പേജുകള്‍‌

2014, ഡിസംബർ 28, ഞായറാഴ്‌ച

           യൂത്തിന്ത്യ 
യുവ ശക്തിക്കൊരു തിരുത്ത് നല്കി 
കരുത്ത് പകരും  യുത്ത് ഇന്ത്യ
കരുത്ത് പകരും  യുത്ത് ഇന്ത്യ
യുവാക്കളേ യുഗ ശില്പികളേ ....!
കരുത്ത് പകരും  യുത്ത് ഇന്ത്യ.....
കരുത്ത് പകരും  യുത്ത് ഇന്ത്യ....യുത്ത് ഇന്ത്യ .......യുത്ത് ഇന്ത്യ .....യുത്ത് ഇന്ത്യ....
 
യുഗാന്തരങ്ങളിലൂടെ പലപല 
യുഗപുരുഷന്മാർ വന്നു 
ജഗപരിപാലകനൊരുവനവന്റെ 
തിരു സന്ദേശം തന്നു 
ഒരൊറ്റ ജനത,ഒരു നിര,ഒരു നബി 
ഒരു ഗ്രന്ഥത്തിൻ മക്കൾ 
നിരർത്ഥ മിങ്ങിനെ പല ചേരികളായ് 
പൊരുതുകയാണോ നമ്മൾ ?
പൊരുതുകയാണോ നമ്മൾ ?
യുവാക്കളേ യുഗ ശില്പികളേ!...പൊരുതുകയാണോ നമ്മൾ ?
                                      (യുവ ശക്തിക്കൊരു)
പല കാലങ്ങളിൽ പല ദേശങ്ങളിൽ 
പല യുഗ ചക്രച്ചുരുളിൽ 
പല പരിവര്ത്തന ദശകളിലൂടെ 
തിരുനബിയെത്തി ഒടുവിൽ 
കരുത്ത് നേടി ഇസ്‌ലാം വീണ്ടും 
തിരുത്തി ലോക ചരിത്രം 
കറുത്തിരുണ്ട തമസ്സ് തുരന്നി 
ട്ടുദിച്ചു ദിവ്യ വെളിച്ചം ..
ഉദിച്ചു ദിവ്യ വെളിച്ചം
യുവാക്കളേ യുഗ ശില്പികളേ!...ഉദിച്ചു ദിവ്യ വെളിച്ചം !
                                     (യുവ ശക്തിക്കൊരു)
പൊരുതി മരിക്കും പല ഗോത്രങ്ങളെ 
ഒരു നിരയാക്കിയ ദൗത്യം 
കുരുതി വരിപ്പവർ പരസ്നേഹത്തിൻ 
വരുതിയിൽ വന്നത് സത്യം !
അരുതരുതിനിയൊരു ചേരിപ്പോരിൻ 
ഇരകളതാവരുതാരും !
ചെറുത്ത് നില്ക്കാൻ യുവതതി നമ്മൽ 
അടുത്ത് വന്നണി ചേരിൻ ... 
അടുത്ത് വന്നണി ചേരിൻ  
യുവാക്കളേ യുഗ ശില്പികളേ!...അടുത്ത് വന്നണി ചേരിൻ  !
                                   (യുവ ശക്തിക്കൊരു)
                   രചന.. ഉസ്മാൻ പാണ്ടിക്കാട് 
                             0564283654  ജിദ്ദ 

