പേജുകള്‍‌

2020, ഓഗസ്റ്റ് 29, ശനിയാഴ്‌ച

 ആണ്ടിലൊരിക്കൽ നാട്ടിലിറങ്ങും   

നമ്മുടെ തമ്പ്രാൻ മാവേലി 
ആരും കാണാ പാതാളത്തിൽ 
നിന്നാണെത്തുക പതിവായി 
ഇക്കുറി വന്നാൽ കോറണ്ടേനിൽ 
കഴിയണമെന്നാ ണറിയിപ്പ് 
അതുകൊണ്ടങ്ങേർ കർക്കിടകത്തിൽ 
മഴയും കൊണ്ടാണിങ്ങെത്തി 
മുന്നത്തെക്കുറി പ്രളയം കണ്ട് 
പകച്ചു മടങ്ങിയതോർക്കുന്നു 
എന്നാലന്നിവിടെല്ലാ മനസ്സും
ഒന്നായ് കണ്ടതിലാശ്വാസം!
മുൻ വർഷങ്ങളിൽ ആളെ കാണാൻ 
മാളുകൾ തേടി നടക്കേണം 
എന്നാലിപ്പോൾ ആളുകളെല്ലാം 
പുരകളിലുണ്ട് സമാധാനം 
ആരാരെല്ലാം എന്നറിയാതു
ള്ളാശങ്കയിലാണിന്നിപ്പോൾ
മുഖവും,മൂക്കും ,വായും മൂടിയ 
മാനവരെല്ലാം ഒരുപോലെ 
                 ദീന.വി. കോടശ്ശേരി  

2020, ജൂലൈ 31, വെള്ളിയാഴ്‌ച

ആശംസകളോടെ.

നഗരമുറങ്ങിയ നേരത്തന്ന്‌ 
ജിദ്ദയിൽ നിന്ന് മടങ്ങുമ്പോൾ 
പകരം വെക്കാൻ എന്നുടെ കവിതകൾ 
അവിടെ തന്നെ കുറിച്ചിട്ടു 

'പ്രവാസിജിദ്ദ' എന്നാണക്ഷര 
കനലുകള ച്ചെറു കവിതയിലെ 
ഉശിരും ഉയിരും ഉണർവ്വും നൽകി 
നിങ്ങൾ വളത്തണമക്കവിത!

കവിത വളർന്ന് വീശിയടിച്ച് 
കൊടുങ്കാറ്റാവണ മുലകെങ്ങും
അധികാരങ്ങളിൽ അഴിമതി തീർപ്പവർ  
കേട്ടു പകക്കണ മക്കവിത!

അലർച്ച കേട്ടിട്ടിളകിമറിഞ്ഞൊരു 
പടയണി ഉയരണ മവിടെല്ലാം
അവരാവണമൊരു 'ക്ഷേമ രാഷ്ട്രം' 
പണിയാനുയരും നവ ശക്തി!

അവര് തിരുത്തണ മിരുളിൻ ശക്തികൾ 
എഴുതി മറിച്ച ചരിത്രങ്ങൾ
അവര് വരുത്തണം മാനവികതയുടെ 
നീതിന്യായ വ്യവസ്ഥിതികൾ!  

അവര് തകർക്കണമസമത്വത്തിൻ
വർഗ്ഗീയതയുടെ ബിംബങ്ങൾ
അവര് തുരത്തണ മസ്‌പൃശ്യതയുടെ, 
വംശീയതയുടെ സ്തംഭങ്ങള്!

അവിടെ കാണാം ഭാരത ശിൽപികൾ 
സ്വപ്നം കണ്ടൊരു മമ ദേശം 
അവിടെ കാണാം മുവ്വർണ്ണക്കൊടി അവരുടെ
കൈകൾക്കാവേശം

അവിടെ ചൊല്ലുക ഇക്കവിതകൾ നാം !
അവിടെ ഉയർത്തുക ഇക്കൊടി നാം !
അന്നാണുണരുക പണ്ട് മടങ്ങിയ 
നഗരം ഇന്ത്യയിലുടനീളം!
 .........ഉസ്മാൻപാണ്ടിക്കാട് 
..........8281674065 

2020, ഫെബ്രുവരി 1, ശനിയാഴ്‌ച

നാവൊന്നനക്കാൻ


കണ്ടിട്ടും നാവൊന്നനക്കാൻ മടിക്കണോ മാളോരേ 
കൊണ്ടിട്ടും നമ്മള് പിന്നെയും കൊള്ളണോ മാളോരേ 
എന്നിട്ടും മിണ്ടാതിരുന്നാല് മിണ്ടാൻ കഴിയൂലാ
മിണ്ടാനോ നാട്ടിലൊരുത്തനും ജീവനുണ്ടാകൂലാ !

