍
കൊടുങ്കാട്ടിലുയരത്തില്‍ ആദ്രിക്കു മുകളില്‍
ആര്‍ത്തിക്ക് ചിറകിട്ട് ഞാന്‍ ചെന്നിടങ്ങളില്‍
പ്രകൃതിക്ക് പോലും പരിക്ക് പറ്റി !
ഇപ്പുതിയ ശാസ്ത്ര പ്രയാണത്തില്‍ ആര്‍ദ്രമാം
ഹൃദയം മറന്നു ഞാന്‍ വഴിയിലെങ്ങോ ?
കുഴിവെട്ടിമൂടി പരസ്നെഹ,കാരുന്ണ്യ ,
സമസൃഷ്ടി ബന്ധങ്ങള്‍ വെരറുത്തു !
പുലരുന്ന പുത്തന്‍ പദാര്‍ത്ഥ വേദങ്ങളില്‍
കാണാത്തതേതും തിരസ്കരിച്ചു.
അവിടെ തുടങ്ങിയെന്‍ കുടില വിചാരങ്ങള്‍ ,
അവിടെ തുടങ്ങിയെന്‍ സ്വാര്‍ത്ഥ ഭാവം !
അവിടെ പണത്തിന്ന്‍ പടയോട്ട മുയരയായ് ,
ചതിയും ,കവര്‍ച്ചയും നാമ്പ് പൊട്ടി .
ചുടു ചോര ചീറ്റി,കബന്ധങ്ങള്‍ ചിതറി ,
കലാപത്തിനഗ്നി ജ്വലിചു കേറി .
വന്‍ താര യുദ്ധമായ്‌ ,രാസായുധ്ങ്ങളായ്
മരണം വിരല്‍ തുമ്പില്‍ നൃത്തമാടി .
വളരുന്ന ഭൌതിക ശാസ്ത്രത്തിനൊരു മുഴം
മുന്നില്‍ ഞാന്‍ ഓടി അഹങ്കരിച്ചു .
എല്ലാം നിലക്കുന്ന നിമിഷമാണറിയുന്നു
"മണ്ണായിരുന്നു ഞാന്‍ !!"
ഒരു നേര്‍ത്ത സിരബന്ധം ,അതിലൂടെ ഒഴുകുന്ന
ചുടു രക്ത മായിരുന്നെന്റെ ശക്തി !
ഒടുവിലെന്‍ ഹൃദയത്തുടിപ്പിന്റെ
അവസാന ചലനവും നിലച്ചു!
ഇനി ഞാന്‍ ഉറങ്ങട്ടെ!
ബാഹ്യ ബ്രമത്തിന്റെ മായാ പ്രപഞ്ചത്തിനകലെ
ഒരു നാളുമുണരാത്ത നീണ്ട നിദ്ര !!
                ...     ഉസ്മാന്‍ പാണ്ടിക്കാട്  ...