പേജുകള്‍‌

2013, മാർച്ച് 28, വ്യാഴാഴ്‌ച

മുല്ലപ്പൂക്കള്

കലിങ്കയിലെ 
ചോരപ്പാടുകള് കണ്ട് 
ബോധി വൃക്ഷത്തിലേക്ക് 
ധ്യാനപ്പെട്ട 
അങ്ങയും, 
രക്ത ദാഹിയായോ ?

വൃണം പറ്റിയ 
തെരുവ് കോലങ്ങളുടെ 
കാല് കഴുകിയും,
ശുശ്രൂഷ ചെയ്തും 
ഞങ്ങളോടൊപ്പം നടന്ന 
ഒരുത്തനു വേണ്ടിയാണ് 
ഞങ്ങള് 
നാഗസാക്കിയും,
ഹിരോഷിമയും ,വിയറ്റ്നാമും 
അഫ്ഗാനും,ഇറാക്കും 
രക്തപങ്കിലമാക്കിയത് !

കാടയും ,മന്നയും,സ്വാദിഷ്ടമായ 
അന്നവും കൊണ്ട്  സീനയുടെ 
താഴ്വരകള് തോറും 
മോചനം അടയാളപ്പെടുത്തിയ 
തോറയുടെ തേരാളിക്കായി , 
ഗാസ്സയിലെ പിഞ്ചു പൈതങ്ങളെ 
ഞങ്ങള്  ചതച്ചരച്ചു !
മരിച്ച മാതാവിന്റെ
മാറ് പറ്റി  പാല് നുകരുന്ന 
പൈതലിനെപ്പൊലും 
അവിടെ ബാക്കി  
വെക്കാന് ജാതി ബോധം 
ഞങ്ങളെ അനുവദിക്കുന്നില്ല !

തിന്മയെ നന്മകൊണ്ട് 
നേരിട്ട് ,
ഇരുട്ടിനെ തുരത്തി 
വെളിച്ചം വിതറിയ 
വിമോചകന് വേണ്ടി 
കുറച്ച് മുല്ലപൂക്കള് സമര്പ്പിക്കാന് 
മാത്രമാണ് ഞങ്ങള് ക്ക് 
കഴിഞ്ഞത് !!

കിഴക്കും പടിഞ്ഞാറും,
വെളുപ്പും ചുകപ്പും ,
അവരുടെ ദൈവങ്ങളും
ഇരകളെ, ഇരയാക്കുന്ന 
ചുറ്റുവട്ടങ്ങളില്  

ഈ പൂക്കളില് . 
കാലം ഒരു 
വിമോചകനെ തേടുന്നു .    
അഗ്നികുണ്ഡത്തെ 
അതിജയിക്കാന് പുതിയ 
അബ്രഹത്തിനെ !
അലയാഴിയെ 
ഭേദിക്കാന് പുതിയ 
മോശസിനെ !
തമോ പഥത്തെ തൂത്തു 
മാറ്റാന് പുതിയ 
ആട്ടിടയനെ! 
   
       ഉസ്മാന് പാണ്ടിക്കാട് 
       veem143@gmail.com
             0564283654 

2013, മാർച്ച് 27, ബുധനാഴ്‌ച

ഊഴം


അഭിനയമാല്ലാതെ 
ഒന്നും അഭിനയിച്ചു തീരുന്നില്ല !
ജനനത്തിന്റെ 
റോളിലാണ് അതെന്നെ സ്വീകരിച്ചത് 
പിന്നെ തിരശീലയ്ക്ക് 
അകത്തും പുറത്തുമായി 
എന്നോടൊപ്പം നടന്നു
ഇന്നോളം !
ചലന മറ്റ ഒരു വേഷം കൂടി 
എനിക്ക് അഭിനയിച്ച് 
തീര് ക്കാനുണ്ട് !
പിന്നീട് 
ഊഴം നിങ്ങളുടേതാണ് !


2013, മാർച്ച് 26, ചൊവ്വാഴ്ച

വേരുകള്

ചലനം ചലനംനിതാന്ത ചലനം.. 
ഈ ചലനത്തിന്  ചാലക ശക്തി 
വരച്ചതാണീ ഉലകം .....!വരച്ചതാണീ ഉലകം 2 

