പേജുകള്‍‌

2014, ഡിസംബർ 28, ഞായറാഴ്‌ച

           യൂത്തിന്ത്യ 
യുവ ശക്തിക്കൊരു തിരുത്ത് നല്കി 
കരുത്ത് പകരും  യുത്ത് ഇന്ത്യ
കരുത്ത് പകരും  യുത്ത് ഇന്ത്യ
യുവാക്കളേ യുഗ ശില്പികളേ ....!
കരുത്ത് പകരും  യുത്ത് ഇന്ത്യ.....
കരുത്ത് പകരും  യുത്ത് ഇന്ത്യ....യുത്ത് ഇന്ത്യ .......യുത്ത് ഇന്ത്യ .....യുത്ത് ഇന്ത്യ....
 
യുഗാന്തരങ്ങളിലൂടെ പലപല 
യുഗപുരുഷന്മാർ വന്നു 
ജഗപരിപാലകനൊരുവനവന്റെ 
തിരു സന്ദേശം തന്നു 
ഒരൊറ്റ ജനത,ഒരു നിര,ഒരു നബി 
ഒരു ഗ്രന്ഥത്തിൻ മക്കൾ 
നിരർത്ഥ മിങ്ങിനെ പല ചേരികളായ് 
പൊരുതുകയാണോ നമ്മൾ ?
പൊരുതുകയാണോ നമ്മൾ ?
യുവാക്കളേ യുഗ ശില്പികളേ!...പൊരുതുകയാണോ നമ്മൾ ?
                                      (യുവ ശക്തിക്കൊരു)
പല കാലങ്ങളിൽ പല ദേശങ്ങളിൽ 
പല യുഗ ചക്രച്ചുരുളിൽ 
പല പരിവര്ത്തന ദശകളിലൂടെ 
തിരുനബിയെത്തി ഒടുവിൽ 
കരുത്ത് നേടി ഇസ്‌ലാം വീണ്ടും 
തിരുത്തി ലോക ചരിത്രം 
കറുത്തിരുണ്ട തമസ്സ് തുരന്നി 
ട്ടുദിച്ചു ദിവ്യ വെളിച്ചം ..
ഉദിച്ചു ദിവ്യ വെളിച്ചം
യുവാക്കളേ യുഗ ശില്പികളേ!...ഉദിച്ചു ദിവ്യ വെളിച്ചം !
                                     (യുവ ശക്തിക്കൊരു)
പൊരുതി മരിക്കും പല ഗോത്രങ്ങളെ 
ഒരു നിരയാക്കിയ ദൗത്യം 
കുരുതി വരിപ്പവർ പരസ്നേഹത്തിൻ 
വരുതിയിൽ വന്നത് സത്യം !
അരുതരുതിനിയൊരു ചേരിപ്പോരിൻ 
ഇരകളതാവരുതാരും !
ചെറുത്ത് നില്ക്കാൻ യുവതതി നമ്മൽ 
അടുത്ത് വന്നണി ചേരിൻ ... 
അടുത്ത് വന്നണി ചേരിൻ  
യുവാക്കളേ യുഗ ശില്പികളേ!...അടുത്ത് വന്നണി ചേരിൻ  !
                                   (യുവ ശക്തിക്കൊരു)
                   രചന.. ഉസ്മാൻ പാണ്ടിക്കാട് 
                             0564283654  ജിദ്ദ 