2014, ഡിസംബർ 23, ചൊവ്വാഴ്ച

       ( കേരള യാത്ര )
ചെങ്കടല് ഓരത്ത് നിന്നും വഞ്ചിഞങ്ങള് തുഴയുന്നു 
ചൊങ്കെഴും മാമല നാടിന്   കാഴ്ചകള് കാണാന് 
പാരാവാരാ കടലിലേ  തിര തുഴഞ്ഞടുക്കുമ്പോള് 
കേര വൃക്ഷത്തിന്റെ നാട്  നമുക്ക് കാണാം ...
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം 
തുഞ്ചത്തെഴുത്തഛന് ,കുഞ്ചന് . ആശാന്,ഉള്ളൂര് ,വള്ളത്തോളും 
വഞ്ചിപ്പാട്ടും ,തെയ്യം ,തിറ ,പിറന്ന നാട് 
ആലിമുസ്ലിയാരും ,കുഞ്ഞ ഹമ്മദാജി ,കുഞ്ഞായനും ,
മോയിന് കുട്ടി വൈദ്യാര് ,മങ്ങാട്ടച്ചന് ,ബഷീറും 
ചുക്ക് ,മുളക് ,തിപ്പല്ലി ,ചന്ദനം ,ഈട്ടിയും തേടി 
അന്ത കാലത്തറബികള്  എത്തിയ നാട്  
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം 
മാനും,മയിലും,മരതക പട്ടുടുത്ത മലകളും 
മനം കുളിര് ക്കുന്ന മരു പടര്പ്പുകളും 
മലയാളം മഹല് ഭാഷാ പദവിയാല് വിലസുന്ന 
മണിപ്രവാളത്തിന് മധു നിറഞ്ഞ ദേശം 
ഒപ്പന ദഫ്ഫും പരിശ  മുട്ടും മര്ക്കം കളികളും 
ഒത്തിണങ്ങും മത മൈത്രി പുലരും നാട് 
കൊന്തയും പൂണൂലും ചന്ദ്ര കലയും കൈ കോര്ക്കും നാട് 
ചന്തമേറും  ചരിത്രങ്ങള് ഉറങ്ങും നാട് 
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
കൊടുങ്ങല്ലൂരെത്തി, വഞ്ചി,അടുപ്പിക്കാനിടമില്ലെ 
കടപ്പുറം മുസ് രീസങ്ങെവിടെ പോയി?
അറിഞ്ഞില്ലേമുസ് രീസ്   മറുനാട്ടില് വളരുന്ന 
മലയാളിക്കൊപ്പം കടല് കടന്ന് പോയി 
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
മാനും മയിലും മരതക മലകളും മാറിപ്പോയി 
മണല്  കോറി മാഫിയകള്  അവ കയ്യേറി 
തമിളന്റെ കനിവോടെ കഴിയേണം മലയാളി  
തളിരും കുളിരും കൃഷി അവരേതായി 
മലയാളം പോരാ ഹിന്ദി ,ബങ്കാളിയും പഠിക്കേണം 
മലനാട്ടില് കഴിയുവാന് അതിജീവിക്കാന് 
മെനു പോലും മാറി, മന്തി  ച്ചോറും, കബ്സ,ഷവര് മയും 
മണിമാളികയായ് കൊണ്ഗ്രീറ്റ് കാടുകള് കേറി 
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
ചോറും കറിയുംഇല്ലേ പോട്ടേ  ബാറും ബിയറും കുടിച്ചാട്ടെ 
ബാററ്റാച്ച് ട്  മലയാളം നുരഞ്ഞിടട്ടെ 
മാനം വിറ്റും ഓണം ഉണ്ണും അധികാര കൊതിയന്മാര് 
മറിച്ചിട്ട മലനാട്  മരിച്ചു പോയി 
മലയാളം വളരുന്ന മറു നാട്ടില് തന്നെ പോകാം 
മലനാടിന്  മഹത്വ മിന്നവിടെ മാത്രം !
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
                                                    ഉസ്മാന് പാണ്ടിക്കാട് 
                                                        0564283654 

2014, ഡിസംബർ 21, ഞായറാഴ്‌ച

സ്നേഹദൂത്


















മാപ്പിള ക്കവൈത്രി  യുമ്മാന്റെ വഴി തെളിച്ച്   
മാപ്പിളപ്പാട്ടിന്നിശല് താളങ്ങളില്  ജീവിച്ച്       
മാറി മാറി പാട്ടുകൊണ്ടമ്മാനമാടി ക്കൊണ്ട് 
നാട്ടിലും മറുനാട്ടിലും മാഷ്ഹൂദ്‌ തങ്ങളുണ്ട് 

