പേജുകള്‍‌

2013, ഓഗസ്റ്റ് 27, ചൊവ്വാഴ്ച

അമ്മ എന്റെ അമ്മ


താരാട്ടിന്റെ വരികളെന് ഓര്മ്മയില് 
താളം മീട്ടുകയാണിന്നും 
താലോലിച്ചമ്മ മാറോട് ചേര്ത്തെന്നെ 
പാലൂട്ടി മുലപ്പാലൂട്ടി 

എന്നെ കുളിപ്പിച്ചു കണ്ണെഴുതി 
എന്നെ ഉടുപ്പിട്ടണിയിച്ചു       
എന്നെ ഉറക്കാന് ഉണര്ന്നിരുന്നു 
എന്നെ വളര്ത്താന് ഉറക്കൊഴിച്ചു 

എന്നും എനിക്കമ്മ കൂട്ടായി 
എന്നും എനിക്കു വഴി കാട്ടി 
എന്നും എനിക്കായി ജീവിച്ചു 
എന്നും ഞാന് അമ്മയെ സ്നേഹിച്ചു 
          ഉസ്മാൻ പാണ്ടിക്കാട് 


എന്റെ രാജ്യം

                         
                        












അമ്പിളിമാമാനില് 
ചെന്നപ്പോള് ചോദിച്ചു 
എവിടുന്ന് വന്നതാ നിങ്ങള് ?
ഇമ്മിണി ദൂരത്ത്‌ ഭൂമിയില് നിന്നുള്ള 
കൂട്ടരാണെന്നോതി ഞങ്ങള് 
ഭൂമിയില് ഭൂഖണ്ഡം മാറിയിരിക്കുമ്പോള്  
ഏഷ്യക്കാരെന്നു നാം ചൊല്ലും 
ഏഷ്യയിലെത്തിയാല് 
ഇന്ത്യക്കാരാകുന്നു 
ഇന്ത്യയില് കേരളക്കാരായ്  
മാമലയാളം മാതൃഭാഷാ ,
മലനാടാണല്ലോ മാതൃരാജ്യം !
മറ്റു പല ഭാഷ വേഷങ്ങള് ചേര്ന്നുള്ള 
ഭാരത മാണെന്റെ ദേശം !
            ഉസ്മാന് പാണ്ടിക്കാട്