പേജുകള്‍‌

2015, ഡിസംബർ 17, വ്യാഴാഴ്‌ച



..........കഴുത പുരാണം........
ഇരുകാലി കഴുതകൾ നാട്ടിൽ
കലഹിക്കുന്നത് കണ്ടു ഞാൻ
ഒരുവന് മുതുകിൽ ഉപ്പുഞ്ചാക്കാ
ണവനൊരു പുഴയിൽ വീണപ്പോൾ
കനമില്ലാതെ നടക്കാനായത്
അപരൻ കണ്ടുപിടിക്കുന്നു
അവനുടെ മുതുകിൽ പഞ്ഞിക്കെട്ടുകൾ
അവനൊരു പുഴയിൽ ചാടുന്നു
അയ്യയ്യേ മുതുകൊടിയും ഭാരം
ചതിയായ് പോയെന്നലറുന്നു
ഉപ്പും ,പഞ്ഞിയു മുണ്ടത് സത്യം
തലയില്ലാത്തത് പരമാർത്ഥം !
.................ഉസ്മാൻ പാണ്ടിക്കാട് ....

2015, ഡിസംബർ 8, ചൊവ്വാഴ്ച

അറിയുക

അറിയുകയില്ലെന്നറിവാണല്ലോ
അറിവിൻ ആദ്യാക്ഷര പാഠം
എല്ലാം അറിയാം എന്ന വിജാരം 
അറിവില്ലായ്മക്കാധാരം
പാരാവാര ക്കടലും ,കരയും
കണ്ടു പഠിക്കാനുണ്ടേറെ
പാരിലനേക മനന്തം ഗോള
ങ്ങളിലുണ്ടറിവുകൾ അതിലേറെ
പലതുണ്ടക്ഷര പുസ്തക മെഴുതിയ
തിക്ഷിതിയിൽ അത് വേറേയും
പോരെങ്കിൽ നാം കണ്ടും കേട്ടു..
മറിഞ്ഞിട്ടുണ്ടനുഭവ മേറെ
  

2015, നവംബർ 26, വ്യാഴാഴ്‌ച

തലക്കെട്ട് ചേര്‍ക്കുക


2015, നവംബർ 23, തിങ്കളാഴ്‌ച

മനവീയം

സ്നേഹം വിരിയട്ടെ
സ്നേഹ തിരികൾ തെളിയട്ടെ !
'മാനവിയത്തിൻ' സരണിയിൽ നമ്മുടെ
മനസുകൾ ഉണരട്ടെ  !
സ്നേഹം വിരിയട്ടെ
സ്നേഹ തിരികൾ തെളിയട്ടെ !

ഒരു ദൈവത്തിൻ സൃഷ്ടികൾ നമ്മൾ 
ഒരു മാതാവിൻ മക്കൾ 
പരന്നു ഭൂമിയിൽ പല ഭാഗത്തായ് 
പല മത ജാതികളായി 
പല നിറ ഭേതം പല വർണ്ണങ്ങൾ 
പല ഭാഷകൾ വേഷങ്ങൾ !
ഉലകിനൊരൊറ്റ വെളിച്ചം വെള്ളം 
വായുവു മോന്നാ ണെന്നാൽ !

സ്നേഹം വിരിയട്ടെ
സ്നേഹ തിരികൾ തെളിയട്ടെ !
'മാനവിയത്തിൻ' സരണിയിൽ നമ്മുടെ
മനസുകൾ ഒന്നായ് തീരട്ടേ !
സ്നേഹം വിരിയട്ടെ
സ്നേഹ തിരികൾ തെളിയട്ടെ !

രക്തത്തിന്നൊരു നിറ, മൊരു ജീവൻ 
ഒരു ജീവിത മീ മണ്ണിൽ 
ശക്തനശക്തൻ അഭലൻ ,പ്രഭലൻ
അലിയുവതൊരു പിടി മണ്ണിൽ !
കലഹങ്ങളിലെ ന്തർത്ഥം  ഇവിടെ 
ഉലകൊരു തണൽ മരമല്ലേ ?
പല പല പൂവുകൾ വിരിയുന്നൊരു മലർ 
തോപ്പാക്കുക നാം ഇവിടെ !

സ്നേഹം വിരിയട്ടെ
സ്നേഹ തിരികൾ തെളിയട്ടെ !
'മാനവിയത്തിൻ' സരണിയിൽ നമ്മുടെ
മനസുകൾ ഒന്നായ് തീരട്ടേ !
സ്നേഹം വിരിയട്ടെ
സ്നേഹ തിരികൾ തെളിയട്ടെ !
                             ഉസ്മാൻ പാണ്ടിക്കാട് 
                           0564283654 

{സ്വാഗത ഗാനമാക്കുമ്പോൾ താഴെ വരികൾ പല്ലവിയാക്കാം }
(സ്വാഗതമരുളുന്നു 
അഭിവാദനമരുളുന്നു 
മാനവിയത്തിൻ  വേദിയിലെത്തിയ 
വിശിഷ്ട വ്യക്തികളേ ...!
സ്വാഗതമരുളുന്നു 
ആശംസകൾ നേരുന്നു .....)

