പേജുകള്‍‌

2013, ജൂലൈ 5, വെള്ളിയാഴ്‌ച

ചിരിക്കുന്ന സൂഫി


















 ബ്രന്മാണ്‍ഡത്തിന് ആഴവു മഴകും 
തേടി തെരുവിലലഞ്ഞു 
ഒരു ദര് വേശായ് ,മുനിയായ് ,സ്വാത്വിക 
ഗുരുവായ് ,മാന്ത്രിക സുതനായ്‌ 
അനന്ത സീമയിലെങ്ങോ ജീവിത 
മഹാ രഹസ്യം പരതി 
നിതാന്ത പ്രാറ് ത്ഥന യായി ജീവ ..
ജനുസ്സിന് കണ്ണികള് കാട്ടി 
പതിച്ചു വാങ്ങിയ ഭൂമിക്കേറെയും 
അവകാശികളെ യറിഞ്ഞു 
തനിക്കു കാണാ പരജീവികളില് 
പ്രപഞ്ച സത്ത തിരഞ്ഞു 
മലരില്,തളിരില്,തരുവിലു,തന്നുടെ 
തനി പ്പകര്പ്പുകള് കണ്ടു 
ഹൃദയാര് ദ്രത യുടെ പുതിയൊരു മാനം 
പാരിനു പതിച്ചു നല്കി 
നറ് മ്മത്തിന് നറു മധുരം വിതറി 
ചിതറിയ ചിന്തകള് എഴുതി 
ചിറിയുടെ ചീന്തിന്നിടയിലു മാ ..
ഒളിയമ്പുകള് മിന്നെറിയുന്നു 
താമ്ര പത്രം പൊടിതട്ടുമ്പോള് 
കുറുനരി കൂവിയതെന്തെ 
കാറ്റും,മീനും,മേഘവും അക്ഷര 
മെഴുതുന്നെന്തേ ഉലകില് ?
ഒരു മൌനത്തിന് കനകാക്ഷരമാ..
ണുതാത്ത ഗര്ജ്ജന മെന്നോ 
നിരർത്ഥ മീ ചെറു ഭൂമിയിലേതും 
നിതാന്ത സുന്ദര മെന്നോ?
ഊരുകള് ചുറ്റി പ്രപഞ്ച സത്യം 
അറിഞ്ഞു താങ്കള് വരുന്നു 
കഥയറിയാതെ പൌരോഹിത്യം 
ചികഞ്ഞു ഞാന് കഴിയുന്നു 
ഇന്നും പഴയ മിനാരം നോക്കി 
കഴിയാനാണെന് യോഗം 
അതുകൊണ്ടാവാം അടിയനു താങ്കളെ 
അറിയാനൊത്തിരി വിഷമം !
              ഉസ്മാന് പാണ്ടിക്കാട് 
               0564283654
              veem143@gmail.com