പേജുകള്‍‌

2015, ഡിസംബർ 17, വ്യാഴാഴ്‌ച



..........കഴുത പുരാണം........
ഇരുകാലി കഴുതകൾ നാട്ടിൽ
കലഹിക്കുന്നത് കണ്ടു ഞാൻ
ഒരുവന് മുതുകിൽ ഉപ്പുഞ്ചാക്കാ
ണവനൊരു പുഴയിൽ വീണപ്പോൾ
കനമില്ലാതെ നടക്കാനായത്
അപരൻ കണ്ടുപിടിക്കുന്നു
അവനുടെ മുതുകിൽ പഞ്ഞിക്കെട്ടുകൾ
അവനൊരു പുഴയിൽ ചാടുന്നു
അയ്യയ്യേ മുതുകൊടിയും ഭാരം
ചതിയായ് പോയെന്നലറുന്നു
ഉപ്പും ,പഞ്ഞിയു മുണ്ടത് സത്യം
തലയില്ലാത്തത് പരമാർത്ഥം !
.................ഉസ്മാൻ പാണ്ടിക്കാട് ....

2015, ഡിസംബർ 8, ചൊവ്വാഴ്ച

അറിയുക

അറിയുകയില്ലെന്നറിവാണല്ലോ
അറിവിൻ ആദ്യാക്ഷര പാഠം
എല്ലാം അറിയാം എന്ന വിജാരം 
അറിവില്ലായ്മക്കാധാരം
പാരാവാര ക്കടലും ,കരയും
കണ്ടു പഠിക്കാനുണ്ടേറെ
പാരിലനേക മനന്തം ഗോള
ങ്ങളിലുണ്ടറിവുകൾ അതിലേറെ
പലതുണ്ടക്ഷര പുസ്തക മെഴുതിയ
തിക്ഷിതിയിൽ അത് വേറേയും
പോരെങ്കിൽ നാം കണ്ടും കേട്ടു..
മറിഞ്ഞിട്ടുണ്ടനുഭവ മേറെ