പേജുകള്‍‌

2013, മേയ് 22, ബുധനാഴ്‌ച

നേര്ചിത്രം









വളരുന്നുവത്രെ യെന് ഭാരതം മേല്ക്കുമേല് 
തളരുന്ന ലൊകത്തിനൊട്ടു മീതെ 
ഞെളിയുന്നതിന് മുമ്പ് ഞാനൊന്ന് കാണട്ടെ 
നാടിന്റെ നേര്ക്ക് നേരുള്ള ചിത്രം 

അഷ്ടിക്കു മാനം പണയപ്പെടുത്തുവോര് 
പട്ടികള്ക്കൊപ്പമുച്ചിഷ്ടം ഭുജിക്കുവോര് 
അന്യന്റെ എച്ചിലില് അന്നം പരതി 
പകലന്തി തെരുവില് പശിപ്പാട്ട് പാടുവോര് 
പുറമ്പോക്ക് പോലും വലിച്ചെറിഞ്ഞന്യരായ്  
പാതയോരത്തോവ് ചാലില് വസിക്കുവോറ് 
കാനേശുമാരി കണക്കില് പെടാത്തവറ് 
താനേ പിറന്നും പരന്നും കഴിഞ്ഞവറ് 

അപ്പുറത്താറ്ഭാഡ രമ്മ്യഹര്മ്മങ്ങളില് 
ആലസ്യ മാവോള മാസ്വദിക്കുന്നവര് 
ചാരിത്ര്യ മമ്മാനമാടിയെന് പെങ്ങള്ക്ക് 
മോചന പട്ടം  പതിച്ചു നല്കുന്നവര് 
അധികാര ഗറ്വ്വില് വരേണ്യ വർഗ്ഗങ്ങളായ് 
നാടിന്റെ സമ്പാദ്യ മപഹരിക്കുന്നവര് 
അരമനക്കുള്ളില് ശുനകന്നു പോലും 
സുഗ നിദ്ര മെത്തകള് ശീതീകരിച്ചവര് 

ഒറ്റ കുടുമ്പമാണിന്ത്യതന്  തോപ്പിലെ 
ചന്തമേറും പല പൂക്കളാണത്രെ നാം 
ചൊട്ടയില് ചൊല്ലി പഠിപ്പിച്ച വരികളില് 
വിശപ്പാണ് കാണുന്നതിന്ത്യ യല്ല 
വിദ്യാലയത്തിന്നു മുറ്റത്തസംപ്ലിയില് 
സ്നേഹ പ്രതിക് ജ്ഞകള് തെറ്റി യെന്നോ ?

അപ്പമായ് വെണ മേതീശ്വരന് പോലും 
വിശപ്പിന്നു മുന്നിലേക്കാഗമിക്കാന് 
അപ്പോഴുണ്ടാകുന്ന സര് വ്വ സാഹോദര്യ 
മോന്നുകൊണ്ടേ നമ്മളൊന്നു ചേരൂ !

അന്നമില്ലാത്തവന് ,അഭായമില്ലാത്തവന് 
അന്യരായ്‌ നമ്മള് ക്കിടയിലുള്ളോര് 
അവരാരു മറിയാതെ ഇന്ത്യ ഈ രാജ്യത്തു 
വളരുന്നുവത്രേ സ്വകാര്യമായി  !
                  ഉസ്മാന് പാണ്ടിക്കാട് 

ഒത്തുകളിക്കുക


ഒരുമിക്കുന്നത് കൊള്ളാം 
അത് കളിയിലുമാകാം ,കാര്യങ്ങളിലും  !
ഒത്തൊരുമിക്കലുമാകാം ,പക്ഷെ 

ഒത്തുകളിക്കല് നന്നല്ല !
ഒത്തൊരുമിച്ച് കളിക്കുക നിങ്ങള് 
ഒത്തൊരുമിച്ച് കഴിഞ്ഞിടുക 
ഒത്താല് എല്ലാം ഒക്കും എന്നാല് 
ഒത്തില്ലെങ്കി ലമാന്തിക്കും ! "