ഗാസ !
ഒരു യുദ്ധഭൂമിയല്ല !
ബാലാബലമാണ് യുദ്ധത്തിന്റെ രസതന്ത്രം
നിരായുധർ അതിൽ കക്ഷികളാകുന്നതെങ്ങിനെ ?
അവർക്ക് ഇരകളുടെ ഭാഷമാത്രമേ അറിയൂ
സിയോണിസ്റ്റ് യാങ്കി രക്തദാഹത്തിന്റെ
ഇരകൾ !
അവരുടെ കരുത്ത് മരണത്തിലാണ് ,
ഏറ്റുവാങ്ങുന്ന മരണം മധുരൊദാത്തമാവുന്നതില് !
അതിനാൽ
ഭീരു പല തവണ മരിക്കുമ്പോൾ
ധീരൻ
ഒരിക്കൽ മാത്രം മരിക്കുന്നു ,
വിമോചകന്റെ നെഞ്ചുറപ്പോടെ !
വിജയിയുടെ പുഞ്ചിരിയോടെ !
ശത്രുക്കള് !!
മരിക്കാൻ ബാക്കിയുള്ളവരെക്കാൾ ,
മരിച്ചവരെയാണ്
ഭയപ്പെടുന്നത് ,
ചരിത്രം സൃഷ്ടിച്ചവർ അവരായതിനാൽ !
ഒഴുക്കിനൊത്ത് നീങ്ങുന്നവരുടേത്
എല്ലാവര്ക്കുമുള്ള മരണം,
അത് ഒരിക്കൽ അനിവാര്യമായത് .
ചരിത്രത്തിന്റെ ഗതി
തിരിച്ചുവിടുന്നവർ രക്തസാക്ഷി കൾ!
അവർ കാറ്റിന്റെ ദിശ മാറ്റുന്നു
ഒഴുക്കിനെ തിരിച്ചു വിടുന്നു
ലോകത്തെ പുനസൃഷ്ടിക്കുന്നു !
അഗ്നികുണ്ടത്തെ അതിജയിച്ച് ,
അലയാഴിയെ ഭേതിച്ച്
ആയുധങ്ങളുടെ അകമ്പടി കൊണ്ടല്ല
ആത്മീയതയുടെ
ആത്മബലം കൊണ്ട് !!
ഉസ്മാന് പണ്ടിക്കാട്