പേജുകള്‍‌

2012, ഡിസംബർ 29, ശനിയാഴ്‌ച

മലര്‍വാടി SONG


Inline images 1


പലപലപുഴകളു മൊഴുകുന്നു 
പലവഴികളില്‍ കടലില്‍ ചേരുന്നു 
                ഇതു മാതൃകയാണല്ലോ ജീവിത 
                മാതൃകയാണല്ലോ 
മാനും,മയിലും,മലരുകളും 
മലമേടും,കാടും,കുരുവികളും 
                 പല ജീവികളൊന്നല്ലോ  ഇവിടെ 
                 ജീവികളൊന്നല്ലോ 
                                       (പലപലപുഴകളു മൊഴുകുന്നു )
കിളികള്‍ നമുക്കായ് പാടുന്നു 
കുളിര്‍ രാവുകളോ താരാട്ടുന്നു 
                 തിര താളം മീട്ടുന്നു കരയില്‍ 
                 താളം മീട്ടുന്നു 
പുലരികള്‍ നമ്മെ ഉണര്‍ത്തുന്നു 
പുതു പകലുകളായ് അവയെത്തുന്നു 
                  അത് സ്വാഗതമോതുന്നു എന്നും 
                  സ്വാഗതമോതുന്നു 
                                  (പലപലപുഴകളു മൊഴുകുന്നു )
നാനാത്തങ്ങളില്‍ ഏകത്തം 
നിറ  വൈവിധ്യങ്ങളിലൊരു സത്യം
                   ഇത് ഭാരത വൈജാത്യം നമ്മുടെ 
                   ഭാരത വൈജാത്യം
പല പൂവുകളായ് വിരിയുന്നു 
പല വര്‍ണ്ണങ്ങളില്‍ അറിയുന്നു 
                   മലര്‍വാടിയിതാനല്ലോ മണ്ണില്‍  
                                (പലപലപുഴകളു മൊഴുകുന്നു )                   
മലര്‍വാടിയിതാനല്ലോ
         (ഉസ്മാന്‍ പാണ്ടിക്കാട്)
            0564283654 veem143@gmail.com

2012, ഡിസംബർ 17, തിങ്കളാഴ്‌ച

മുസാഫിര്‍

കാത്തു നില്‍ക്കാതെ കുതിക്കുന്നു നാളുകള്‍ 
ഓര്‍ത്തു വെക്കാന്‍ ചില ഓര്‍മ്മകള്‍ മാത്രമായ് 
തൂ മരത്തിന്‍ ഇല വാടിക്കൊഴിയവെ
തൂമ്പെടുക്കുന്നുണ്ട് പുതിയതാം നാമ്പുകള്‍
ഏതൊരുത്തന്നു മുണ്ടീ പരിണിതി 
വേദി വിട്ടൊടുവിലെ യാത്ര പോകും ഗതി !



2012, ഡിസംബർ 16, ഞായറാഴ്‌ച

( തേയ്മാനം )


കരയുന്ന വെഴാമ്പലോ കൂര്‍ത്ത..
ശരമേറ്റു പിടയുന്ന ക്രൗഞ്ചമൊ ?
ഉരിയരിക്കഞ്ഞിക്ക് കേഴുന്ന പൈതലേ..
താരാട്ടു പാടി ഉറക്കുന്നൊരമ്മയോ ?
സ്വപ്നങ്ങളില്‍ തനിക്കിണ കാത്തിരിക്കുന്ന 
യൌവ്വനം പിന്നിട്ട യുവതിയോ?
പലിശക്കടം കൊണ്ട് മുതുവൊടിഞ്ഞുഴലുന്ന.. 
ജീവശ്ശവങ്ങളോ ,തെരുവ് കൊലങ്ങളോ ?
ആരെ നീ കാണുന്നു?
ആരെ നീ കാണുന്നു ധര്‍മ്മം വിളമ്പുന്ന 
തത്വ ശാസ്ത്രങ്ങളേ ! നീതിപീഠങ്ങളേ ! ?
നീതിയ്ക്ക് കൈനീട്ടി അലയുന്ന ജീവനെ 
പുണരുന്ന മന്ത്രങ്ങളെവിടെ മണ്ണില്‍ ?
വേദാന്ത മോതുന്ന തത്വശാസ്ത്രങ്ങളോ ,ദിവ്യ ..
സൂക്തങ്ങള്‍ വില്‍ക്കുന്ന വഴിവാണിഭങ്ങളോ ,
വാചാടനം കൊണ്ടു ധര്‍മ്മം വിളമ്പുന്ന 
ദേവാലയങ്ങളോ ,പുണ്ണ്യ ഗേഹങ്ങളോ ?
കര്‍മ്മങ്ങളില്‍ നിന്ന് കുതറിത്തെറിച്ചൊരെന്‍ 
സമുദായമോ ? ആര്‍ഷ 
വേദങ്ങളില്‍ ഭരണ സിംഹാസനം കണ്ട 
കപട സന്യാസമോ ?
നൊമ്പരം കണ്ടിട്ടു കണ്ണടക്കുന്നവര്‍ ,
ഗദ്ഗദം കേട്ടിട്ടു കാതടക്കുന്നവര്‍ 
ജന്മാന്ത്യ മോരു  സ്വര്‍ഗ്ഗ ഗേഹം കൊതിച്ചുകൊ..
ണ്ടൊരുപാട് മന്ത്രങ്ങളു രുവിടുന്നോര്‍
*                     *                  *
എങ്കിലും ,ഞാനെന്റെ പിന്നാമ്പുറങ്ങളില്‍ കാണുന്നു 
ഇരുളിന്റെ ഇടനാഴിയില്‍ 
പണ്ടൊരിടയന്റെ ജീവിതം!
കരുണാര്‍ദ്രമാം ദിവ്യ തത്വശാസ്ത്രത്തിന്റെ 
ചലനങ്ങളാല്‍ സ്നേഹ വിപ്ലവം തീര്‍ത്തവന്‍ 
അന്യന്റെ പശിയറി ഞ്ഞുണ്ണാന്‍ പറഞ്ഞവന്‍ 
അപരന്റെ ഇഛ  തന്നിച്ചയായ് കണ്ടവന്‍ 
ചങ്ങലക്കെട്ടറുത്തുലകിന്റെ ബന്ധനം 
പൊയ് മുഖം മാറ്റി പുറത്തേക്കെടുത്തവന്‍ !
അവിടെയെന്നോര്‍മ്മകള്‍   വിശ്രമിക്കട്ടെ ,
അവിടെയി സാന്ത്വനം തങ്ങി നില്‍ക്കട്ടെ !
ഫണമെടുത്താടുന്ന പുതിയ ദൈവങ്ങളെ 
തുടലറുത്തെരിയട്ടെ ദൂരെ ദൂരേ !
              (ഉസ്മാന്‍ പാണ്ടിക്കാട്) 