2015, ഒക്‌ടോബർ 19, തിങ്കളാഴ്‌ച


......പാർട്ടി പത്രിക .......
പഞ്ചായത്തീ രാജ് നടത്താൻ 
ഇഞ്ചോടിഞ്ചതിൽ നീതി പുലര്ത്താൻ 
വഞ്ചന അഴിമതി അറുതി വരുത്താൻ 
വെൽഫെയർ പാര്ട്ടിയെ നെഞ്ചൊട് ചേർക്കിൻ 

ജനകീയ പഞ്ചായത്ത് സുധാര്യ മതിന്റെ പദ്ധതി എല്ലാം 
ജനമാവ ണം അമരത്ത്  അവർ തന്നെ അതിന് കരുത്ത് 
അവരാണതിൻ ഗുണഭോക്താക്കൾ അവർ വേണ മതിന്റെ അകത്ത് 
അതിനാണീ വെൽഫെയർ പാർട്ടീ അതിനേകുക നിങ്ങൾ കരുത്ത് ......
                                                   (പഞ്ചായത്തീ)
അയൽകൂട്ട സൌഹൃദ വേദികൾ ,ജനസേവന വൃത്തങ്ങൾ 
ആരോരും ഇല്ലാത്തോർക്കായ് അഭയം നൽകും കേന്ദ്രങ്ങൾ 
പാരിസ്ഥിതികാഘാതങ്ങൾ ഏൽക്കാതെ വികസന വഴികൾ 
പരിവര്ത്തന മതിനായ്‌ വെൽഫെയർപർട്ടിയിലണിചേരുകനിങ്ങൾ  
                                                     (പഞ്ചായത്തീ)
മാലിന്യം ഉറവിട മവിടെ സംസ്കരണ സാധ്യത വേണം  
മാലോകർക്കനുഗുണമാകും ആരോഗ്യ  പദ്ധതി വേണം  
ലഹരിക്ക് മയക്ക് മരുന്നിന്  പലിശക്കും അറുതി വരേണം 
അതിനൊക്കെ സിലണ്ടർ ചിഹ്നം അതിൽ തന്നെ വോട്ട് തരേണം
                                                      (പഞ്ചായത്തീ)
കുടിവെള്ളം,ഊർജ്ജം ,ജൈവ കൃഷി ,വിദ്യാഭ്യാസ വികാസം 
കുടികൊള്ളണ മതിനായ്‌  സ്ത്രീക്കും പുരുഷന്നും തുല്ല്യ അവകാശം 
അവശർക്ക് ,പ്രവാസികൾ ,ദളിതർ അവർക്കെല്ലാം ഉണ്ടാവശ്യം 
അതിനായി വെൽഫെയർ പാർട്ടി ക്കാവട്ടെ വോട്ടവകാശം !
                                                       (പഞ്ചായത്തീ)
                                                 ഉസ്മാൻ പാണ്ടിക്കാട് 
                                                  00966564283654 

2015, ഒക്‌ടോബർ 17, ശനിയാഴ്‌ച

{നാടൻ പാട്ട് ...."കാട്ടിലെ മാനിന്റെ തോലുകൊണ്ടുണ്ടാക്കി മാരാര് പണ്ടൊരു ചെണ്ട "എന്ന ട്യൂണിലോ മറ്റേതെങ്കിലും പുതിയ ട്യൂണിലോ ചൊല്ലാം }

.................ഒരു വോട്ട് .............
വെൽഫെയർ പാർട്ടിക്ക് വോട്ടുകൾ ചെയ്യുക 
പുതിയൊരു മാറ്റത്തിനായി 
അഴിമാത്തിയില്ലാതെ നാടിന്റെ വാഡിന്റെ 
വികസനം പുലരുവാനായി ...2 

അക്ഷര കേരളം പശ്ചിമഘട്ടവും 
കേറി വളരുന്നു വത്രേ  ?
നക്ഷത്ര ബാറും ,ബിവറേജ് ,മെട്രോയും 
സ്മാർട്ടായ സിറ്റിയുണ്ടത്രെ  ?  
നാട്ടിലെ പാര്ട്ടി പ്രമാണിമാരൊക്കെയും 
വികസിച്ച് വീര്ത്ത് കഴിഞ്ഞു 
വൊട്ടർമാർക്കിപ്പൊഴും കുമ്പിളിൽ പോലുമേ 
കഞ്ഞിയില്ലാതെ വലഞ്ഞു 
                    (വെൽഫെയർ പാർട്ടിക്ക്)
നാട്ടു പഞ്ചായത്തിലേക്ക് പതിവായി 
പാർട്ടികൾ നിന്ന് ജയിച്ചു 
നാട്ടിലെ പുഴകളും ,പാറയും ,പാടവും 
പങ്കിട്ടെടുത്ത് ഭരിച്ചു 
അവരാരും കണ്ടിട്ടി ല്ലിതുവരെ നാട്ടിലെ 
തെരുവിന്റെ മക്കളെ ദുരിതം 
ഭൂമിയില്ലാത്തവർ ,ഭവനമില്ലാത്തവർ
ഭാവിയും ഭൂത മില്ലാത്തോർ 
                    (വെൽഫെയർ പാർട്ടിക്ക് )
അവരാണ് വെൽഫെയർ പാര്ട്ടിക്ക് പിൻബലം  
പുതിയൊരു മാറ്റത്തിനായി 
അഴിമാതിയില്ലാതെ നാടിന്റെ വാഡിന്റെ 
വികസനം തീർക്കുവാനായി 
പതിതരും നാട്ടിലെ പാവങ്ങളും നാടിൻ 
വികസനം അനുഭവിക്കേണം
പുതിയൊരു നാട് പിറക്കുവാൻ വെൽഫെയർ 
പാർട്ടിക്ക്‌ വോട്ട് നൽകേണം ...വെൽഫെയർ .....
                             ഉസ്മാൻ പാണ്ടിക്കാട് 
                             veem143@gmail.com 
                             00966564283654 

