പേജുകള്‍‌

2021, സെപ്റ്റംബർ 7, ചൊവ്വാഴ്ച

 1921

സൃമൃതിപദങ്ങളെ.....2
ഉയിരെടുത്ത്  ഉശിരെടുത്തുണർന്നെ ണീക്കുവിൻ...2

കലഹമെന്ന്  കോറിയിട്ട ഭൂതകാലങ്ങളെ..!
കനലു തീർത്ത സ്പന്ദനങ്ങൾ   കേട്ട തീരങ്ങളെ!
ഉണരുവിൻ ... ഉയരുവിൻ...
ഉശിരെടുത്തുണർന്നെണീക്കുവിൻ !

നാടിനുണ്ട് നാം  പറഞ്ഞിടാതെ പോയൊരാമുഖം
ധീര രക്തസാക്ഷികൾ പിടഞ്ഞുവീണ പോർ മുഖം 
വാരിയൻ കുന്നത്തഹമ്മദാജി , ആലിമുസ്‌ലിയാർ
വീറ് കാട്ടി ബ്രിട്ടനോടെതിർത്ത ധീര  ഗാഥകൾ 
നൂറ് നൂറ് പേർ അനാഥരായ സമര കാഹളം
നേരുകൊണ്ടറിഞ്ഞു നമ്മളാ ചരിത്ര പോർക്കളം
പൂട്ടിയിട്ട ബോഗികൾ നിറച്ച് കൊന്ന് കൂട്ടിയോർ
തൂക്കുകയറിലാടിയാടി വീരമൃത്യു കൊണ്ടവർ

( കലഹ മെന്ന് കോറിയിട്ട ഭൂതകാലങ്ങളെ..!
കനലു തീർത്ത സ്പന്ദനങ്ങൾ കേട്ട തീരങ്ങളെ!
ഉണരുവിൻ ... ഉയരുവിൻ
ഉശിരെടുത്തുണർന്നെ ണീക്കുവിൻ)

കടലിലേക്കെടുത്തെറിഞ്ഞ് ജീവനറ്റു പോയവർ
ഉടലു വേർപെടുത്തി കൂട്ടിയിട്ട് തീയിലിട്ടവർ
ആന്റമാനിലേക്ക് നാട്ടിൽ നിന്നു മാട്ടി വിട്ടവർ
തന്റെതൊക്കെയും കവർന്ന് ജയിലി ലിട്ടടച്ചവർ
ഇമ്മലബാറിന്റെ മാറിൽ നിന്നുയർന്ന ഗർജ്ജനം  
ഇന്ത്യയൊട്ടു മാഞ്ഞടിച്ചതാണത്തിന്റ സ്പന്ദനം 
അന്ന് പൂർവികർ പടുത്തുയർത്തി ആർഷ ഭാരതം
ഇന്ന് നമ്മളേറ്റെടുക്കണം അതിന്റ മോചനം!

(കലഹ മെന്ന് കോറിയിട്ട ഭൂതകാലങ്ങളെ..!
കനലു തീർത്ത സ്പന്ദനങ്ങൾ കേട്ട തീരങ്ങളെ!
ഉണരുവിൻ ... ഉയരുവിൻ
ഉശിരെടുത്തുണർന്നെ ണീക്കുവിൻ)

ഒറ്റുകാർ ഭയക്കുമാ ചരിത്ര മിന്നു മെന്നുമേ
പേറ്റുനോവറിഞ്ഞ നമ്മൾ എന്നുമോർത്ത് വെക്കുമേ
ബ്രിട്ടനോട് കൂറ്‌ കാട്ടിയ സവർണ്ണ ലോപികൾ 
ഒട്ടി നിന്ന് പാദസേവ ചെയ്ത ദേശ വൈരികൾ
അവര് നട്ട വിഷ മരങ്ങൾ പിഴുതെറിഞ്ഞു മാറ്റുക
അവരെ വെട്ടിമാറ്റി പുതിയൊരിന്ത്യ നമ്മൾ പണിയുക
ഇവിടെ വിവിധ വർണ്ണമുള്ളൊരൊറ്റ ജനതയാവുക
എവിടെയും ശിരസ്സുയർത്തി ഒന്നു ചേർന്ന് നിൽക്കുക.

(കലഹ മെന്ന് കോറിയിട്ട ഭൂതകാലങ്ങളെ..!
കനലു തീർത്ത സ്പന്ദനങ്ങൾ കേട്ട തീരങ്ങളെ!
ഉണരുവിൻ ... ഉയരുവിൻ
ഉശിരെടുത്തുണർന്നെ ണീക്കുവിൻ)
****************ഉസ്മാൻപാണ്ടിക്കാട്
                            8281674065

2021, ഓഗസ്റ്റ് 17, ചൊവ്വാഴ്ച

 ഖുർആൻ

******-**-**
ഏക ഇലാഹവനല്ലാഹു!
അവനറിയിച്ചു നേർമാർഗ്ഗം  
അതിലുണ്ടവനുടെ സംസാരം
അവ എന്താണെന്നറിയേണ്ടേ?

അത് ഖുർആനാ  ണതിലുണ്ട്
അറിവിൻ ജീവിത പാഠങ്ങൾ
കഥയും കവിതയു മതുപോലെ
കൗതുകമേറും കാര്യങ്ങൾ!

യൂസുഫ്   നബിയുടെ കഥയുണ്ട്
കഥ കേൾക്കാൻ ബഹു രസമുണ്ട് 
രാവും പകലും മാറി വരും 
ശാസ്ത്ര രഹസ്യം അതിലുണ്ട്

ഞാനും നിങ്ങളുമാരെന്ന് 
നേരായ് വിവരിക്കുന്നുണ്ട്
ആദി പിതാവും മാതാവും 
ആരാ ണൊടുവിലെ നബിയെന്നും 

മുമ്പ് കഴിഞ്ഞ സമൂഹങ്ങൾ 
അവരെ ചരിത്രപ്പാടുകളും 
പക്ഷിമൃഗാതികൾ സസ്യങ്ങൾ
അവയുടെ വിവരണമതിലുണ്ട് 

ഈ ലോകത്തെ മനുഷ്യർക്ക് 
ജീവിത മാർഗ്ഗം അതിലാണ് 
ശരിയും തെറ്റും നേരെന്ത് 
അറിയാനൊരു വഴി അത് മാത്രം
,.............. ഉസ്മാൻ പാണ്ടിക്കാട്....