പുഞ്ചിരിച്ചും കൊണ്ടടുക്കും സൌഹൃദങ്ങള് പിന്നെ 
നെഞ്ചകം കൊണ്ടു നടക്കും  ഉള്ളറിഞ്ഞ് തന്നെ 
പാട്ടെഴുതാനായി ഞങ്ങള്  ഒത്തുകൂടാരുണ്ട് 
പാട്ടരങ്ങില് തൊട്ടതോ പൊന്നാക്കിയിട്ടുമുണ്ട് 

സേവനത്തില് ആ മനസ്സിന്റെ മഹത്വം വെല്ലാന് 
സ്നേഹമെന്ന വാക്ക് പോലും പോരെനിക്ക് ചൊല്ലാന്
സര് വ്വ ശക്തന്റെ കൃപ,കടാക്ഷ മേകീടട്ടെ !
സ്വര് ഗ്ഗ വാസികളായ് അവരും നമ്മളും തീരട്ടെ ! 
                                     ഉസ്മാന് പാണ്ടിക്കാട് 
                                     0564283654 

2014, ഡിസംബർ 10, ബുധനാഴ്‌ച

{ചാകാനുള്ള അവകാശം കോടതി വകവെച്ചു ..വാര്ത്ത }
(പോയി ചത്തു കൊള്ളിന് )

അവകാശങ്ങളിൽ ഒന്ന്, മനുഷ്യന്
ചാകാനുള്ളതിനാണത്രേ
ചാകാനെങ്കിലു മിനി മേൽ ആരും
സമരം ചെയ്യരുതെന്നത്രെ!

ചുമ്പിക്കാനുണ്ടാവകാശം ,ഒരു
പെഗ്ഗ് കഴിക്കാനതിലേറെ
പൊതു ഖജനാവ് മുടിക്കാനും ,രതി
സരിത രസങ്ങൾ നുകരാനും

കൊല്ലാനും ,കലിതുളളാനും,പല
വെട്ടുകള് വെട്ടി നിരത്താനും
കൊല്ലാ കൊല ചെയ് തനവധി പേരെ
ജയിലിന്നിരുളില് തള്ളാനും !

ആൾദൈവങ്ങൾക്കാടിപ്പാടാൻ
അടിമുണ്ടില്ലാ താറാടാൻ
അവരുടെ കാലില് കുനിയാന് ,മാറില്
ചായാന് ,മാനം മറമാടാന് !

എല്ലാം കൊള്ളാം എന്നാലിവിടെ
ജീവിക്കാനില്ലവകാശം !
അരുതേ ജീവിക്കാനിനി ആരും
അവകാശത്തിന് മുതിരരുതെ !
               ഉസ്മാന് പാണ്ടിക്കാട്

2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

           (വെണ്മഴു )
അറബികടലിൻ അക്കരെ അഴകിൻ 
ഓര്മ്മയിലൊരു മലനാടുണ്ട് 
ഹരിത മനോഹര സൌരഭ്യത്തിൻ 
കവിതകളിൽ അതിനിടമുണ്ട് 

മഴു വീണവിടം കേരള മായൊരു 
പഴയ ചരിത്രം പഴകിപ്പോയ് 
തമിഴകമിന്നു കനിഞ്ഞില്ലെങ്കിൽ 
മുഴു പട്ടിണി 'അതു' മാറിപ്പോയ്‌ !!

എറിയുക വീണ്ടും ഒരു മഴു പുതിയൊരു 
കേരള നാടു പിറക്കട്ടെ !
കരളില് തൊട്ടു മനുഷ്യ മനസ്സില് 
കുളിരും കൃഷിയും വിരിയട്ടെ !

