പേജുകള്‍‌

2019, ഡിസംബർ 8, ഞായറാഴ്‌ച


ഡിജിറ്റൽ ഇന്ത്യ


വളരുന്നുവത്രെ ഡിജിറ്റലായ്  ഭാരതം 

തളരുന്ന ലോകത്തിനൊട്ടു മീതെ 
ഞെളിയുന്നതിൻ  മുമ്പ് ഞാനൊന്ന് കാണട്ടെ 
നാടിൻറ്റെ  നേർക്ക്  നേരുള്ള ചിത്രം

വർഗ്ഗ വൈരങ്ങളും വംശീയ ഹത്യയും 
നിർഗ്ഗമിക്കുന്നു വെറുപ്പിൻറ്റെ  ചേഷ്ടകൾ 
നിർദ്ദയം ഭോഗിച്ചു തള്ളുന്ന പിഞ്ചിളം
കുഞ്ഞിൻറ്റെ  രോദനം കേൾക്കാം എവിടെയും 
കത് വയിൽ ,ഗുജറാത്തിലെന്നല്ല ഫാസിസ്റ്റ് 
ഇന്ത്യ തൻ ശാപമാണീ സ്ത്രൈണ രോദനം 

അഷ്ടിക്കു മാനം പണയപ്പെടുത്തുവോർ 
പട്ടികൾ ക്കൊപ്പമുച്ചിഷ്ടം ഭുജിക്കുവോർ 
അന്യൻറ്റെ  എച്ചിലിൽ അന്നം പരതി 
പകലന്തി തെരുവിൽ  പശിപ്പാട്ട് പാടുവോർ 

പുറമ്പോക്ക് പോലും വലിച്ചെറിഞ്ഞന്യരായ്  
പാതയോരത്തോവ് ചാലിൽ  വസിക്കുവോർ  
കാനേശുമാരി കണക്കിൽ  പെടാത്തവർ  
താനേ പിറന്നും പരന്നും കഴിഞ്ഞവർ  

അപ്പുറത്താർഭാഡ രമ്മ്യഹർ മ്മ്യങ്ങളിൽ 
ആലസ്യ മാവോള മാസ്വദിക്കുന്നവർ 
ചാരിത്ര്യ മമ്മാനമാടിയെൻ  പെങ്ങൾക്ക്  
മോചന പട്ടം  പതിച്ചു നൽ കുന്നവർ 

അധികാര ഗർവിൽ  വരേണ്യ വർഗ്ഗങ്ങളായ് 
നാടിന്റെ സമ്പാദ്യ മപഹരിക്കുന്നവർ  
അരമനക്കുള്ളിൽ  ശുനകന്നു പോലും 
സുഗ നിദ്ര മെത്തകൾ  ശീതീകരിച്ചവർ 

ഒറ്റ കുടുമ്പമാണിന്ത്യതൻ   തോപ്പിലെ 
ചന്തമേറും പല പൂക്കളാണത്രെ നാം !
ചൊട്ടയിൽ  ചൊല്ലി പഠിപ്പിച്ച വരികളിൽ  
വിശപ്പാണ് കാണുന്നതിന്ത്യ യല്ല !
വിദ്യാലയത്തിന്നു മുറ്റത്തസംപ്ലിയിൽ  
സ്നേഹ പ്രതിക് ജ്ഞകൾ  തെറ്റി യെന്നോ ?

പൗരത്വ രേഖയിൽ അന്യനാണത്രെ ഞാൻ 
സംഘിത്വ  മില്ലാത്തതാണതിൻ കാരണം  !കാശ്മീരിലാസ്സാമിൽ,ഈശൈത്യഹിമവൻറ്റെ
ഇപ്പുറത്തെങ്ങാണ്ടു മല്ലത്രെ എന്നിടം !

വെള്ള പ്പടയോടെതിരിട്ട് നാടിൻറ്റെ
മോചനം നേടിയൊരാണെൻറ്റെ പൂർവ്വികർ! 
ബെല്ലാരി,ആൻറ്റമാൻ കൽത്തുറുങ്കേറിയോർ,
കഴുമരത്തുമ്പിൽ പിടഞ്ഞന്ത്യമായവർ

തീവണ്ടി ബോഗിയിൽ ജീവൻ കൊടുത്തവർ
തീയുണ്ട നെഞ്ചേറ്റി നീറി മരിച്ചവർ
വീറോടെ മാപ്പിളപ്പടയെ നയിച്ചവർ
വീണ്ടെടുത്തിന്ത്യയെ കെട്ടിപ്പടുത്തവർ     
ഓശാന പാടിയും കൂട്ടിക്കൊടുത്തും 
പറങ്കിപ്പടക്കൊപ്പ മാണന്ന് സംഘികൾ
ഇന്ത്യതൻസ്വാതന്ത്ര്യസമരത്തിലെവിടെയും
ബന്ധമില്ലാത്തവർ ഫാഷിസ്റ്റ് ഭീകരർ    
അപ്പമായ് വെണ മേതീശ്വരൻ  പോലും 
വിശപ്പിന്നു മുന്നിലേക്കാഗമിക്കാൻ 
ഒന്നുചേർന്നൊന്നായ് വളർന്നവർ ക്കെല്ലാർക്കും  
ഉള്ളതായ് തീരണം ഇന്ത്യ എന്നും !
അപ്പോഴുണ്ടാകുന്ന സർവ്വ സാഹോദര്യ 
മൊന്നുകൊണ്ടേ നമ്മളൊന്നു ചേരൂ !