2012, ഡിസംബർ 5, ബുധനാഴ്‌ച

ആരോപണം

ഒഴുകുന്നില്ലൊരു പുഴയുമൊരിക്കലു ..
മോഴുകുന്നത് തെളി നീരല്ലോ?
എറിയുന്നില്ലൊരു കല്ലും, കല്ലാല്‍
എറിയുക ഞാനും നീ യല്ലോ ?
കാലം മുന്നോട്ടാഞ്ഞു നടക്കും
ഘടികാരങ്ങള്‍ നടക്കില്ല
പന്ത് കളിക്കുകയില്ലേ
പന്താല് നമ്മള് കളിക്കുക യാണല്ലോ

2012, ഡിസംബർ 4, ചൊവ്വാഴ്ച

(യാത്രാ മംഗളം )


പ്രവാസ മണ്ണില്‍ നിന്നും ഞങ്ങളെ 
വേര്‍ പിരിയുന്നൊരു സഹജന്‍ 
അവര്‍ക്കൊരായിരം ആശംസകളും 
അഭിവാദ്യങ്ങളു മരുളാം !..2

താഴക്കൊടിന്‍ ഗ്രാമീണത വിട്ടെത്തി 
മുഹമ്മദ്‌ മാസ് റ്റര്‍ 
താഴേ തട്ടിലിറങ്ങി സേവന
മാതൃക യാര്‍ന്ന വിദഗ്ദര്‍ 
കഴിഞ്ഞ മൂന്ന്‌ ദശങ്ങളിലവരുടെ 
സൌഹൃദ മുണ്ടീ മണ്ണില്‍ 
തികഞ്ഞ ജീവിത സാദന കൊണ്ടാ 
സ്നേഹ മുതിര്‍ന്നു നമ്മില്‍ 
                                (പ്രവാസ മണ്ണില്‍ )
ജന സേവന മൊരു പതിവാക്കി അവര്‍ 
പ്രവാസ ജീവിത യോരം 
ജനിച്ച നാടിന്‍ മിടിപ്പിലേക്കവര്‍ 
തിരിച്ചു പോകും നേരം 
നേരുക നന്മകള്‍ ,ആയിര മായിര 
മായുസ്സാരോഗ്യങ്ങള്‍ 
നേരുക ഭാവുക മവരുടെ നാട്ടില്‍ 
പുതു പുലരിക്കായ്‌ നമ്മള്‍
                                  (പ്രവാസ മണ്ണില്‍ )
               - ഉസ്മാന്‍ പാണ്ടിക്കാട് -
(പ്രവാസത്തിന്റെ പരിഭങ്ങളോട് യാത്ര പറഞ്ഞു പോകുന്ന നാലകത്ത്
മുഹമ്മദ് കുട്ടി മാസ്റ്റെര്‍ക്ക് സ്നേഹപൂര്‍വ്വം ഉസ്മാന്‍) 

ആശ

ഒരിക്കലെന്‍ ബാല്യ മെനിക്ക് വീണ്ടും
തിരിച്ചു തന്നെങ്കിലൊരാശയുണ്ട്,
മരിച്ച കാലത്തെ ഒരിക്കല്‍ കൂടി
രുചിച്ചു കൊണ്ടൊന്ന് രസിച്ചു പോകാന്‍!


     
  •