മതിലുകൾ വെട്ടി മുറിക്കുക, തോളുകൾ 
ചേർന്നൊരു മതിലായ് മാറുക നാം 
അതിരുകള്  മായ്ക്കുക ,അതിര് വിട്ടൊന്നും 
ചെയ്യാത്തവരായ് തീരുക നാം !

പഴമക്കാരുടെ പുകിലുകൾ പാടി 
പുളകം കൊള്ളൂന്നത് കൊള്ളാം 
വഴികാട്ടികളവർ അവരെ മറന്ന് 
വഴി വിട്ടവരാവരുതെന്നാല് !

പുതിയൊരു കേരള മുണ്ടാവനൊരു 
മഴുവായ് മാറുക നാം എല്ലാം
പുഴകളിൽ മലകളിൽ മണ്ണും ,മണലും 
മാന്തും  മാഫിയകളെ വെല്ലാൻ  


കാടു മുടിക്കുന്നോർ ക്കെതിരിൽ നാം 
എറിയുക നമ്മുടെ പുതിയ മഴു 
കക്കുന്നവരുടെ കൈ വെട്ടാനും 
കഴുകന്മാരെ വിരട്ടാനും ,

ഒരു മഴു കയ്യില് കരുതുക പുതിയൊരു 
കേരള മുണ്ടായ്  കാണട്ടേ !
അവിടെ സ്നേഹപ്പൂവും ,പുഴയും
അരുവികളായിട്ടൊഴുകട്ടേ !
             ഉസ്മാന് പാണ്ടിക്കാട് 
              05664283654 

2014, ഒക്‌ടോബർ 4, ശനിയാഴ്‌ച

മണ്ണിൽ വരച്ചതു














"മണ്ണിൽ വരച്ചതു പോലെയല്ലെ ?
എണ്ണി നാം വെച്ച പണങ്ങളെല്ലാം 
കണ്ണിനു കൌതുകമുണ്ട്‌ ,പക്ഷെ 
മണ്ണാകുവാനുള്ളതല്ലോ നമ്മൾ 
എങ്കിലും വേണം പണം നമുക്ക് 
പങ്കിലമായൊരീ ജീവിതത്തിൽ 
ഹുങ്കു വേണ്ടെന്നാൽ അതിന്റെ പേരിൽ 
പങ്കുവെച്ചൊന്നിച്ചു കഴിയ നമ്മൾ "

2014, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

എസ് എം ജമീലാബീ)

                      (ഓര്മ്മയിലെ എസ് എം ജമീലാബീ


 പെണ്ണെഴുത്തിന്റെ കരുത്തും കവിതയും പെരുത്ത് 
 എണ്ണമില്ലാ മാപ്പിള പ്പാട്ടും  ഇശലും തീര് ത്ത് 
 മണ്‍മറഞ്ഞ്‌ പോയി മഹതി "ബീവിജമീലത്ത് "
 കണ്‍ കുളിര്ക്കെ കണ്ടിലവരെ  ഈ കലാ തുരുത്ത് 
                                           (പെണ്ണെഴുത്തിന്റെ)

 തെരുവിലുംതീ തിന്നടുക്കള പ്പുക ക്കകത്തും 
 പരിഭവ പ്പെടലല്ല  പെണ്ണിന് സ്ഥാന മവരുണര് ത്തും 
 കരിവള കയ്യില് കരുത്തും ,നെഞ്ചില് മുഹബ്ബത്തും 
 കരകത മെങ്കിസ്സമൂഹം  മാറും അടിമുടി തീര്ത്തും!
                                             (പെണ്ണെഴുത്തിന്റെ)

