അഭിവാദനമോടെ തുടങ്ങട്ടെ
ആശംസകള് ആയിരമേകട്ടെ
അഹ് ദായവന് തിരു നാമ മുരത്ത്
സ്വാഗത മരുളട്ടേ !..2
വേദിയിലുള്ള മഹാദരണീയര് ,
സോദരരായ സദസ്സിലെ മാന്യര്
സ്നേഹ സമേര മകൈതവമായ്
ആശംസകള് നേരാം -ടീന്സ് ഡേ
സംഗമ ദിനമിതില് ആഗതരായ
സദസ്സ്യരിലെല്ലാം .....
(അഭിവാദനമോടെ തുടങ്ങട്ടെ)
ഹിറയിലുദിച്ച പ്രഭാ കിരണങ്ങള്
അറിവതിനക്ഷര മുത്തുകള് കോര്ത്തു
പല കൈവഴിയത് മനവതക്ക്
വെളിച്ചവുമായി -ജനതതി
ഏക സമൂഹ മതെന്ന മനോഹര ദര് ശന മേകി
( അഭിവാദനമോടെ തുടങ്ങട്ടെ )
ഒരു ചെറു കൈത്തിരി തെളിയണ മിവിടെ
വിരചിത വിപ്ലവ വഴികളിലൂടെ
പരിമള മത് പല ദിക്കുകളില് അലയൊലി
ഉയരട്ടെ - പുതിയൊരു
പുലരിയില് ഉലകൊരു പരിവര്ത്തന
മടിമുടി മറിയട്ടേ !
(അഭിവാദനമോടെ തുടങ്ങട്ടെ)
രചന :ഉസ്മാൻ പാണ്ടിക്കാട്