ഇവിടെ ജനിച്ചവര്  നമ്മള്  നമ്മുടെ 
ഉറവിടമോന്നേ ഒന്ന് 
പടര്ന്നു പിന്നെ പല വേരുകളായ്‌ 
പല ജാതികളായ് മണ്ണില് 
പിറന്ന നാടിന് അതിരുകള് കേറി 
പല വഴി താണ്ടി പലരും
പറിച്ചു നട്ടവര് അവരുടെ ജന്മം 
കുറിച്ചു പിന്നീടവിടെ  
                  (ചലനം ചലനം)
ഋതുക്കളേകീ നിറ വൈവിധ്യം
പല വര്ഗ്ഗങ്ങളിലായി 
പിതൃക്കളേകി കുല വൈജാത്യം
പല വംശങ്ങ ളുമായി 
വിലക്കു തീര്ക്കാനല്ലിവയൊന്നും 
വിളക്കി നിര്ത്താനല്ലോ 
വിളക്കു പോലത് വിതറണ മെങ്ങും 
വെളിച്ച മായിട്ടുലകില് !
                  (ചലനം ചലനം)
           ഉസ്മാന് പാണ്ടിക്കാട് 
         veem143@gmail.com
         Mob : 0564283654

മരീചിക


{ഹിന്ദി ഗാനത്തിന്റെ കരോക്കെ .. ആപ്പ്‌കെ പ്യാര് മേം 
ഹം സഫര് നേ ലഗേ  ,  ദേക് കെ ആപ് കോ ... 
ഹം നിഗര്നേ ലഗേ .... എന്ന ട്യൂണ്‍ }
          (മരീചിക ) ഗാനം 
പാരിലെ പാഴ് മരു ഞങ്ങളില്  കൌതുകം 
വാനിലെ പാല് ചിരി ഞങ്ങളിൽ ഉത്സവം 
ഇമ്മണല് പാടുകള്  നല്കി 
ചരിത്രങ്ങളേറെ .... 2 
ഖത്തറിന് താളമോ വെണ്‍മണല് പാടമായ് 
പാരിലെ പാഴ് മരു ഞങ്ങളില്  കൌതുകം 

ആത്മ സായൂജ്യ സ്ഥാനം 
ഈ മണ്ഡലം 
ആര്ദ്ര സൌന്ദര്യ സാന്ദ്രം 
ഈ സാഗരം ... 2 

ആ ദര്ശനം ഒരു സാന്ദ്വാനം 
കനിവിന്റെ കൈവഴി 
ഈ മണ്‍ തരി .. ഈ നിര്ജ്ജരി 
ഇശലിന്റെ നേര് വഴി 

ഇമ്മരുപ്പച്ചയില് നാം മറന്നു സ്വയം ... 2 
ഇമ്മണല് പാടുകള്  നല്കി 

ചരിത്രങ്ങളേറെ ... 2 
ഖത്തറിന് താളമോ വെണ്‍മണല് പാടമായ് 
പാരിലെ പാഴ് മരു ഞങ്ങളില്  കൌതുകം 

ആര്ത്തിമ്പുന്ന മേഘം 
കനല് കാറ്റുമായ് 
ആഴ്ന്നിറങ്ങുന്ന വാനം 
മണല് പാറ്റു മായ് 

ഈ സാരണം ... സായന്തനം 
സൌന്ദര്യ സംഗമം 
ഈ ലാളനം .. ഈ സാഹസം 
കനവിന്റെ കേതരം 
    (ഉസ്മാന്  പാണ്ടിക്കാട്)
 
 veem143@gmail.com
0564283654  jeddah

2013, മാർച്ച് 23, ശനിയാഴ്‌ച

താക്കീത്

കോടതികള് ക്കും ആപ്പുറമുണ്ടൊരു 
കോടതി ദൈവത്തിന്റെ 
ജഡ്ജി ക്കപ്പുറ മുണ്ടൊരു  ജഡ്ജി
അവിടെ വിചാരണ യുണ്ടേ 
പലരുടെ അകവും പുറവും നന്നായ് 
അവിടെക്കാണാം നാളെ 
കോടികള് കൊണ്ടും, കൊടികള്  കൊണ്ടും
അവിടെ നടക്കില്ലൊന്നും
കോടീശ്വരനും ,കുടിയാനും ,കീ...  
ഴാളനു മവിടെ തുല്ല്യം ! 
താക്കീതാണിത് കോടതികള് ക്കും,
ജഡ് ജികള് ,അമരക്കാര്ക്കും 



2013, മാർച്ച് 17, ഞായറാഴ്‌ച

(സോളിഡാരിറ്റി )

(സോളിഡാരിറ്റി )
ഹിറയില് നിന്ന് കൊളുത്തിയ കൈത്തിരി
യേന്തിയ വിപ്ലവ യുവതാ 
വരുന്നു പുതിയൊരു മനുഷ്യ മോചന ദൈവിക മന്ത്രവുമായി !