 തിരു നബി തന്നോമന ഫാത്വിമ്മത്തിന് വിളിയാളം  
 തരുണികള്ക്കാ വേശ മാട്ടെ ആ വിളക്കിന് നാളം !
 ഇവരുറക്കെ പാടിയ പാട്ടിന്‌ ഇശലും താളം 
 പുലരുവാനാട്ടെ ഇവിടെ നമ്മള് തീര്ക്കും മേളം !
                                               (പെണ്ണെഴുത്തിന്റെ)
                                   ഉസ്മാന് പാണ്ടിക്കാട് 
                                   00966564283654

2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

(ചാപ്പിള്ളകള് )

ഓര് മ്മകള് വേട്ടയാടപ്പെട്ട ഗ്രാമത്തിലെ 
കാലം തെറ്റിയ ഋതുക്കള് 
ചാപിള്ളകളെ ഗര് ഭംധരിച്ചു  
കണ്ണു കെട്ടിയ ചരിത്രമാകട്ടെ  
ദിശ തെറ്റി ഒഴുകി 
ശബ്ദംനിലച്ച വാക്കുകളും,  
മൗനം കേറിയ ചിന്തകളും 
മാനം കവര്ന്ന പൂക്കളുമാണ് 
പിന്നെ വിളഞ്ഞു നിന്നത് 
എങ്കിലും
രക്തസാക്ഷി മണ്ഡപങ്ങള് 
ഗ്രാമത്തെ സമ്പന്നമാക്കികൊണ്ടിരുന്നു  
അനാഥത്വം വരിച്ച ആഗ്രഹങ്ങളും 
അറുത്തുമാറ്റപ്പെട്ട പ്രതീക്ഷകളും
അന്യപ്പെട്ടു .   
അസ്ഥികള് ക്ക് മുകളില് 
തിരി തെളിച്ചും 
പൂക്കളുതിര്ത്തും 
പ്രതിക്ഞഎടുത്തും 
ആശയങ്ങളും ആമാശയങ്ങളും
നൃത്തം ചെയ്തതറിഞ്ഞു  .
പെറ്റുവീണ ചാപിള്ളകള്  
യജമാനത്തിയെ 
പ്രസവിച്ചു .

പുതിയ പൂക്കളായ് വിരിഞ്ഞ്

(അവതരണ ഗാനം ) {നവോദയ യാമ്പോക്ക് വേണ്ടി എഴുതിയത് }
(പുതിയ പൂക്കളായ് വിരിഞ്ഞ് )

എല്ലാരും ഒത്തു ചേര്ന്ന സംഗമത്തി ന്നാശംസ 
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ 
വിപ്ളവാഭിവാദ്യം വിപ്ളവാഭിവാദ്യം
വിപ്ളവാഭിവാദ്യം....മമ സോദരേ
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ !

വിപ്ളവാഭിവാദ്യം വിപ്ളവാഭിവാദ്യം
വിപ്ളവാഭിവാദ്യം....മമ സോദരേ
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ !
(എല്ലാരും ഒത്തു ചേര്ന്ന സംഗമത്തി ന്നാശംസ 
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ )

വന്ന്സൌഹൃദത്തിൻ വഴിയില് നിരന്നാലും ...2 
എന്നും ഓര്ക്കും നമ്മള് സര് വ്വ മര് ത്ത്യരാലും ..2 
                                        സര് വ്വ മര് ത്ത്യരാലും

നവോദയ മാനവയ്ക്യ മേകിടുന്നു 
നവ വര്ഷ മംഗളങ്ങള് നേര് ന്നിടുന്നു ..2  

(എല്ലാരും ഒത്തു ചേര്ന്ന സംഗമത്തി ന്നാശംസ 
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ )

വര്ഗ്ഗ വര് ണ്ണ വൈരമില്ല മര്ത്ത്യരൊന്ന്  
സര് വ്വ സജ്ജരാക പിന്നില് അണി നിരന്ന് 
                                          നമ്മള് അണിനിരന്ന്  ..2 
ഒത്തു ചേര് ന്നിരുട്ടിനെ തകര് ത്തെറിഞ്ഞ് 
ശക്തരാക പുതിയ പൂക്കളായ് വിരിഞ്ഞ് ..2 

