പേജുകള്‍‌

2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

സ്വാതന്ത്ര്യം പട്ടാപകല്

പണ്ട് വിദ്യാലയത്തിലെ 
അസംബ്ലി മുറ്റത്ത് ഞാൻ സ്വാതന്ത്രനായിരുന്നു ,
എന്റെ കൂട്ടുകാരെല്ലാം സഹോദരീ സഹോദരന്മാരും !
ഉച്ചബെല്ലടിച്ചപ്പോൾ ,
ചോറ്റുപാത്രവുമായി എല്ലാവരുംവരാന്തയിലേക്ക് നടന്നു
ഞാൻ മൈതാനടത്തേക്കാണ് പോയത്
കാരണം ഞാന് സ്വതന്ത്രനായിരുന്നു !
സ്‌കൂൾ വിട്ട് മഴ നനയാനും
സ്വാതന്ത്ര്യം എന്നെ അനുവദിച്ചു
മറ്റുള്ളവരുടെയൊക്കെ കുട നനഞ്ഞപ്പോള്
എനിക്ക് നനയാൻ, ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു !
പിന്നെ,വീട്ടിൽ !
അച്ഛനില്ലാത്ത വീട്ടിൽ,
അമ്മ വേലക്കുപോകുമ്പോഴും
ഞാൻസർവ്വ തന്ത്ര സ്വാതന്ത്രനായി !
എന്നാൽ ,ഇന്ന്
ചത്ത പശുവിന്റെ തോലുരിച്ചവനെ കൊല്ലാനുള്ള
സ്വാതന്ത്ര്യം നിന്റെതാണ് ,
കഴിച്ച ഭക്ഷണം ബീഫെന്ന് സമർത്ഥിക്കാനും !
....................................ഉസ്മാൻപാണ്ടിക്കാട്‌ ...

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

തിളങ്ങട്ടെ

നാണക്കേടിൻ മറു പേരാണോ .
ഭാരതമെന്നു പറഞ്ഞു തരൂ 
നാണം,മാനം എന്ന പദങ്ങളെ 
തലക്കെട്ട് ചേര്‍ക്കുക
നാണിപ്പിക്കും സംഘികളെ !
ഉടുമുണ്ടില്ലാ 'കഴുത'സമാനം
തൊഴുതലയുന്നത് ഏത് മതം ?
തോലിയുരിയുന്നിതു കണ്ടിട്ടാധുന
ലോകത്തുള്ള മനുഷ്യ മതം !
പരമോന്നതമൊരു സഭയിൽനിന്ന്
പര നാറിപ്പണി ചെയ്യുമ്പോൾ
പറയുന്നവനും ,കേൽക്കുന്നവരും
നാൽക്കാലികളെന്നറിയുന്നു !!
നാണം വിറ്റും മാനം വിറ്റും
ഭാരത നാട് തിളങ്ങട്ടെ
നാട്ടിൽ പട്ടിണി പേറും ജനതതി
നഗ്നത കണ്ടു രസിക്കട്ടെ !

.............ഉസ്മാൻ പാണ്ടിക്കാട് .

2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

ദൈവ യുഗം

നാല്ക്കാലിക്ക് 'പടച്ചോന്' പദവി
പടപ്പുകള് വെറുമൊരു 'നാല്കാലീ' !
പാല് തരുന്നൊരു മൃഗമെന്നാലും
വോട്ടു തരുന്നതും അത് തന്നെ !
ഗോദൈവങ്ങള് ക്കെതിരെ നാട്ടില്
ദ്രാവിഡ ദൈവമുണർന്നപ്പോൾ
തല്ക്കാലം 'പശുപതി' പറയുന്നു
മതി മതി, പശു മൃഗമയ്‌ക്കോട്ടെ!
എങ്കിലു മതിനുടെ കാഷ്ടം അമൃത്
മൂത്രം പുണ്ണ്യ ഔഷധ മത്രേ !
മലമൂത്രങ്ങള് ഭുജിക്കുക നിങ്ങള്
ദൈവം പാല് കുടിച്ചോട്ടെ !
അഭിനവ ശാസ്ത്ര യുഗത്തിലുമിവിടെ
കാലികളത്രേ 'ദൈവങ്ങള് ' !!??
ഇരുകാലുള്ള മനുഷ്യന് മാത്രം
ഇടമില്ലാത്തൊരു ദൈവ യുഗം !
ഉസ്മാന് പാണ്ടിക്കാട്

2016, ഓഗസ്റ്റ് 6, ശനിയാഴ്‌ച

2016, ജൂലൈ 18, തിങ്കളാഴ്‌ച

യാത്ര

ഓരോ പുലരികൾ കൊഴിയുമ്പോഴും 
തീരും ജീവിത നിമിഷങ്ങൾ 
ഓരോ പൂവുകൾ കൊഴിയുമ്പോഴും
വിരിയും പൂവുകൾ പല ചെടിയിൽ 
യാത്രക്കാരാണിവിടെ മനുഷ്യർ
സത്രത്തിൽ ചില രാപ്പകലിൽ 
ഓരോ യാത്രകൾ കഴിയുമ്പോഴും 
ഓർക്കണ മിക്കഥ നാം ഇവിടെ !  

