പേജുകള്‍‌

2012, ഒക്‌ടോബർ 31, ബുധനാഴ്‌ച

(ഭാവങ്ങള്‍ )

മനമറിയാതെ ജനിക്കുന്നു
ദിനമറിയാതെ മരിക്കുന്നു
നിമിഷാര്‍ദ്ധങ്ങള്‍ക്കിടയില്‍ മനുഷ്യന്‍
ദിശയറിയാതെ ചലിക്കുന്നു
ഈ ആവര്‍ത്തന ഭ്രമണ പഥത്തെ
ജീവിതമെന്ന് വിളിക്കുന്നു
ഗതിയുടെ ചുരുളറിയാത്തവര്‍ നമ്മള്‍
വ്യഥയുടെ ചുഴികളില്‍ അലയുന്നു
വിധിയുടെ വരദാനങ്ങളില്‍ ചിലരോ
മധുചഷകങ്ങള്‍ നുകരുന്നു
ക്ഷണിക മനോഹര മൊരു പാല്‍ ചിരിയില്‍
പതറുകയല്ലോ ഹൃദയങ്ങള്‍
ദുരയുടെ തേരില്‍ മൃതിയെ മറന്നൊരു
ചിരിയുടെ ചിറകിലുറങ്ങുന്നു
ഹരിതമനോഹര മൊരു പുതുമഴയില്‍
വറുതി പതുക്കെ മറക്കുന്നു
ക്ഷണഭങ്കുരമീ ഋതുഭെതങ്ങളില്‍
ഉലയും മാനവ ഭാവങ്ങള്‍ !!
 (ഉസ്മാന്‍ പാണ്ടിക്കാട് )


2012, ഒക്‌ടോബർ 22, തിങ്കളാഴ്‌ച

( കിതപ്പ് )

മൌനം പെയ്യുന്ന
ശവപ്പറമ്പില്‍ ,
അനാഥ മായിക്കിടന്ന
അവകാശി കള്‍
ആസ്തികളൊഴിഞ്ഞ
അസ്ഥികളിലേക്ക് കുടിയൊഴിഞ്ഞു .
അവരുടെ
കിടപ്പാടങ്ങളില്‍
ഉടഞ്ഞു തീര്‍ന്ന മദ്യക്കുപ്പികള്‍
ബാറുകളിലേക്ക് തിരിച്ചു നടന്നു,
ഒട്ടേറെ
മരണ പത്രങ്ങളില്‍
വീണ്ടും അടയാളപ്പെടുത്താന്‍ !
എന്നാല്‍ കറുത്ത രാത്രികളുടെ
കനത്ത മൌനത്തിലേക്കാണ്
പെണ്‍ കുതിരകള്‍
കടിഞ്ഞാണ് പൊട്ടിച്ച്
കുതിച്ചു പാഞ്ഞത് !!


2012, ഒക്‌ടോബർ 21, ഞായറാഴ്‌ച

( മലര്‍വാടി വാര്‍ഷികപ്പതിപ്പ് )

മലര്‍വാടി "വാര്‍ഷിക പൂത്താലം" കൈപ്പറ്റി 
എന്‍ മത മിവിടെ  കുറിച്ചോട്ടെ !
നല്ലത് മാത്രമാണുള്ളിലെ വിഭവങ്ങള്‍ 
എല്ലാം മികവുറ്റതാണല്ലോ !
സച്ചിദാനന്ദനും ,എംടിയും ,സകരിയ്യ, 
ഒഎംവി യെ കണ്ടു കൂട്ടത്തില്‍ 
സി രാധാകൃഷണനും ,വത്സലയും,വിനയ...
ചന്ദ്രനും, പാറക്കടവുണ്ട്  . 
കല്ലാനോടിന്റെ മരതക പച്ചയി...
ലൂടെ ഞാന്‍ കക്കട്ടിലേക്കെത്തി 
ഹാഫിസ് മുഹമ്മദിന്നറബി കഥയും 
റഫീകിന്റെ പൂത വും ഞാന്‍ കണ്ടു 
പ്രിയയും ,സഹീറയും കുട്ടിക്കാലത്തെ 
കുറിച്ച് പലതു മറിയിച്ചു 
വേറെയുമുണ്ട് എഴുത്തുകാര്‍ ,എല്ലാതും 
ചേര്‍ക്കുവാനിവിടെ ഇടമില്ല 
കുട്ടികളോടു ള്ളഭിമുഖത്തില്‍, ഞാന്‍..  
അമീറിന്റെ വാക്കുകള്‍ശ്രദ്ധിച്ചു
കണ്ണു നനഞ്ഞെന്റെ എന്നിലെ കുഞ്ഞിലേ.. 
ക്കൊന്നു തിരിഞ്ഞു  ഞാന്‍ അന്നേരം 
നല്ലത് തന്നെന്റെ കുട്ടിത്തം എന്നിലേ..
ക്കെത്തിച്ച വര്‍ക്കഭിവാദ്യങ്ങള്‍ !
എങ്കിലും ചൊല്ലാം സൊകാര്യമതച്ചടി 
പേപ്പറിനത്ര ഗുണം പോര !