(എല്ലാരും ഒത്തു ചേര്ന്ന സംഗമത്തി ന്നാശംസ 
മലനാട്ടിൽ  നിന്നും വന്ന മമ സോദരേ )

                          ഉസ്മാന് പാണ്ടിക്കാട് 
                          0564283654 

2014, സെപ്റ്റംബർ 23, ചൊവ്വാഴ്ച

ജഗതീശന്

"കാടിനുമുണ്ടൊരു കഥ പറയാന് 
കാട്ടാറിനുമുണ്ടൊരു കഥ പറയാന് 
കണ്ണിന് കൗതുക മേകും കലയുടെ 
കണ്ണിയതല്ലോ ജഗതീശന് !
കാണില്ലവനെ കണ്ണാലെന്നാല് 
കാണുന്നുണ്ടാവനെല്ലാതും !" 

2014, സെപ്റ്റംബർ 21, ഞായറാഴ്‌ച

തേയ്മാനം

കരയുന്ന വെഴാമ്പലോ കൂര്‍ത്ത..
ശരമേറ്റു പിടയുന്ന ക്രൗഞ്ചമൊ ?
ഉരിയരിക്കഞ്ഞിക്ക് കേഴുന്ന പൈതലേ..
താരാട്ടു പാടി ഉറക്കുന്നൊരമ്മയോ ?
സ്വപ്നങ്ങളില്‍ തനിക്കിണ കാത്തിരിക്കുന്ന
യൌവ്വനം പിന്നിട്ട യുവതിയോ?
പലിശക്കടം കൊണ്ട് മുതുവൊടിഞ്ഞുഴലുന്ന..
ജീവശ്ശവങ്ങളോ ,തെരുവ് കൊലങ്ങളോ ?
ആരെ നീ കാണുന്നു?
ആരെ നീ കാണുന്നു ധര്‍മ്മം വിളമ്പുന്ന
തത്വ ശാസ്ത്രങ്ങളേ ! നീതിപീഠങ്ങളേ ! ?
നീതിയ്ക്ക് കൈനീട്ടി അലയുന്ന ജീവനെ
പുണരുന്ന മന്ത്രങ്ങളെവിടെ മണ്ണില്‍ ?
വേദാന്ത മോതുന്ന തത്വശാസ്ത്രങ്ങളോ ,ദിവ്യ ..
സൂക്തങ്ങള്‍ വില്‍ക്കുന്ന വഴിവാണിഭങ്ങളോ ,
വാചാടനം കൊണ്ടു ധര്‍മ്മം വിളമ്പുന്ന
ദേവാലയങ്ങളോ ,പുണ്ണ്യ ഗേഹങ്ങളോ ?
കര്‍മ്മങ്ങളില്‍ നിന്ന് കുതറിത്തെറിച്ചൊരെന്‍
സമുദായമോ ? ആര്‍ഷ
വേദങ്ങളില്‍ ഭരണ സിംഹാസനം കണ്ട
കപട സന്യാസമോ ?
നൊമ്പരം കണ്ടിട്ടു കണ്ണടക്കുന്നവര്‍ ,
ഗദ്ഗദം കേട്ടിട്ടു കാതടക്കുന്നവര്‍
ജന്മാന്ത്യ മോരു സ്വര്‍ഗ്ഗ ഗേഹം കൊതിച്ചുകൊ..
ണ്ടൊരുപാട് മന്ത്രങ്ങളു രുവിടുന്നോര്‍
എങ്കിലും ,ഞാനെന്റെ പിന്നാമ്പുറങ്ങളില്‍ കാണുന്നു
ഇരുളിന്റെ ഇടനാഴിയില്‍
പണ്ടൊരിടയന്റെ ജീവിതം!
കരുണാര്‍ദ്രമാം ദിവ്യ തത്വശാസ്ത്രത്തിന്റെ
ചലനങ്ങളാല്‍ സ്നേഹ വിപ്ലവം തീര്‍ത്തവന്‍
അന്യന്റെ പശിയറി ഞ്ഞുണ്ണാന്‍ പറഞ്ഞവന്‍
അപരന്റെ ഇഛ തന്നിച്ചയായ് കണ്ടവന്‍
ചങ്ങലക്കെട്ടറുത്തുലകിന്റെ ബന്ധനം
പൊയ് മുഖം മാറ്റി പുറത്തേക്കെടുത്തവന്‍ !
അവിടെയെന്നോര്‍മ്മകള്‍ വിശ്രമിക്കട്ടെ ,
അവിടെയി സാന്ത്വനം തങ്ങി നില്‍ക്കട്ടെ !
ഫണമെടുത്താടുന്ന പുതിയ ദൈവങ്ങളെ
തുടലറുത്തെരിയട്ടെ ദൂരെ ദൂരേ !
(ഉസ്മാന്‍ പാണ്ടിക്കാട്)