2016, ഫെബ്രുവരി 1, തിങ്കളാഴ്‌ച

തുള്ളൽ പ്രവാസം

 തുള്ളൽകഥകൾ പലതുണ്ടെന്നാ 
ഇങ്ങിനെ ഒരു കഥ കെട്ടവരുണ്ടോ
കിട്ടിയതൂരി വിലക്ക് കൊടുത്ത് 
കഷ്ടപ്പാടുകൾ വാങ്ങിയതി ക്കഥ  

കടലു കടന്ന പ്രവാസികളാണവ
കുടവയർ കൊണ്ട് കുലുങ്ങി നടപ്പോർ 
ഗ്രോസറി ബൂഫിയ ലാന്ററി യങ്ങിനെ 
മസ്രയിൽ ആടുകൾ ,ഒട്ടകപാലക 

ചെറ്റക്കുടിലിന് വകയില്ലാത്തവ 
പെട്ടന്നൊരു വൻപുര പണിയുമ്പോൾ  
ഉറ്റവർ ഉടയവർ ഇവരുടെ തണലുക 
പറ്റി നടപ്പവർ നിരവധി നാട്ടിൽ 

തെറ്റില്ലിവനൊരു കോടീശ്വരനെ  
ന്നവനുടെ പുരയും മതിലും പറയും  
എന്നാലൊരു കുബ്ബൂസും ജുബ്നയു 
മിവിടെ  ഫൂലും താമിയ ശരണം !

എട്ടാളു ള്ളോരു മുറിയിൽ പൊട്ടിയ 
മൂട്ട കടിക്കും കട്ടില് വേറെ 
കട്ടിലിനടിയിൽ കാർഗോ വിടാനായ് 
നിഡോയും ,പിസ്ത ,ബദാം പല പൊതിക 

എന്നാലിവനൊരു നാളും ഇവയുടെ 
രുചി അറിയില്ലെ ന്നാരറിയും കഥ ?
നാട്ടിൽ കേറ്റിയ മാളിക, ഇവിടെ 
ചുമരിൽ ചില്ലിട്ടതു മുണ്ടവിടെ

ചെല്ലുന്നവരോ ടതിനുടെ പെരുമ 
ചൊല്ലു ന്നുണ്ടാവനിട മുറിയാതെ   
എന്നാൽ പൊട്ടിയ മൂട്ട കട്ടിലി 
ഇവനുടെ വാസം, ഒരു പരിഹാസം !

കൊല്ലം രണ്ട് കഴിഞ്ഞാൽ കിട്ടും 
ലീവിന് നാട്ടിൽ പോയ പ്രവാസി 
ഒട്ടും മടിയില്ലാതൊരു വണ്ടി 
റെന്റി നെടുത്ത് വിലസുകയായി 

തെണ്ടാനുള്ളവനല്ലേലും പല 
മണ്ടത്തരമേ ചെയ്യുകയുള്ളൂ 
മണ്ടന്മാരിവർ കിട്ടിയ കാശുകൾ 
കൊണ്ഗ്രീറ്റാക്കിയ മര മണ്ടന്മാ 

വരുവാനുള്ളത് പ്രഷറും ശുകറും 
സ്ട്രോക്കും സിക്കുകൾ അനവധി വേറെ 
മുടിയില്ലാത്തൊരു തലയും എന്നാ 
കുടവയറുള്ളോരു വയറും ബാക്കി 

വറ്റിയ കീശയിൽ കൊറ്റികളായവർ 
ഉറ്റവരൊന്നു മിരിക്കുക യില്ല 
തെറ്റ് തിരുത്തു ന്നില്ലേൽ നാളെ 
പറ്റു മിതാർക്കും ഓർക്കുക നമ്മൾ !
                 ഉസ്മാൻപാണ്ടിക്കാട് 

                  0564283654 

2016, ജനുവരി 13, ബുധനാഴ്‌ച