2015, ഒക്‌ടോബർ 11, ഞായറാഴ്‌ച

മാറ്റത്തിനൊരു വോട്ട്

 നാടിന്റെ നന്മക്ക് വാഡിന്റെ രക്ഷക്ക് 
 വെൽഫെയർ പാര്ട്ടിക്ക് വോട്ട്‌ ചെയ്യൂ ....
കോറസ്സ് : വെൽഫെയർ പാര്ട്ടിക്ക് വോട്ട് ചെയ്യൂ ....2 
        കുടിവെള്ളമില്ലെ ? കിടപ്പാടമില്ലെ?
        കുടില് കെട്ടാൻ തുണ്ട് ഭൂമിയില്ലെ?
        ഇല്ലാത്തവർക്കെന്ത്  ഗുണമെന്നതാകണം  
        വാഡിൻ  വികസനത്തിന്റെ ലക്ഷ്യം 
        ഇല്ലാത്തവർക്കതുണ്ടാക്കുവാൻ വെൽഫെയർ 
        പാർട്ടിക്ക് നിങ്ങടെ വോട്ട് ചെയ്യൂ 
നാടിന്റെ നന്മക്ക് വാഡിന്റെ രക്ഷക്ക്
 വെൽഫെയർ പാര്ട്ടിക്ക് വോട്ട്‌ ചെയ്യൂ ....
കോറസ്സ് : വെൽഫെയർ പാര്ട്ടിക്ക് വോട്ട് ചെയ്യൂ ...2 .
        മാറ്റത്തിനൊരു വോട്ട്‌ മാറണം മാറ്റണം 
        നാടിന്റെ വാഡിന്റെ പൊയ് മുഖങ്ങൾ 
        ചെറ്റ ക്കുടിലിന്റെ ഉള്ളിലെ പിടയുന്ന 
        പുളയുന്ന ഗദ്ഗദം കേട്ടിടാതെ 
        പറ്റിച്ച് മുങ്ങുന്ന പതിവ് പാർട്ടിക്കിനി 
        കിട്ടില്ല വോട്ടെ ന്നുറച്ച് ചൊല്ലൂ  !
നാടിന്റെ നന്മക്ക് വാഡിന്റെ രക്ഷക്ക്
 വെൽഫെയർ പാര്ട്ടിക്ക് വോട്ട്‌ ചെയ്യൂ ....
കോറസ്സ് : വെൽഫെയർ പാര്ട്ടിക്ക് വോട്ട് ചെയ്യൂ ...2 
      കള്ളനെ കയ്യോടെ കണ്ട്പിടിക്കുവാൻ            
      കക്കുന്ന പാർട്ടിയെ കണ്ടറിയാൻ          
      കള്ളത്തരത്തിന്നു കൂട്ടായ ഉദ്യോഗ          
      ദുഷ്ട  പ്രഭുക്കളെ തൂത്തെറിയാൻ          
     ഉള്ളറിഞ്ഞൊരു വോട്ട് ചെയ്യുവിൻ          
     വെൽഫെയർ പാർട്ടിക്ക് മാറ്റത്തിനുള്ള വോട്ട് 
 നാടിന്റെ നന്മക്ക് വാഡിന്റെ രക്ഷക്ക്
വെൽഫെയർ പാര്ട്ടിക്ക് വോട്ട്‌ ചെയ്യൂ ....
കോറസ്സ് : വെൽഫെയർ പാര്ട്ടിക്ക് വോട്ട് ചെയ്യൂ ...2  

                                 ഉസ്മാൻ പാണ്ടിക്കാട്                          
                              00966564283654                


2015, ഒക്‌ടോബർ 7, ബുധനാഴ്‌ച

SIFF ഉണര്ത്തു പാട്ട്

കിക്ക് ഓഫ്‌ .....കിക്ക് ഓഫ് ..... 
സിഫിൻ  പടയണി ....കിക്ക് ഓഫ് ...2 
ഉലകിനു മുകളിൽ  ഉരുണ്ടു പന്തുകൾ 
യുഗാന്തരങ്ങളിലൂടെ 
പല കാലങ്ങളിൽ  പല ദേശങ്ങളിൽ 
പല പരിവര്ത്തന മോടെ   
അലകടലിക്കരെ ' സിഫിൽ 'കൂടത്      
അരങ്ങു കണ്ടു ഇവിടെ 
അതിരും,മതിലും തകർ ത്ത്   മാനവ 
സ്നേഹം കൊണ്ടതിലൂടെ...കിക്ക് ഓഫ്‌ .....കിക്ക് ഓഫ് ..... 
സിഫിൻ  പടയണി ....കിക്ക് ഓഫ് ...