2014, ഓഗസ്റ്റ് 4, തിങ്കളാഴ്‌ച

കനല്

കനല്

കബന്ധങ്ങൾ നോക്കി 
യഹൂദിയുടെ തോറയും ,നസ്രാണിയുടെ 
ബൈബിളും ഒലീവ് കൊമ്പിന്റെ തണലിൽ 
നിർവൃതി കൊണ്ടപ്പോഴും ,
ക്ഷമയുടെ അവസാന 
ആകാശത്തിനു താഴെ ചിതറി തെറിച്ച 
പ്രതീക്ഷകളിൽ 
ഒരു കനൽ അണയാതെ കിടന്നു.
ശബ്ദിക്കുന്ന മൌനം 
അക്ഷരങ്ങൾക്ക്  ഈണം നല്കുന്നതും നോക്കി 
നിശ്ശബ്ദത   അട്ടഹാസത്തെ 
ഗർഭം ധരിച്ചു  
മറന്ന ഓർമ്മകളിൽ നിന്നും 
ഒരു ഫീനിക്സ് പക്ഷിയെ പ്രസവിക്കാൻ !
നിണം നുരഞ്ഞ തെരുവിൽ 
കുംബസാരത്തിനൊരുങ്ങി നില്ക്കുന്ന 
അൾത്താരയും 
പൊട്ടിയ മരക്കുരിശും 
വിണ്ടുകീറിയ നക്ഷത്രങ്ങളും 
അന്ത്യ കൂതാശക്ക് കുന്തിരിക്കം
പുകക്കുമ്പോൾ  അണയാതെ 
കിടന്നആ  കനല് 
പടര്ന്നു കേറൂന്നതിന് 
ചരിത്രം സാക്ഷി നില്ക്കാൻ !
                              ഉസ്മാൻ പാണ്ടിക്കാട് 


2014, ജൂലൈ 27, ഞായറാഴ്‌ച

ഗാസ


ഗാസ !

