പേജുകള്‍‌

2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

സ്വര്‍ണ്ണപ്പണി


ഒരു നിശ്ചേതന ലോഹത്തിന് 
ആദ്യമായി  ജീവന്  കൊടുത്തത്  
അമ്മ തന്നെ യാകണം  
മഞ്ഞലോഹം കണ്ട് കണ്ണ് തള്ളിയ ദിവസം !
എന്നാല് ഇന്ന് ... അച്ഛനാണ് 
സ്വറ്ണ്ണ പ്പണി

നടന്ന് നടന്ന് സ്വറ്ണ്ണം തേടല്
സ്വറ് ണ്ണം നേടാനായി കിളക്കുന്നു ,
ഭാരം ചുമക്കുന്നു,എഴുതുന്നു ,വണ്ടിയോടിക്കുന്നു .. 
 അങ്ങിനെ യങ്ങനെ യങ്ങനെ ....
മകളുടെ അച്ഛനായതിനാല് 
എല്ലാ അച്ഛന്മാരും ഇന്ന് 
സ്വര്‍ണ്ണപ്പണിയിലാണ് 
വിവാഹം സ്വര്‍ഗ്ഗത്തിലല്ല ,
സ്വര്‍ണ്ണ ക്കടയിലാണ് !
സ്വറ്ണ്ണം മാത്രമല്ല ചുവട് മാറ്റിയത് ,
അന്നവും  ! .. അത് തൊടിയിലല്ല ,
കടയിലാണ് !
പഠനം സ്കൂളില് നിന്ന്
സ്കൊപ്പിലേക്ക് നടന്നു 
ഹൃദയമല്ല തെരുവുകളാണ്
ഭക്തി ചുരത്തുന്നത്
പണത്തിന്റെ രാസമാറ്റമാട്ടെ   
എല്ല് മുറിഞ്ഞും പല്ലരയുന്നില്ല 
പരാതി തീരുന്നുമില്ല !
രാത്രി സ്വപ്നത്തിനല്ല 
പകലിനെ പ്രസവിക്കുന്നത്
സ്വര്‍ണ്ണത്തിനാണ് 
പകല്‍ രാത്രിയാകുന്നതും !
സ്വറ് ണ്ണം ഉരുകി ആഭരണമാകുന്നു
അച്ഛന് ഉരുകി സ്വറ് ണ്ണവും
നിസ്സഹായ യായി അമ്മയും !
 (ഉസ്മാന്‍ പാണ്ടിക്കാട് )

2013, ഫെബ്രുവരി 9, ശനിയാഴ്‌ച

(പശി)


വിശപ്പിന് വിശക്കുന്നത് കണ്ട് 
കൊടികള്‍ ചുരുട്ടി 
പാര്‍ട്ടികള്‍ പിരിഞ്ഞുപോയി .
പാകമാകാതെ 
പഴുത്ത ആശയങ്ങളില്‍ 
രമിച്ചു കിടന്ന 
ദൈവങ്ങളും നിസ്സഹായരായി !
പശിപ്പാട്ടുകളില്‍ വിപ്ലവം 
കലക്കിയ തെരുവ് 
സംഗങ്ങള്‍ ഉറക്കെ പാടി 
"നഷ്ടപ്പെടുവാനില്ലൊന്നും 
ഈ കൈ വിലങ്ങുകളല്ലാതെ"
എന്നാല്‍ 
വിലങ്ങും,വിശപ്പും 
നഷ്ട്ടപ്പെട്ട ജഡങ്ങളില്‍ 
പുഴുക്കള്‍ വിശപ്പടക്കി !
   (ഉസ്മാന്‍ പാണ്ടിക്കാട്)