അലസ പ്രവാസ പതിവുകൾ  മാറ്റുക  
കളിക്കളത്തിൻ   തണലിൽ
അരണ്ട ജീവിതരീതി തിരുത്തുക
അണിയായ് ചേര് ന്നീ വഴിയിൽ    
വിരസ വിഷാദ വിചാരം നീക്കുക 
കലയുടെ കായ്ക ബലത്തിൽ 
വിസിലിൻ ഇശലിൽ കളി മുറുകുമ്പോൾ 
കണ്ടു രസിക്കുക നിങ്ങൾ !..കിക്ക് ഓഫ്‌ .....കിക്ക് ഓഫ് ..... 
സിഫിൻ  പടയണി ....കിക്ക് ഓഫ് ...   
 
മലനാടിൻ പല ഭാഗങ്ങളിൽ നി 
ന്നെത്തിയവർ നാം ഇവിടെ 
പല മത ജാതികൾ ,ആദർശങ്ങൾ 
പാർട്ടികൾ നമ്മുടെ കൂടെ 
സിഫിൻ കായ്ക പൂവാടിയിൽ നാം 
പല പൂവുകളാവട്ടെ !
സിഫിനുണർവ്വും ഉശിരും ഉയിരും 
പൂവാടിയിൽ വിരിയട്ടെ!..കിക്ക് ഓഫ്‌ .....കിക്ക് ഓഫ് ..... 
സിഫിൻ  പടയണി ....കിക്ക് ഓഫ് ...
                    ഉസ്മാൻ പാണ്ടിക്കാട് 
                    0564283654 

2015, സെപ്റ്റംബർ 16, ബുധനാഴ്‌ച

2015, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

സൽഫി

കാടുകളും,കാട്ടാറുകളും 
കഥ പറയും നമ്മുടെ നാട് !
കരയിലിരുന്നാൽ കേൾക്കാം അവയുടെ 
കള കള നാടൻ പാട്ട് !
കാടുകൾ നീട്ടിയെറി ഞ്ഞൊരു പുഴയുടെ 
മുരടുകൾ തേടി ചെന്നാൽ 
കാണാം ഒരു വൻ മലയുടെ ചെരിവിൽ
പാറ യൊഴുക്കും കണ്ണീർ ! 
പണ്ടിത് കൊണ്ട്  രസിച്ച് ,കളിച്ചു,
കളിച്ച്  നടന്നവർ ഞങ്ങൾ 
ഇന്നിത് കൊണ്ടൊരു സൽഫി യെടുത്ത് 
സുഖിച്ചൊരു ലൈക്കിന് നിങ്ങൾ !

2015, ഓഗസ്റ്റ് 29, ശനിയാഴ്‌ച

2015, ജൂൺ 27, ശനിയാഴ്‌ച

2015, മേയ് 17, ഞായറാഴ്‌ച

വെള്ളപ്രാവുകള് 
വെളുത്ത പുലരി ഉദിക്കട്ടെ !
വെള്ള പ്രാവുകള് പാറട്ടെ
കരുത്ത് താണ്ഡവമാടും യുദ്ധം 
എവിടെയുമില്ലാതാകട്ടെ !
കറുത്ത ശതക സ്മരണ ഹിരോഷിമ 
തകര്ത്തെറിഞ്ഞ കബന്ധങ്ങള് 
തൊടുത്തു വിട്ടൊരു നരമേധത്തിന് 
തുടര്ച്ച തൂത്തെറിയുക നമ്മള് ...തുടര്ച്ച....
കോറസ്സ് : ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട 
              ഇനിയൊരു യുദ്ധം വെണ്ടിനി മേല് (വെളുത്ത )               
യന്ത്രച്ചിറകില് വിതറി നാപ്പാന് 
ബോംബുകള് തീ പുക തുപ്പുമ്പോള് 
ഇന്ദ്രപദങ്ങളില് അങ്കിള്സാമിന് 
ഹുങ്ക് വിതച്ചു  കലാപ്പങ്ങള് !
ട്രില്ലര് ,ക്ലസ്റ്റര് ,ബങ്കര് ബസ്റ്റര് 
ഇങ്ങിനെ നിരവധി ബോംബുകളാല് 
ത്രില്ലുകള് കൊണ്ടുനടക്കും യാങ്കി 
പട ഇനി വേണ്ടേ ഈ ഉലകില്...പട ഇനി ...
കോറസ്സ് : ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട 
              ഇനിയൊരു യുദ്ധം വെണ്ടിനി മേല് (വെളുത്ത )               
ഒരൊറ്റ സൂര്യവെളിച്ചം,വെള്ളം,
വായുവു മൊന്നാണേവര്ക്കും 
ഒരേ നിറത്തില് നമ്മുടെ രക്തം 
ഒരു കര,ഒരു കടല് ,ഒരു ലോകം ! 
നിരർത്ഥ മിങ്ങിനെ കടിച്ചുകീറും 
അവസ്ഥ എന്നത് അവിവേകം !
സുശക്ത മാകണ മൊരൊറ്റ മാനവ 
മനുഷ്യ കുലമായ് ഈ ലോകം !
കോറസ്സ് : ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട 
              ഇനിയൊരു യുദ്ധം വെണ്ടിനി മേല് (വെളുത്ത )             
                     ഉസ്മാന് പാണ്ടിക്കാട് 
                     0564283654 