 

2012, ഒക്‌ടോബർ 16, ചൊവ്വാഴ്ച

( പണയം )

പഴുതടച്ചിന്നലെ പൂര്‍വികര്‍ ബന്ധിച്ച
പടി തുറന്നമരത്തു കാവല്‍ നിന്നോര്‍
പതിയിരുന്നിറയത്തു വാ പിളര്‍ന്നൊരു കഴുകന്‍
അതിലെവന്നവനെന്റെ കരളറുത്തു
വിരുതു വിറ്റവനെറിയു മൊരു പൊടിക്കാശിന്നു
പണയമാണത്രെ  ഞാന്‍ അന്ന് തൊട്ടേ !

പിടിമുറുക്കീടാന്‍ പടിഞ്ഞാറ് നിന്നുമാ
പഴയ പൂതങ്ങള്‍ കിതച്ചെത്തി പിന്നെയും
കൃത്രിമത്വങ്ങള്‍ കിതച്ചു നായാടുന്ന
പതിത മൊരു  ലോക ക്രമത്തിന്റെ സൃഷ്ടികള്‍ !
പരസഹായക്കുരുക്കിന്റെ വന്‍ കട...
ക്കെണിയെറിഞ്ഞെന്നെ വേട്ടയാടുന്നിതാ

നുരപതക്കുന്ന പുതിയ പാല്‍കുപ്പി തൊ...
ട്ടരി ,പയര്‍ ,കോള ,പെപ്സി,ചീസ് എവിടെയും
പ്രണയ കേളീ മടത്തില്‍ മദാലസ ..
മദനമാടുന്ന ചാനല്‍ പുറങ്ങളില്‍
രതി രസത്തിന്റെ വെബ്ബില്‍ ,വയാഗ്രയില്‍ ,
പതിയിരിക്കുന്നു പേസ്റ്റിന്റെ ചിരികളില്‍ !

മധുരമുരയുന്ന പൊതിയില്‍ ചുയിഗമായ്
ചതികളലിയും കിടാവിന്റെ വായയില്‍
മരണ മുരുളുന്ന ടയറില്‍ ,വിനാശമായ്
സിരയിലെരിയും മരുന്നിന്റെ തരികളില്‍
അധരമുരസുന്ന വര്‍ണ്ണങ്ങളില്‍ ,സ്ത്രെയ്‌ണ
സ്തന മുരുട്ടുന്ന പുതിയ യന്ത്രങ്ങളില്‍

മുടി പറിക്കുന്ന കൊടിലില്‍ കഷണ്ടിക്ക്
മുന മുളക്കുന്ന വിഗ്ഗിന്റെ മറകളില്‍
മാറിടം പറ്റിക്കിടക്കും കുരുന്നിനെ
മടിയിറക്കുന്നുന്തു മാറാപ്പു വണ്ടിയില്‍
ചുളിവില്‍ അവരിന്നും ഉലക് വാഴുന്നു
പാഴ്ചെളിയിലമാരുന്നു പുതിയ കാലങ്ങളും

