പേജുകള്‍‌

2013, ഒക്‌ടോബർ 23, ബുധനാഴ്‌ച

ഇന്ത്യ എന്റെ ഇന്ത്യ

{മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായിരുന്ന ഫ്രാങ്ക് മൊറൈസ് പറഞ്ഞത്രെ "ഇന്ത്യയുടെ ഒരു കാല്‍ ആണവയുഗത്തിലാണെങ്കില്‍ മറ്റേ കാല്‍ ചാണകത്തിലാണ്" }

ഇന്ത്യ എന്റെ ഇന്ത്യ 

"ചാണക ത്തിന്നും ചളിപ്പ്‌ തോന്നുന്നൊരു 
ചാര വലയത്തിലാണിന്ത്യ യിന്ന്  
ചാരിത്ര്യ ഭംഗത്തിനിരയായൊരമ്മക്ക് 
ദാരിദ്ര്യ മാണത്രെ ഏറെ ഭംഗി!
"കുംഭമേളങ്ങളെ" വെല്ലുന്നതാണിന്ന് 
കുംഭകോണങ്ങളില് എന്റെ രാജ്യം 
പാഞ്ചാലി പോലും പകക്കുന്ന നഗ്നത 
മൊഞ്ചാണ് പീഡന കാഴ്ച്ച കണ്ടാല് 
'ആണവത്തത്തിന്നു' മില്ലയിന്നാണത്തം 
വേണ മിന്നാരാന തിന്നു പോലും !
സ്വപ്നങ്ങളില് പെറ്റ സ്വര് ണ്ണക്കിടാവിന്റെ 
സ്വര്ഗ്ഗസ്ഥ പീഠം കുഴിച്ചു മാന്തും 
വര്ഗ്ഗ വിദ്വേഷം വിഷം ചീറ്റി മോഡിമാര് 
മോഡി കാട്ടുന്നതാണിന്ന് ഇന്ത്യ !

2013, ഒക്‌ടോബർ 9, ബുധനാഴ്‌ച

വൃദ്ധന്














വൃദ്ധന് 

യുവത്വത്തിലേക്കാണ് നടന്നത്

അവിടെ പ്രണയം ബാക്കിവെച്ച ഓര്മ്മകളും 
പ്രക്ഷുബ്ദ ഹൃദയങ്ങളും 
പെയ്തൊഴിഞ്ഞ മേഘങ്ങളും 
അനാഥപ്പെട്ടു കിടന്നു
അപക്വ മായ 
ആശയങ്ങള് ദഹിക്കാതെ 
ആവാസങ്ങളില് 
തന്നെ ഞെരിഞ്ഞമറ്ന്നു 
ഒരു ധിക്കാരിയുടെ 
നിഷേധക്കുറിപ്പും. 
നിഷേധിയുടെ തന്തോന്നിത്തവും
അവിടെനിന്ന് ഇന്നും 
മാഞ്ഞു പോയിട്ടില്ല
താല്പര്യങ്ങളുടെ സന്ധിയും 
കാര്ക്കശ്യത്തിന്റെ 
സമാസവും 
സ്വപ്നങ്ങളുടെ 
അലങ്കാങ്ങരങ്ങളുമായി 
ആ കവിതയോടൊപ്പം 
തന്ത്രികള് പൊട്ടിയ 
കളിവീണയും അനാഥമായി 
  .... ഉസ്മാന് പാണ്ടിക്കാട് ....