2015, ഏപ്രിൽ 26, ഞായറാഴ്‌ച

മീഡിയാവാണ്‍ ഗള് ഫ്‌


പ്രവാസികള്ക്കൊരു ചാനല്  വന്നു 
നേരും നന്മയുമായി 
അവരുടെ നോവുകള് കണ്ടില്ലാരും 
അവരെ അറിഞ്ഞില്ലാരും 
ലോകം കാണണമവരുടെ കഥകള് 
അവരുടെ ജീവിത താളം 
അതിനൊരു പ്രതിവിധി മീഡിയവണ്‍ ഗള്ഫ് 
തുടങ്ങി വെയ്ക്കുന്നിവിടെ ..........തുടങ്ങി വെയ്ക്കുന്നിവിടെ .
                (പ്രവാസികള്ക്കൊരു)
നാടും വീടും വിട്ടവര് അവരുടെ 
തണലില് വളര് ന്നു നാട് 
അവിടെ ഭരിച്ചവരാരും തുണയായ്‌ 
കണ്ടില്ലവരോരുനാളും 
ആരുമറിഞ്ഞില്ലവരുടെ വേദന 
അവരെ വിയര് പ്പിന് വഴികള് 
അവര്ക്ക് തുണയായ് നേരും നന്മയും 
അറിയിക്കാനൊരു ചാനല്                        
                  (പ്രവാസികള്ക്കൊരു )
അറിയാനുള്ളത് അറിയാന് നമുക്ക്‌ 
പറയാനുള്ളത് പറയാന് 
മറച്ചു വെയ്ക്കും പല സത്യങ്ങള് 
വിളിച്ചു നേരില് പറയാന് 
കളിയും കാര്യവും അറിവും മികവും 
അറിയിക്കുന്നൊരു ചാനല് 
ഒളിഞ്ഞു നില്ക്കും ചരിത്ര സത്യം 
തെളിച്ചു പറയും ചാനല് 
                   (പ്രവാസികള്ക്കൊരു)
                  ഉസ്മാന് പാണ്ടിക്കാട്  
                    0564283654

2015, ഏപ്രിൽ 6, തിങ്കളാഴ്‌ച

വ്യവസായം

ഗുഹയിലിരുന്ന് പഠിച്ചു ഞാന് ചില 
കല്ല്‌ മിനുക്കി യെടുക്കാന് 
കല്ലു കുരുക്കിയ ഇരകള് വിശപ്പിന് 
തെല്ലു സഹായക മായി 
അഗ്നിന്നാള മുയര് ന്നു കാട്ടില് 
ഓട ഉരഞ്ഞൊരു നാളില്
വേട്ട മൃഗങ്ങള് വെന്തു തുടങ്ങി
അന്നുമുതല് ചരിതത്തില്
പിന്നീടെത്തി ഉലയും,മിരുമ്പും ,

തീപ്പൊരി തുപ്പി ഉയര് ന്നു 
തിരിയും ചക്രപ്പല്ലുകള് ജീവിത 
താളം തകിടെ മറി ച്ചു !
കൃഷിയില് നിന്നത് വ്യവസായത്തിന് 
വ്യാപ്തിയിലേക്ക് പടര്ന്നു 
അടിമകളുടമകൾ അന്തരമവിടെ 
സ്വാർത്ഥത ചിറകു വിടര്ന്നു ! 

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

      മധുരമെൻമലയാളം 

മധുരമെന്  മലയാള ഭാഷയ്ക്ക്‌ ,മാധ്യമം 
പുതിയൊരു പൂവാടി തീര്ത്തു 
പൂക്കളും പുലരിയും പുഴകളും കാണാതെ 
കഴിയും പ്രവാസിയെ ചേര്ത്തു  
മാമലനാടും മലയാളവും ഇന്ന്
വളരണം നമ്മളിലൂടെ
മാനവ  സ്നേഹ സന്ദേശത്തിനുറവിടം
ആകണം നാം അതിലൂടെ !....ആകണം നാം.....
                              (മധുരമെന്  മലയാള)
കൃഷിയും കുളിരും ഋതു താള ഭംഗിയും 
ഭാഷയും അന്യമാകുമ്പോള് 
ശ്രുതി ചേര്ത്തു പാടണം നാട്ടു രാഗങ്ങളില് 
പുതിയോരുണര്ത്തു ഗീതങ്ങള് 
മാറണം സാഹിത്യ സര്ഗ്ഗ രംഗങ്ങളില്  
ജീര് ണ്ണിച്ച സംസ്കാര ശീലം 
ചേരണം  അതിനായി  'മാധ്യമ' സരണിയില് 
മധുരമെന്  മലയാള  ജാലം  .....മധുരമെന്  മലയാള....
                                     (മധുരമെന്  മലയാള)
മറുനാട്ടില് അലയടിക്കട്ടെ നാം എഴുതുന്ന 
മലയാള ഭാഷ  തന് ഭംഗി 
മനസ്സൊന്നു ചേര്ന്നു മടങ്ങിടാം നമ്മള്ക്ക് 
മാതൃ രാജ്യത്തേക്കിറങ്ങി !
തുഞ്ചനില്  നിന്നു തുടങ്ങാം ,ബഷീറിന്റെ 
മഞ്ജുഷ മൊന്നു തുറക്കാം 
നെഞ്ചില്  നാം കൈ വെച്ചു ചൊല്ലണം മലയാള
ഭാഷയാണെന് മാതൃഭാഷാ ......മലയാള ഭാഷയാണെ... 
                                        (മധുരമെന്  മലയാള)
                                        ഉസ്മാൻപാണ്ടിക്കാട് 
                                        0564283654  

2015, മാർച്ച് 23, തിങ്കളാഴ്‌ച

....മഴ മേഘങ്ങള് .......