കാള ചാത്തപ്പൊ തൊലിയുരിഞ്ഞു 
തൊലിയെടുത്തോനെ അടിച്ചുകൊന്നു 
കണ്ടിട്ടും നമ്മള് മിണ്ടീല മിണ്ടീല നമ്മള് മിണ്ടീല 
കാലിയെ പോറ്റുവാൻ കൊണ്ടുവന്നു 
കൊണ്ടുവന്നോനെ അടിച്ചുകൊന്നു 
കണ്ടിട്ടും നമ്മള് മിണ്ടീല മിണ്ടീല നമ്മള് മിണ്ടീല
പശുവിൻറ്റെ പേരില് തല്ലിക്കൊന്നു 
കൊന്നത് കണ്ടിട്ടും  മിണ്ടീല മിണ്ടീല നമ്മള് മിണ്ടീല 

കണ്ടിട്ടും നാവൊന്നനക്കാൻ മടിക്കണോ മാളോരേ 
കൊണ്ടിട്ടും നമ്മള് പിന്നെയും കൊള്ളണോ മാളോരേ 
എന്നിട്ടും മിണ്ടാതിരുന്നാല് മിണ്ടാൻ കഴിയൂലാ
മിണ്ടാനോ നാട്ടിലൊരുത്തനും ജീവനുണ്ടാകൂലാ !

നമ്മുടെ ബേങ്കിലെ കാശ് കിട്ടാൻ
നമ്മള് ക്യൂവില് പോയി നിന്നു 
ഓശാരം വാങ്ണ പോലെ നമ്മൾ 
തന്നതും വാങ്ങി തിരിച്ചു പൊന്നു 
എന്നിട്ടും  നമ്മള് മിണ്ടീല മിണ്ടീല നമ്മള് മിണ്ടീല 

നോട്ട് നിരോധിച്ച് നാട് തന്നെ
കൊള്ളയടിച്ച് തുലച്ചു സംഘി 
നോട്ടടി വീരന്മാരായിസ്വയം  
നാട്ടിലങ്ങോളം വിലസി സംഘി
എന്നിട്ടും  നമ്മള് മിണ്ടീല മിണ്ടീല നമ്മള് മിണ്ടീല

കണ്ടിട്ടും നാവൊന്നനക്കാൻ മടിക്കണോ മാളോരേ 
കൊണ്ടിട്ടും നമ്മള് പിന്നെയും കൊള്ളണോ മാളോരേ 
എന്നിട്ടും മിണ്ടാതിരുന്നാല് മിണ്ടാൻ കഴിയൂലാ
മിണ്ടാനോ നാട്ടിലൊരുത്തനും ജീവനുണ്ടാകൂലാ !












ഓട്ടംതുള്ളൽ


ഓട്ടന്തുള്ളലിൽ പല കഥയുണ്ട് 
ഇങ്ങനെയൊരു കഥ കേട്ടവരുണ്ടോ ?
നാട് ഭരിപ്പവർ തന്നെ നാട്ടിൽ 
ഭീകരതാണ്ഡവ മാടും കഥകൾ 

ഭാരതമെന്നൊരു നാടുണ്ടുലകിൽ 
അതിലുണ്ടത്ഭുത സിദ്ധികൾ പലതും 
പശുവൊരു മൃഗമല്ലവിടെ ചെന്നാൽ 
ഓക്സിജ വിതരണ നിലയംതന്നെ
എന്നാൽ ശിശുവിന് ഓക്സിജനില്ലാ 
ശരണം ശരണം മരണം തന്നെ
   
പശു മൂത്രം ഒരു  ഭോജന ദ്രവ്യം  
പശു കാഷ്ഠിച്ചത് ഔഷധ സ്രവ്യം 
പശുവിന് കോട്ടും ഷൂട്ടും പാൻറ്റും 
മർത്യനു മാത്രം ഉടുമുണ്ടില്ല

നാൽക്കാലികളുടെ മൂടും തടവി  
ഇരുകാലികളിൽ പുതിയ ചികിത്സ
വന്നു ഭവിച്ച കൊറോണാ വൈറൽ 
പമ്പകടപ്പതു  മങ്ങിനെയത്രേ 

മായാസുര നാണയറൊനാട്ടിക് 
ആദ്യ വിമാനപ്പയ്ലറ്റത്രെ!  
റൈറ്റ് സഹോദരെ മാപ്പ് മാപ്പ്
പുഷ്പക ഫ്ളൈറ്റിന് കൊടിവീശുമ്പോൾ 

ഗാന്ധി മഹാത്മാ വവരുടെ നെഞ്ചിൽ 
കാഞ്ചി വലിച്ചോൻ രാഷ്ട്ര പിതാവ്
രാവും പകലും ഇന്ത്യക്കായി 
പൊരുതി നടന്നവർ രാജ്യദ്രോഹികൾ 

ഒരുവന് ബിരുദം ചായക്കടയിൽ   
ഹരഹര എന്തൊരു നാണക്കേടിത് 
മറ്റൊരു തടിയൻ വായപൊളിച്ചാൽ 
പൊളിവാക്കല്ലാതുരുവിടുകില്ലാ 