പഴകിയ പ്രത്യേശാസ്ത്ര പ്പൊരുളുകള് 
ഉഴുതു മറിക്കും ഞങ്ങള്  
അഴുകിയ ചിന്തകള് എഴുതിത്തള്ളും ,
എഴുതും പുതിയ ചരിത്രം !

അവിടെക്കാണാം ഉദാത്ത മാമൊരു 
മനുഷ്യ ജീവിത മാര്ഗ്ഗം 
അവിടെക്കാണാം സമത്വ സമ്പല് 
സൌഹൃദ മാനവ വര്ഗ്ഗം 

അന്യായങ്ങള് ക്കറുതി വരുത്തും 
അസമത്വത്തെ തൂത്തെറിയും
അടിമത്വത്തിന്  കറുത്ത ചങ്ങല 
അടിച്ചുടച്ചവര് തുയിലുണരും  
                                (ഹിറയില്)
             ഉസ്മാന് പാണ്ടിക്കാട് 
              veem143@gmail.com


2013, മാർച്ച് 13, ബുധനാഴ്‌ച

സ്നേഹപ്പൂക്കള്‍


സ്നേഹപ്പൂക്കള്‍ 

 (ജംഷീര്‍ സബന )
ഇവിടെയാണ്‌ സ്നേഹത്തിന്‍ 
പൊരുള് ഞാനറിഞ്ഞു 
ഇവിടെയാണ്‌ ദൈവത്തിന്‍ 
കരുണ വന്നണഞ്ഞു 
ഹൃദയം ഹൃദയത്തിലെഴുതുന്ന ചിത്രം 
അതിനെ വായിക്കുമാത്മാര്‍ത്ഥ മിത്രം!

അറിവിനഴകുണ്ട് ,കലയിലും  കഴിവ് 
പറയുവാന്‍ വാക്കിലില്ലാത്ത മികവ്  ! 
കരള് കരളിലാണുട ലില്ല ഴക്  
ഇരുളിലാണല്ലോ വിരിയുന്നു പകല്  ? 

ഉലകിലൊരുമാത്ര ഒരു മാത്ര മാത്രം 
പുകില് കാട്ടുന്നതാ മര്‍ത്ത്യ ജന്മം !
സകല സമ്പാദ്യ ,സൌന്ദര്യ സൗധം 
തകരു ,മിത് സ്നേഹ മത് ബാക്കി പത്രം 
                ഉസ്മാന്‍ പാണ്ടിക്കാട് 
                00966564283654 
                 veem143@gmail.com       

2013, മാർച്ച് 11, തിങ്കളാഴ്‌ച

( മാ നിഷാദ )


ഗാന്ധിജിയുടെ ചുടു ചോര കുടിച്ചവര്‍ 
ഗോഡ്സയെ വാഴ്ത്തിയ കഴുകന്മാര്‍ 
ഗുജറാത്തില്‍ നര ഭോജികളായവര്‍ 
ഗോദ്റയില്‍ എരിതീ എരിയിച്ചോര്‍ 
ഭീകരതയുടെ ഭാഗല്പൂരുകള്‍ തീര്‍ത്തോര്‍ 
ഭീവണ്ടിയിലറുകൊല ചെയ്തോര്‍ 
മാലേഗാവില്‍ ,മക്കാ മസ്ജിതില്‍ 
മുബെയില്‍ താണ്‍ണ്ടവ മാടിയവര്‍ 
ഇന്ത്യയെ ഒറ്റു കൊടുക്കുന്നോരവര്‍ 
ഹിന്ദുത്വത്തിന്‍ അന്ധകരും 
തീവണ്ടിയില്‍ തീയിട്ടവര്‍ , തെരുവില്‍ 
കപന്ധ താണ്‍ണ്ണ്ടവ മാടിയവര്‍ !
രാജ്യദ്രോഹികള്‍ ,ഭീകര വാദികള്‍ 
രാജ്യത്തഴിമതി വീരന്മാര്‍ !
അധികാരത്തിന്‍ അപ്പം നുണയാന്‍ 
ജാതി ക്കാര്‍ഡു കളിക്കുന്നോര്‍ 
വര്‍ഗ്ഗീയതയുടെ വിഷ മൂതുന്നോര്‍ 
വര്‍ഗ്ഗ ക്കുരുതി നടത്തുന്നോര്‍ 
വേദങ്ങളില്‍ ,ഇതിഹാസങ്ങളില്‍ ,ഋഷി 
സൂക്തങ്ങ ളിലില്ലിക്കളികള്‍ 
മതവും തത്വവു മെന്നും മാനവ 
സൌഹൃത മൂട്ടിയ സത്യങ്ങള്‍ !
          ( ഉസ്മാന്‍ പാണ്ടിക്കാട് )