(1) ."ആരാണീ മരു ഭൂമിക്കൊരു നീര്ക്കുട ചൂടിത്തന്നു ?
പാരാവാര ക്കടല തിനുള്ളില് കാണാ നില് ക്കുന്നു !
രാവും പകലും, വെയിലും മഴയും ,തണലും തന്നവനോ ?
അവനാ നമ്മള് ക്കുലകിന് ഭരണ വ്യവസ്ഥിതി നല്കിയവന് "


(2 ) മഴയുടെ ഓര്മ്മ തികട്ടി വരുമ്പോൾ 
ഒഴുകും ഒരു പുഴ ഹൃദയത്തിൽ 
ഉടലു നനഞ്ഞൊരു സ്ലേറ്റും ,ബുക്കും 
തുകിലു വിരിഞ്ഞ പഴങ്കുടയും 
ഇടിവെട്ടേറ്റ മനസ്സും മെയ്യും 
കൊടിയ വിശപ്പും വേദനയും
ആദ്യാക്ഷര മൊരു മഴയായ് ,മഴയുടെ
ക്ഷതമായ് മനസ്സിലിരിക്കുന്നു !!

(3)"ജിദ്ദയില് ഇന്നൊരു പുതു മഴ പൈതു 
ഹൃദ്യ മതിന്റെ മനോഹര ദൃശ്യം!
ഇടിയുടെ സരിഗമ രാഗമൊരുക്കി 
പടയണി ചേര്ന്നു കരി മേഘങ്ങള് !
ചിലരീ പുതു മഴ കൊണ്ടാടുമ്പോള് ,
പലരും ദുരിത ചുഴി നീന്തുന്നു !
തെരുവില്,കുബിരിക്കടിയില് ,വഴിയില്
നിരവധി പച്ച മനുഷ്യര് ഇരിപ്പൂ
അവരുടെ നേര്ക്കൊരു വാക്കും നോക്കും
പകരുക,നല്കുക നമ്മള് സഹായം
അവിടെക്കാണാം ,മഴയും ,മഞ്ഞും
അവിടെ മനസ്സിന് സ്നേഹം കാണാം !
അതിലും വലിയൊരു പുതുമഴയില്ല !
അതിലും വലിയൊരു സേവനമില്ല !"