2014, ഡിസംബർ 23, ചൊവ്വാഴ്ച

       ( കേരള യാത്ര )
ചെങ്കടല് ഓരത്ത് നിന്നും വഞ്ചിഞങ്ങള് തുഴയുന്നു 
ചൊങ്കെഴും മാമല നാടിന്   കാഴ്ചകള് കാണാന് 
പാരാവാരാ കടലിലേ  തിര തുഴഞ്ഞടുക്കുമ്പോള് 
കേര വൃക്ഷത്തിന്റെ നാട്  നമുക്ക് കാണാം ...
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം 
തുഞ്ചത്തെഴുത്തഛന് ,കുഞ്ചന് . ആശാന്,ഉള്ളൂര് ,വള്ളത്തോളും 
വഞ്ചിപ്പാട്ടും ,തെയ്യം ,തിറ ,പിറന്ന നാട് 
ആലിമുസ്ലിയാരും ,കുഞ്ഞ ഹമ്മദാജി ,കുഞ്ഞായനും ,
മോയിന് കുട്ടി വൈദ്യാര് ,മങ്ങാട്ടച്ചന് ,ബഷീറും 
ചുക്ക് ,മുളക് ,തിപ്പല്ലി ,ചന്ദനം ,ഈട്ടിയും തേടി 
അന്ത കാലത്തറബികള്  എത്തിയ നാട്  
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം 
മാനും,മയിലും,മരതക പട്ടുടുത്ത മലകളും 
മനം കുളിര് ക്കുന്ന മരു പടര്പ്പുകളും 
മലയാളം മഹല് ഭാഷാ പദവിയാല് വിലസുന്ന 
മണിപ്രവാളത്തിന് മധു നിറഞ്ഞ ദേശം 
ഒപ്പന ദഫ്ഫും പരിശ  മുട്ടും മര്ക്കം കളികളും 
ഒത്തിണങ്ങും മത മൈത്രി പുലരും നാട് 
കൊന്തയും പൂണൂലും ചന്ദ്ര കലയും കൈ കോര്ക്കും നാട് 
ചന്തമേറും  ചരിത്രങ്ങള് ഉറങ്ങും നാട് 
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
കൊടുങ്ങല്ലൂരെത്തി, വഞ്ചി,അടുപ്പിക്കാനിടമില്ലെ 
കടപ്പുറം മുസ് രീസങ്ങെവിടെ പോയി?
അറിഞ്ഞില്ലേമുസ് രീസ്   മറുനാട്ടില് വളരുന്ന 
മലയാളിക്കൊപ്പം കടല് കടന്ന് പോയി 
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
മാനും മയിലും മരതക മലകളും മാറിപ്പോയി 
മണല്  കോറി മാഫിയകള്  അവ കയ്യേറി 
തമിളന്റെ കനിവോടെ കഴിയേണം മലയാളി  
തളിരും കുളിരും കൃഷി അവരേതായി 
മലയാളം പോരാ ഹിന്ദി ,ബങ്കാളിയും പഠിക്കേണം 
മലനാട്ടില് കഴിയുവാന് അതിജീവിക്കാന് 
മെനു പോലും മാറി, മന്തി  ച്ചോറും, കബ്സ,ഷവര് മയും 
മണിമാളികയായ് കൊണ്ഗ്രീറ്റ് കാടുകള് കേറി 
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
ചോറും കറിയുംഇല്ലേ പോട്ടേ  ബാറും ബിയറും കുടിച്ചാട്ടെ 
ബാററ്റാച്ച് ട്  മലയാളം നുരഞ്ഞിടട്ടെ 
മാനം വിറ്റും ഓണം ഉണ്ണും അധികാര കൊതിയന്മാര് 
മറിച്ചിട്ട മലനാട്  മരിച്ചു പോയി 
മലയാളം വളരുന്ന മറു നാട്ടില് തന്നെ പോകാം 
മലനാടിന്  മഹത്വ മിന്നവിടെ മാത്രം !
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
                                                    ഉസ്മാന് പാണ്ടിക്കാട് 
                                                        0564283654 

2014, ഡിസംബർ 21, ഞായറാഴ്‌ച

സ്നേഹദൂത്


















മാപ്പിള ക്കവൈത്രി  യുമ്മാന്റെ വഴി തെളിച്ച്   
മാപ്പിളപ്പാട്ടിന്നിശല് താളങ്ങളില്  ജീവിച്ച്       
മാറി മാറി പാട്ടുകൊണ്ടമ്മാനമാടി ക്കൊണ്ട് 
നാട്ടിലും മറുനാട്ടിലും മാഷ്ഹൂദ്‌ തങ്ങളുണ്ട് 

പുഞ്ചിരിച്ചും കൊണ്ടടുക്കും സൌഹൃദങ്ങള് പിന്നെ 
നെഞ്ചകം കൊണ്ടു നടക്കും  ഉള്ളറിഞ്ഞ് തന്നെ 
പാട്ടെഴുതാനായി ഞങ്ങള്  ഒത്തുകൂടാരുണ്ട് 
പാട്ടരങ്ങില് തൊട്ടതോ പൊന്നാക്കിയിട്ടുമുണ്ട് 

സേവനത്തില് ആ മനസ്സിന്റെ മഹത്വം വെല്ലാന് 
സ്നേഹമെന്ന വാക്ക് പോലും പോരെനിക്ക് ചൊല്ലാന്
സര് വ്വ ശക്തന്റെ കൃപ,കടാക്ഷ മേകീടട്ടെ !
സ്വര് ഗ്ഗ വാസികളായ് അവരും നമ്മളും തീരട്ടെ ! 
                                     ഉസ്മാന് പാണ്ടിക്കാട് 
                                     0564283654 

2014, ഡിസംബർ 10, ബുധനാഴ്‌ച

{ചാകാനുള്ള അവകാശം കോടതി വകവെച്ചു ..വാര്ത്ത }
(പോയി ചത്തു കൊള്ളിന് )

അവകാശങ്ങളിൽ ഒന്ന്, മനുഷ്യന്
ചാകാനുള്ളതിനാണത്രേ
ചാകാനെങ്കിലു മിനി മേൽ ആരും
സമരം ചെയ്യരുതെന്നത്രെ!

ചുമ്പിക്കാനുണ്ടാവകാശം ,ഒരു
പെഗ്ഗ് കഴിക്കാനതിലേറെ
പൊതു ഖജനാവ് മുടിക്കാനും ,രതി
സരിത രസങ്ങൾ നുകരാനും

കൊല്ലാനും ,കലിതുളളാനും,പല
വെട്ടുകള് വെട്ടി നിരത്താനും
കൊല്ലാ കൊല ചെയ് തനവധി പേരെ
ജയിലിന്നിരുളില് തള്ളാനും !

ആൾദൈവങ്ങൾക്കാടിപ്പാടാൻ
അടിമുണ്ടില്ലാ താറാടാൻ
അവരുടെ കാലില് കുനിയാന് ,മാറില്
ചായാന് ,മാനം മറമാടാന് !

എല്ലാം കൊള്ളാം എന്നാലിവിടെ
ജീവിക്കാനില്ലവകാശം !
അരുതേ ജീവിക്കാനിനി ആരും
അവകാശത്തിന് മുതിരരുതെ !
               ഉസ്മാന് പാണ്ടിക്കാട്