എവിടെയെന്നാര്‍ഷ ഭാരതം?
നീതിക്ക് ശരമേറ്റ്‌ പിടയുന്ന ക്രൌഞ്ചം !
ഓംകാര മന്ത്രങ്ങള്‍ അലിവിനെ കാണിച്ച
വാത്മീക വേദങ്ങള്‍ എവിടെ മണ്ണില്‍ ?
ഗോഡ്സെയാണ മരത്ത്  ,ഇന്നെന്റെ കാല്‍ ചോട്ടില്‍
അലയുന്നു ഗാന്ധി തന്‍ പൈതൃകങ്ങള്‍  !
ഇവിടെയെന്‍ ആശകള്‍ വില പേശി വാങ്ങുന്ന
കപട വേഷങ്ങളാ നെന്റെ ചുറ്റും
വരിക വീണ്ടും നയിക്കുക വിപ്ലവം,
ക്വിറ്റിന്ത്യ വീണ്ടും മുഴക്കുക ദണ്‍ടിയില്‍ പോവുക ,
നാം ഒന്ന് ചെര്‍ന്നുപ്പായി മാറുക !!
                           -ഉസ്മാന്‍ പാണ്ടിക്കാട് -
                             0564283654
                             veem143@gmail.com





2012, ഒക്‌ടോബർ 14, ഞായറാഴ്‌ച

(ദൈവം )


..
‎(ദൈവം )
നൊന്തു പെറ്റെന്നെ മുലയൂട്ടി ലാളിക്കു... 
മമ്മയില്‍ ദൈവമുന്ടാവാം
അന്തിയോളം പണി ചെയ്തു പോറ്റുന്നൊരെന്‍
അച്ഛനില്‍ ദൈവമുണ്ടാവാം 
പിച്ച വെക്കുന്നോരെന്‍ കൈപിടിച്ചക്ഷരം
എഴുതിച്ച ഗുരുവിലും ദൈവമുണ്ടാം
അതിഥിയെ സ്വീകരി ച്ചാദരിക്കുന്നൊരെന്‍
സുഹൃത്തിലും ദൈവമുണ്ടാവാം !
എന്തിനെന്‍ ഹൃദയത്തിനുള്ളിന്റെയുള്ളില്‍
വിശുദ്ധിയിലും ദൈവമുണ്ട് സത്യം
ചെരിപ്പുറങ്ങളില്‍ അശരണര്‍ക്കിടയിലും
ചിരി മറന്നലയും വിശപ്പിന്‍റെ വിളിയിലും ദൈവമുന്ടാം !!!
പള്ളിയില്‍,ക്ഷേത്രത്തില്‍, അള്‍താരയില്‍ ,
പണപ്പെട്ടിയില്‍ ദൈവത്തെ കാണുകില്ലാ ..!!!

2012, ഒക്‌ടോബർ 6, ശനിയാഴ്‌ച

(ജനാധിപത്യം)SONG

ജനാധിപത്യ മെന്നോരീ വിശുദ്ധമായ സംസ്കുര്‍ത്തി
പണാധിപത്യ മായിടുന്നതല്ലൊ  നാടിന്‍ ദുര്‍ഗ്ഗതി 
പഠിക്കുവോര്‍ക്ക് നല്‍കണം ജനാധിപത്യ വീക്ഷണം 
കടിച്ചുകീറി മത്സരിക്ക എന്നതല്ല ശിക്ഷണം 

എവിടെ ആര്‍ഷ ഭാരതാംബ ,എവിടെ നെഹുറു ,ഗാന്ധിജി 
എവിടെയുണ്ടബുല്‍കലാം ,എവിടെയിന്നഖ്ണ്ടത ?
സത്യവും,സമത്വമേകരെന്ന ഭാവമെങ്ങുപോയ് 
നിത്യവും പെരുത്തു കണ്ടിടുന്നനീതി അക്രമം !

വരിക വന്നടുത്തു നിന്ന് കൊള്‍ക തോള് ചേര്‍ന്നു നാം 
തിരികെ നിന്നിടാതെ സോദരാക നാടിനായി നാം 
ചെ റുത്തു നില്‍ക്ക നമ്മളൊന്ന് ച്ചേര്‍ന്നു നിന്ന് സര്‍വരും 
കരുത്തുകൊണ്ട് നാം പടുത്തുയര്‍ത്ത പുതിയ ഭാരതം 

ജനാധിപത്യം  "ബൈ ത പീപ്പിള്‍ ഫോര്‍ ദി പീപ്പിള്‍" എന്നതായ് 
പണാ ധിപത്യ മായിടാതെ കാത്തുകൊള്‍ക ശക്തരായ് !
ജനാധിപത്യം "ബൈ ത പീപ്പിള്‍ ഫോര്‍ ദി പീപ്പിള്‍" എന്നതായ് 
പണാ ധിപത്യ മായിടാതെ കാത്തുകൊള്‍ക ശക്തരായ് !
                               (ഉസ്മാന്‍ പാ ണ്ടിക്കാട് )