2015, മാർച്ച് 7, ശനിയാഴ്‌ച

{ഒപ്പന}
പ്രയാസി അക്കരെ ഇക്കരെ -

(വഴിനീളെ)
നാഥനെ വാഴ്ത്തി നടന്നിടുവിൻ 
വഴി നീളത്തിലൊപ്പന പാടിടുവിൻ
നാടിനെ പോറ്റും പ്രവാസികളെ 
തറ വാടിനെ വാഴ്ത്തും നിവാസികളെ 
പോരിശ തന്നെ നാം പാടിടണം
പരിശോടെ വിമാനത്തിൽ കേറിടണം 
എയറിന്ത്യ ടിക്കെറ്റെടുത്തിടണം 
എയറാകെയും പാറി നടന്നിടണം
പാറി പ്പറന്ന് തളര്ന്നിടുമ്പോൾ 
ആരും കാണാതെ റണ്‍വേ തിരഞ്ഞിടേണം 
പാരകളുണ്ട് വിമാനത്തിലും 
പെരും പാരകളവിടെ യാ  റണ്‍വേയിലും 
(ആനെ മദനപ്പൂ )
പോകാം പ്രവാസിക്ക് പിറന്ന നാട്ടിൽ 
ആകാം എയര് ഇന്ത്യ അതിനായ് പാട്ടിൽ 
ചീറിക്കുതിക്കുന്ന ദുരിതങ്ങൾക്ക് 
പാറാൻ ചിറകിട്ട ഒരു ഹലാക്ക് 
ഏറെ കിനാവും കൊണ്ടാടുക്കും നമ്മൾ 
കേറാൻ ഒരുങ്ങുമ്പോൾ ഇറക്കും കുണ്ടിൽ 
നേരെ പണം എണ്ണി കൊടുത്താൽ പോരാ 
വാരാൻ പലേ കണ്ണി ഇടക്ക് വേറെ 
കീറി തരും ടിക്കറ്റവരും ചെത്തീ 
മാറി തരാൻ മറ്റൊരിടത്തും കത്തീ
നീന്തി കളിപ്പിക്കും നിരത്തി നിര്ത്തീ 
നീറിപ്പുകയും നാം മനസ്സും കത്തീ 
(സുരലോക)
ഇതുവിധം പഹയന്മാർ പലരും പണ്ടേ 
പതിവായി പ്രവാസിയെ ചതിക്കാറുണ്ടേ 
പകലന്തി പണിപ്പെട്ട് കുടുംബം പോറ്റും 
അതിൽ മാന്തി എയര് ഇന്ത്യ പണവും ഊറ്റും 
മുതലാക്കണ്ണീരോഴുക്കും വകുപ്പോന്നുണ്ട് 
മതം പൊട്ടീട്ടതും മോഡി പിരിച്ചിട്ടുണ്ട്  
പറയുവാൻ ഒരു നോര്ക്ക പ്രവാസിക്കുണ്ടേ 
പിഴിയുവാൻ പല വഴി അവരും കണ്ടേ 
സഊദിയിൽ എയര് ഇന്ത്യക്കറവു കത്തീ 
സഹിക്കാനോ മലയാളി ഇവിടെ എത്തീ ?
ദുനിയാവിൽ പതിവില്ല നിരക്ക് കൊണ്ട് 
കനിവില്ലാതിവർ ചങ്കിൽ മുറുക്കി മുണ്ട് 
കലികെറ്റി ക്കെയർ ടിക്കെറ്റെടുത്ത് ചെന്നാൽ 
കയറുവാൻ സ്ഥലം കിട്ടാ തുരത്തും വന്ന് 
പലവട്ടം മുടങ്ങീയിട്ടൊരിക്കൽ ചെന്നാൽ  
ഇടം കിട്ടും ,ഉരുളുവാൻ ടയറില്ലെന്നാൽ 
നിലം വിട്ടൊന്നുയർന്നാൽ പിന്നിറങ്ങാൻ വയ്യ 
നിലം തൊട്ടൊന്നിറങ്ങിയാൽ അനങ്ങാറില്ലാ 
(ആരാരും മനസ്സിൽ ) 
നേരത്തെ തന്നെ ചെന്നിട്ടെയർപോർട്ടിൽ ഇരുന്നിട്ടും 
മാനത്തേക്കുയരുവാൻ വയ്യാ -ഓരോ 
ദീനങ്ങൾ പറഞ്ഞു കേട്ടൊരു ഡോറിൽ കുടുങ്ങിയ 
കോണിക്ക് നിവരുവാൻ വയ്യാ 
മാനത്ത് പറക്കുന്ന എയര് ബാസ്സിന്നിറങ്ങുവാൻ 
നേരത്ത് നിവരില്ലാ വീല് -വേറെ 
വീലൊത്ത വിമാനത്തിന്നാട്ടെ പക്ഷിപ്പനി മൂലം
കേറുവാൻ കഴിയില്ലാ മേലെ 
കാതങ്ങൾക്കകലെ ഈ മരുക്കാട്ടിൽ മരവിച്ച 
കൊലങ്ങൾക്കിട്ട് വീക്ക് തന്ന് -വെറും 
വേദങ്ങൾ മാത്രം പറയുന്ന മാനേജര്ക്ക് മറ്റ് 
കാര്യങ്ങൾ തിരക്കേണ്ട വന്ന് 
ഹജ്ജിന്നായ് പുറപ്പെട്ടിട്ടെയര്പോട്ടിൽ കറക്കുന്ന 
ഹജ്ജാജിക്കെന്നു മിടങ്ങേറ് -ചില 
സഞ്ചാരിക്കൊപ്പം വരും കുടുംബങ്ങൾക്കിടംകിട്ടാ 
വഞ്ചിതരായാ മടങ്ങാറ് 
നാട്ടിൽ നിന്നവധിയും കഴിഞ്ഞിട്ട് മടങ്ങുമ്പോൾ 
നീട്ടുന്നു ദിവസങ്ങൾ മാറ്റി -പൊട്ട 
ഫ്ലൈറ്റിന്റെ മുടക്കത്താലവസാനം വിസ പോലും 
നഷ്ടത്തി ലാകും ഇടങ്ങേറ് 
(കെസ്സ്-ഇമ്മലയാളത്തിക്കുറി )
ഇക്കുറി നമ്മുടെ വീമാനത്തിന്നൊത്തൊരു എയർ പോര്ട്ടും 
ഇക്കരെ നിക്കും നമ്മളെ കോക്കിരി കാട്ടുന്നു 
തിക്ക് തിരക്കുകളേറിയ കോഴിക്കോട്ടേക്കിനി മുതലാരും 
അക്കരെ നിന്ന വധിക്ക് വരെണ്ടെന്നോതുന്നു 
റണ്‍വെ അടച്ചിടും അനവധി കാലം 
വണ്‍വെ വരാനും ഇല്ലൊരു കോലം 
വന്നിറങ്ങുന്നവരിൽ കലി കാലം  
കലികാലം പ്രവാസിക്ക് പല വിധത്തിൽ 
നിലയില്ലാതവരെന്നും നടുക്കയത്തിൽ 
                         ഉസ്മാൻ പാണ്ടിക്കാട് 
                         0564283654 
 

2015, ജനുവരി 14, ബുധനാഴ്‌ച

ടീന് ഇന്ത്യ അവതരണ ഗാനം

അഭിവാദനമോടെ തുടങ്ങട്ടെ 
ആശംസകള് ആയിരമേകട്ടെ 
അഹ് ദായവന്  തിരു നാമ മുരത്ത് 
സ്വാഗത മരുളട്ടേ !..2 