അന്നമില്ലാത്തവർ  ,അഭയമില്ലാത്തവർ  
അന്യരായ്‌ നമ്മൾക്കിടയിലുള്ളോർ  
അവരാരു മറിയാ ഡിജിറ്റലായ് ഭാരതം 
വളരുന്നുവത്രേ സ്വകാര്യമായി  !
                  ഉസ്മാന് പാണ്ടിക്കാട് 
                  8281674065  

2019, നവംബർ 17, ഞായറാഴ്‌ച

നട്ടെല്ല്

വാക്കറുത്തവരോട് 
മൗനം ചോദിച്ചു ;
അക്ഷരം ചവച്ചു  
പഠിപ്പു ഛർദിക്കാൻ 
ഫീസെത്രയാകും ? 
തലയൂരി കക്ഷത്തിൽ വെച്ച് 
നട്ടെല്ല് മടക്കി 
മകിടിക്ക് മുന്നിൽ 
ആടുക മാത്രം !

സമ്മദം! 

അപ്പൊ 
തലപ്പാവ് വീഴാതെ
വാലറുക്കാതെ 
കാത്തു കൊൾക  !

2019, ഫെബ്രുവരി 10, ഞായറാഴ്‌ച

ചെരുപ്പ്



ചെരുപ്പിന്
അയാൾ ഭാരമാകുമ്പോൾ
ഇടയ്ക്കിടെ അയാൾ ചെരുപ്പ് മാറ്റി
ഇന്ന്
ചെരുപ്പ് അയാൾക്ക്
ഭാരമായിരിക്കുന്നു
അയാളെ ചെരുപ്പ് മാറ്റുകയാണ്

                   ഉസ്മാൻ പാണ്ടിക്കാട് 

നബി വചനം

 

ആഹാരത്തിന് വകയില്ലാത്തോൻ
അയലത്തങ്ങിനെ വലയുമ്പോൾ
ആര്ഭാടത്തോടന്ന൦ തിന്നും
അവരല്ലല്ലോ മുസ്‌ലിംകൾ


നമ്മളിൽ   പെട്ടവനല്ലൊരു ത്തൻ
നമ്മൾക്കയാൾ അന്യനാണ് തീർച്ച !
"താൻ തനിക്കായി കൊതിപ്പതേതും
തൻ സോദരന്നും കൊതിക്കുവോളം "
           
                            ഉസ്മാൻ പാണ്ടിക്കാട്




2019, ജനുവരി 24, വ്യാഴാഴ്‌ച

യൂത്ത് ഇന്ത്യ :...
{നിറമാർന്ന യുവത്വം,കരുത്തുറ്റ വിശ്വാസം }
യുവത്വമൊരു വരദാനം ദൈവിക 
നിമിത്ത,മത്‌ സൗഭാഗ്യം
തിരുത്തുവാനുള്ളവസരമാണത് 
കരുത്ത് കാട്ടണമവിടെ 
തമോപഥത്തിനുമപ്പുറമുണ്ടൊരു 
തിളക്കമാർന്ന പ്രഭാതം 
തകർത്തുമാറ്റണമിരുളിൻ കോട്ടകൾ 
തുളച്ചു കയറണ മവിടെ
               (യുവത്വമൊരു)
പ്രവാചകന്മാർ കൊളുത്തി വെച്ചൊരു 
പ്രകാശമുണ്ടത്‌ പുണരിൻ 
പ്രബുദ്ധ മാനവ യുവ ശക്തികളായ്‌ 
ഉറച്ചൊരണിയിൽ ചേരിൻ
ഉശിരുമുണർവ്വും ഉയിരും നൽകാൻ 
ഉദാത്ത വഴി യൂത്തിന്ത്യ 
ഉണർത്തു പാട്ടുകൾ ഒന്നായ് പാടാം 
ഒരു പുതു ലോകം പണിയാം 
                    (യുവത്വമൊരു)
അറുത്തുമാറ്റുക അസമത്വത്തിൻ 
വിലങ്ങു ചങ്ങല നമ്മൾ 
അടുത്തറിയുക സമത്വ സുന്ദര
വിശുദ്ധ ദൈവിക വഴികൾ 
അതാണ് മാനവ മോചന സൗഹൃദ 
സന്ദേശത്തിൻ സരണി 
അതാണ് ജീവിത സൗഭാഗ്യത്തിന് 
നിതാന്ത നിർമ്മല ശ്രേണി 
                      (യുവത്വമൊരു)
               ഉസ്മാൻ പാണ്ടിക്കാട് 
                0564283654