ഒരു യുദ്ധഭൂമിയല്ല !
ബാലാബലമാണ് യുദ്ധത്തിന്റെ രസതന്ത്രം 
നിരായുധർ  അതിൽ  കക്ഷികളാകുന്നതെങ്ങിനെ ?
അവർക്ക് ഇരകളുടെ ഭാഷമാത്രമേ അറിയൂ 
സിയോണിസ്റ്റ് യാങ്കി രക്തദാഹത്തിന്റെ 
ഇരകൾ  !
അവരുടെ കരുത്ത് മരണത്തിലാണ് ,
ഏറ്റുവാങ്ങുന്ന മരണം മധുരൊദാത്തമാവുന്നതില് !
അതിനാൽ 
ഭീരു പല തവണ മരിക്കുമ്പോൾ 
ധീരൻ 
ഒരിക്കൽ മാത്രം മരിക്കുന്നു ,
വിമോചകന്റെ നെഞ്ചുറപ്പോടെ !
വിജയിയുടെ പുഞ്ചിരിയോടെ ! 
ശത്രുക്കള് !! 
മരിക്കാൻ ബാക്കിയുള്ളവരെക്കാൾ ,
മരിച്ചവരെയാണ് 
ഭയപ്പെടുന്നത് ,
ചരിത്രം സൃഷ്ടിച്ചവർ അവരായതിനാൽ !
ഒഴുക്കിനൊത്ത് നീങ്ങുന്നവരുടേത്
എല്ലാവര്ക്കുമുള്ള മരണം,
അത് ഒരിക്കൽ അനിവാര്യമായത് .
ചരിത്രത്തിന്റെ ഗതി 
തിരിച്ചുവിടുന്നവർ രക്തസാക്ഷികൾ!
അവർ കാറ്റിന്റെ ദിശ മാറ്റുന്നു
ഒഴുക്കിനെ തിരിച്ചു വിടുന്നു 
ലോകത്തെ പുനസൃഷ്ടിക്കുന്നു !
അഗ്നികുണ്ടത്തെ അതിജയിച്ച് ,
അലയാഴിയെ ഭേതിച്ച് 
ആയുധങ്ങളുടെ അകമ്പടി കൊണ്ടല്ല 
ആത്മീയതയുടെ  
ആത്മബലം കൊണ്ട് !!
                   ഉസ്മാന് പണ്ടിക്കാട് 

2014, ഏപ്രിൽ 8, ചൊവ്വാഴ്ച

ഇടവപ്പാതി



               
ഇടിയില്ലാത്തൊരു മഴയെ പേടി ..
ച്ചിടവഴിയില് ഞാന് നില്ക്കുമ്പോള് 
പടപട പൊട്ടീ ഇടവപ്പാതിയില് 
ഇടിയും മഴയും പൊടിപൂരം 
തുള്ളിക്കൊരു കുട മോഴുകിയ മഴയെ 
തടയാന് കുട കൊണ്ടായില്ല !
കുടയൊരു വടിയായ് 
ഇടവഴി പുഴയായ് 
പെരുമഴ തെരുവിന്നിശലുകളായ് 
ഇടതടവില്ലാതിടയില് കേറിയ
ഇടിയത് മഴയുടെ മദ്ദളമായ്  
               .Dkvam³]m­n¡mSv..

2014, ഫെബ്രുവരി 26, ബുധനാഴ്‌ച


കണ്ടുംകേട്ടും

കണ്ണിനകത്തെ കണ്ണു തുറന്നേ 
കാഴ്ചകൾ നമ്മൾ കാണാവൂ 
കാതിനകത്തെ കാതു കൊടുത്തേ 
കാര്യം നമ്മൾ കേൾക്കാവൂ 

കണ്ടതിനേക്കാൾ അനവധിയല്ലോ 
കാണാനുള്ളവ ഈ ഉലകിൽ ! 
കേൾക്കാത്തവയാണെല്ലാം ,കേട്ടത്  
ഒത്തിരി ഒത്തിരി അതു മാത്രം !

എന്നാൽ ഇത്തിരി ചെറു കണ്ണുകളാൽ 
ഒത്തിരി ഒത്തിരി നാം കണ്ടു !
എത്തിരെ ചെറിയ ചെവിക്കുഴികൾ 
അതിൽ ഒത്തിരി ഒത്തിരി നാം കേട്ടു !

കാഴ്ച്ച്ക്കപ്പുറമുണ്ടൊരു കാഴ്ച്ച 
കേൾവിക്കപ്പുറ മൊരു കേൾവി ! 
കണ്ണ് തുറക്കുക,കാതു കൊടുക്കുക 
കണ്ടും കേട്ടും കഴിയുക നാം !
                            
                 ഉസ്മാൻപാണ്ടിക്കാട് 
                  00966564283654