വേദിയിലുള്ള മഹാദരണീയര് ,
സോദരരായ സദസ്സിലെ മാന്യര് 
സ്നേഹ സമേര മകൈതവമായ് 
ആശംസകള് നേരാം -ടീന്സ് ഡേ 
സംഗമ ദിനമിതില്  ആഗതരായ 
സദസ്സ്യരിലെല്ലാം .....
                   (അഭിവാദനമോടെ തുടങ്ങട്ടെ)
ഹിറയിലുദിച്ച പ്രഭാ കിരണങ്ങള് 
അറിവതിനക്ഷര മുത്തുകള് കോര്ത്തു 
പല  കൈവഴിയത് മനവതക്ക് 
വെളിച്ചവുമായി -ജനതതി  
ഏക സമൂഹ മതെന്ന മനോഹര ദര് ശന മേകി 
                 ( അഭിവാദനമോടെ തുടങ്ങട്ടെ ) 
ഒരു ചെറു  കൈത്തിരി തെളിയണ മിവിടെ 
വിരചിത വിപ്ലവ വഴികളിലൂടെ 
പരിമള മത് പല ദിക്കുകളില് അലയൊലി
ഉയരട്ടെ - പുതിയൊരു 
പുലരിയില്   ഉലകൊരു പരിവര്ത്തന 
മടിമുടി മറിയട്ടേ !
                       (അഭിവാദനമോടെ തുടങ്ങട്ടെ) 

              രചന :ഉസ്മാൻ പാണ്ടിക്കാട് 
                    veem143@gmail.com
ടീൻഇന്ത്യ
കുതറി വരുന്നുകൌമാരത്തിൻ പുതിയൊരു പടയണി  ടീൻഇന്ത്യ !
കരുതിയിരുന്നോ ഉഴുതു മറിക്കും എഴുതിമറിഞ്ഞ ചരിത്രങ്ങള്     
ദ്വിക്കുകൾ   കേട്ടു പകക്കട്ടെ !..................
ദ്വിക്കുകൾ കേട്ടു പകക്കട്ടെ ടീൻഇന്ത്യ മുഴക്കുംനവശബ്ദം 
ദ്വിഗ്ഗ്വിജയക്കൊടി പാറട്ടെ പുതു പുലരികൾ   വീണ്ടും  വിരിയട്ടെ!...ദ്വിഗ്ഗ്വിജയ....

(കുതറി വരുന്നുകൌമാരത്തിൻ പുതിയൊരു പടയണി  ടീൻഇന്ത്യ !
കരുതിയിരുന്നോ ഉഴുതു മറിക്കും എഴുതിമറിഞ്ഞ ചരിത്രങ്ങൾ)  
 
വരുവാനുള്ളവരല്ലാ ഞങ്ങൾ വന്നു കഴിഞ്ഞവരാണിവിടെ
തളരാനുള്ളവരല്ലാ തമ്മിൽ  പുണരാനാണീ  ചുവടിവിടെ 
സൌഹര്ദ്ദങ്ങള് പൂക്കട്ടെ !...................... 
സൌഹര്ദ്ദങ്ങള് പൂക്കട്ടെ പര സാഹോദര്യം വളരട്ടെ 
സ്നേഹം കൊണ്ടീ ഭാരത മെങ്ങും പൂവാടികളായ് തീരട്ടെ !...സ്നേഹം കൊണ്ടീ..

(കുതറി വരുന്നുകൌമാരത്തിൻ പുതിയൊരു പടയണി  ടീൻഇന്ത്യ !
കരുതിയിരുന്നോ ഉഴുതു മറിക്കും എഴുതിമറിഞ്ഞ ചരിത്രങ്ങൾ) 
 
വളരണ  മിച്ചെറു  കണ്ണും കാതും ധര്മ്മത്തിൻ  പരിലാളനയിൽ 
ഉയരണമിച്ചെറു കയ്യും മെയ്യും കര്മ്മത്തിന്റെ നാൾവഴിയിൽ   
പേറുക വന്നീ കൈതിരികള് .......
പേറുക വന്നീ കൈതിരികള്  .അത് തെളിയണ മുലകിൻ  ദർശനമായ്
അണയണ മിരുളിൻ ശക്തികൾ അവയെ തച്ചു തകർക്കണ മിക്കൈകൾ ...അണയണ..

കുതറി വരുന്നുകൌമാരത്തിൻ പുതിയൊരു പടയണി  ടീൻഇന്ത്യ !
കരുതിയിരുന്നോ ഉഴുതു മറിക്കും എഴുതിമറിഞ്ഞ ചരിത്രങ്ങൾ
ദ്വിക്കുകൾ കേട്ടു പകക്കട്ടെ ടീൻഇന്ത്യ മുഴക്കുംനവശബ്ദം 
ദ്വിഗ്ഗ്വിജയക്കൊടി പാറട്ടെ പുതു പുലരികൾ   വീണ്ടും  വിരിയട്ടെ!...ദ്വിഗ്ഗ്വിജയ..
                                                രചന.. ഉസ്മാൻ പാണ്ടിക്കാട് 
                                                           00966524683654 
                .