പേജുകള്‍‌

2013, ജൂൺ 23, ഞായറാഴ്‌ച

മാര്ഗ്ഗ വെളിച്ചം



















ജബലുന്നൂറിലെ ഹിരയില് ജ്വലിച്ച ദിവ്യ വെളിച്ചം 
വിശാല വിസ്തൃത ഭൂതലമാകെ വീശിയടിച്ച പ്രകാശം 
              ഖുറ്ആന് ...ഖുറ്ആന്...ഖുറ്ആന് (കോറസ്)
സംഹാരാന്ധത കളി തുള്ളും കാട്ടരബികള് അവരുടെ നടുവില് 
സമസ്ത ജീവിത സരണി കളും കൊണ്ടുതിച്ച കൈത്തിരി നാളം  
               ഖുറ്ആന് ...ഖുറ്ആന്...ഖുറ്ആന് (കോറസ്)
കാട്ടാളതയുടെ കറുത്ത ശക്തികള് ചിറകു വിരിക്കുമ്പോള് 
കഴുത്തറുത്തും കലഹ മുതിര്ത്തും കവലകള് എരിയുമ്പോള് 
ഒരൊറ്റയാനായ്‌ തിരുനബി തന്നുടെ ഹൃദയ വിഷാദങ്ങള് 
വിതുമ്പി ഒഴുകി ഹിറയുടെ ഗദ് ഗദ നാദ തരങ്കങ്ങള് ...!
                ഇസ്‌ലാം ...  ഇസ്‌ലാം ...  ഇസ്‌ലാം (കോറസ്)
                                             (ജബലുന്നൂറിലെ)
നിറഞ്ഞു കുരുതി ക്കുഴികളിലവിടെ പിറന്ന പെണ്‍ മണികള് 
പിടഞ്ഞോടുങ്ങി തെരുവിന്നിരുളില് മൃത പ്രവാഹങ്ങള് 
അവിടെ മുഴങ്ങി മനുഷ്യ മോചന മാനവ മന്ത്രങ്ങള് 
നടുങ്ങി നാടിന് പഴകിയ ജന്മി പ്രഭുത്വ വര്ഗ്ഗങ്ങള് 
                                               (ജബലുന്നൂറിലെ)
പല ചേരികളായ് പൊരുതിയ ഗോത്ര ശിഥില വിഭാഗങ്ങള് 
ഒരൊറ്റ നിരയായ്‌ മാറ്റി ഹിറയുടെ ദര്ശന നാളങ്ങള് 
വിലങ്ങു ചങ്ങല പൊട്ടിച്ചുലകിന്  സൌഹൃദ സന്ദേശം 
നിലചിടാതവ തുടരും വിപ്ലവ വിമോചനാവേശം  !
               ഇസ്‌ലാം ...  ഇസ്‌ലാം ...  ഇസ്‌ലാം (കോറസ്)
                                          (ജബലുന്നൂറിലെ)
                   usmanpandikkad /  veem143@gmail.com