വിറളിപിടിച്ചു നടന്നിടു മിവരുടെ  
വാല് പിടിച്ചവർ പൊരിവെയിലത്ത് 
അവരുടെ മോങ്ങല് കേട്ട് മടുത്ത് 
യുവജനമൊക്കെ തെരുവിലിറങ്ങി

നാടിനെ വെട്ടിമുറിക്കും പൗര 
പത്രിക പണിയാൻ പറ്റില്ലിവിടെ 
നരഭോജികളുടെ കയ്യിലിരുപ്പ് 
കണ്ടറിയുന്നു ഭാരത ജനത    

സംഘികൾ മേയും നാടില്ലാത്തൊരു 
സഖ്യസമൂഹപ്പടയണി യെത്തി 
ഇപ്പട ആളിപ്പടരും പുതിയൊരു 
പുലരി പിറക്കും ഭാരത മണ്ണിൽ

അവിടെക്കാണാം സാഹോദര്യം 
നാനാത്വത്തിൽ ഏകത്വം !
അവിടെക്കാണാം പലപല പൂവുകൾ 
വിരിയും നാടിൻ ഐശ്വര്യം  
...............ഉസ്മാൻ പാണ്ടിക്കാട് 
................8281674065 

2020, ജനുവരി 30, വ്യാഴാഴ്‌ച

നാടൻ പാട്ട്


തങ്കക്കം താരോ തങ്കക്കം താരോ 
ഏലോ ഏലോ ഏലമ്മാ 
പൗരത്വം കാട്ടി പൗരത്വം കാട്ടി
ബൗ  ബൗ ബൗ ബൗ പേപ്പട്ടി 
മേപ്പട്ട് ചാട്ണ് കീപ്പെട്ട് ചാട്ണ് 
പേ പിടിച്ചോട്ണ പേപ്പട്ടി 
തങ്കക്കം താരോ തങ്കക്കം താരോ 
ഏലോ ഏലോ ഏലമ്മാ 
ചാടുംബം കൂട്ടരേ പിന്നാക്കം നോക്കണം 
നാടൊരു നാടായ പിൻ ചരിത്രം 
നമ്മുടെ നാടിൻറ്റെ സ്വാതന്ത്ര്യ സമരത്തിൽ 
നമ്മടപ്പപ്പാര് പോരാടി 
'അമ്പട'ബ്രിട്ടീഷ് തോക്കിന് മുന്നില് 
നെഞ്ച് വിരിച്ചിട്ട് പോരാടി 
പോരാടി പണ്ട് പോരാടി 
സ്വാതന്ത്ര്യം കിട്ടാൻ പോരാടി 
ബെല്ലാരി ജയിലിലെ സെല്ലിലടച്ചോര് 
അന്തമാൻ ദീപ്പില് തള്ളിവിട്ടോർ 
കാലാപാനിയിൽ കാലം കഴിച്ചോര് 
കോലംകെട്ട് വെറുങ്ങലിച്ചോർ 
പോരാടി പണ്ട് പോരാടി 
സ്വാതന്ത്ര്യം കിട്ടാൻ പോരാടി 
വാഗൺട്രാജഡി കൂട്ടക്കശാപ്പില് 
ജീവൻ പോയവർ പൂർവ്വികന്മാർ
പോരാടി പണ്ട് പോരാടി 
സ്വാതന്ത്ര്യം കിട്ടാൻ പോരാടി 
വാരിയൻ കുന്നത്തും, ആലി മുസ്ല്യാരും 
ഗോവിന്ദൻ നായരും പോരാടി 
കട്ടിലശ്ശേരിയും, നമ്പീശനും,എം.പി 
മേനോനും കൈകോർത്ത് പോരാടി 
പോരാടി പണ്ട് പോരാടി 
സ്വാതന്ത്ര്യം കിട്ടാൻ പോരാടി 
നാടിൻറ്റെ പേരില് മോങ്ങുന്ന സംഘിയെ 
കണ്ടില്ല സ്വാതന്ത്ര്യ സമരത്തില് 
കണ്ടില്ല കണ്ടില്ല കണ്ടില്ല സംഘിയെ  
കണ്ടില്ല സ്വാതന്ത്ര്യ സമരത്തില് 
നാടിനെ ഒറ്റിക്കൊടുത്തവർ ഗാന്ധിയെ 
കൊന്നവർ സംഘിയും സംഘങ്ങളും 
ഭീരുത്വം കൊണ്ടണ് വാല് മടക്കിയോർ 
പൗരത്വ രേഖകൾ തേടുകയോ ?
നമ്മുടെ നാടിൻറ്റെ സ്വാതന്ത്ര്യ സമരത്തിൽ 
നമ്മടപ്പപ്പാര് പോരാടി 
നമ്മടെ ചോര മണ്ണിലുണ്ട് രേഖ 
ബേണങ്കി പോയൊന്ന് മാന്തി നോക്കീം
..............    ഉസ്മാൻ പാണ്ടിക്കാട് 
...............    8281674065