പേജുകള്‍‌

2013, ഏപ്രിൽ 18, വ്യാഴാഴ്‌ച

"പൊങ്ങച്ചന്തം "

ജീവിക്കുന്നോറ് ക്കഗീകാരം 
നല്കില്ലൊരു മലയാളിയു മെന്നും !
രാഷ്ട്രീയക്കാറ് , സാംസ്കാരികരും,
ഏവരു മീ കുളി മുറിയില് നഗ്നറ് 
മത സംഘടനകള് ക്കയലത്തുള്ളോറ് 
അന്യന്മാരാണീ വിഷയത്തില് 
കണ്ണിനു മുന്നില് കാണാത്തവറ് അവറ് 
ആളെ ത്തിരയും ബഹു ദൂരത്ത്‌ 
ജീവിത ശേഷം ഗുണ ഗണ മോതി 
കരയുക എന്നത് പതിവാണെന്നാല് 
മരണ പെട്ട കലാകാരന്നൊരു 
മരണാ നന്തര ഭഹുമതി നല്കും 
മരണം കേട്ടാല് ഞെട്ടും, പിന്നെ 
ശരണ മൊരനുശോചന സന്ദേശം !
വേണം വറ്ഷാ  വറ്ഷാ ങ്ങളില് അത് 
തുടരണ മോറ്മ്മ പുതുക്കീടേണം 
അങ്ങിനെ നമ്മുടെ പേരും പടവും 
പോങ്ങണ മെല്ലാ മീഡിയ തോറും 
പൊങ്ങച്ചത്തിന് "മലയാളികള്  ".. 
എന്നിങ്ങിനെ അര്ത്ഥം നല്കീടട്ടെ !

2013, ഏപ്രിൽ 16, ചൊവ്വാഴ്ച

ഉണര്ത്തു പാട്ട്

   










പണ്ടിക്കാട്ടുകാര് നമ്മള് .... നമ്മളൊറ്റ നാട്ടുകാര് 
നമ്മളൊറ്റ നാട്ടുകാര് ...... നമ്മളൊറ്റ നാട്ടുകാര് .. 2 

നന്മയില് നമുക്ക് തോളുചേറ് ന്നുറച്ചു നിന്നിടാം 
തിന്മയെ ചെറുത്ത് പുതിയൊ രൈക്യ ചരിത മെഴുതിടാം 
നാം അടിച്ചുടക്ക നമ്മെ വേറ് തിരിച്ച മതിലുകള് 
നാം എടുത്തുയര്ത്ത പുതിയ സൌഹൃദത്തിന് തുകിലുകള് 

 പണ്ടിക്കാട്ടുകാര് നമ്മള് .... നമ്മളൊറ്റ നാട്ടുകാര് 
നമ്മളൊറ്റ നാട്ടുകാര് ...... നമ്മളൊറ്റ നാട്ടുകാര് 

പല മതങ്ങള് ജാതി തോട്ടുരുമ്മിയുള്ള ജീവിതം 
പുലരു മെന്നു മെപ്പൊഴും ഒരുമയുള്ള സൌഹ്രദം 
പുഴകളാല് അതിര് വെച്ച പെരുമയുള്ള ഭൂതലം 
പഴമകൊണ്ട് പല ചരിത്ര ചുരുളെഴുന്ന തട്ടകം 

വാരിയങ്കുന്നത്തഹമ്മദാജി ,ആലി മുസ്‌ലിയാര് 
വീര ചെമ്പ്രശ്ശേരി തങ്ങള് വേറെയും വിവേകികള് 
പോരടിച്ച് പോറ്ക്കളത്തില് വീര മൃത്യു ആയവറ് 
ചോര കൊണ്ട് പാര തന്ത്ര്യ മെന്ന വേരറുത്തവര് 

പണ്ടിക്കാട്ടുകാര് നമ്മള് .... നമ്മളൊറ്റ നാട്ടുകാര് 
നമ്മളൊറ്റ നാട്ടുകാര് ...... നമ്മളൊറ്റ നാട്ടുകാര് .. 3 
                            ഉസ്മാന് പാണ്ടിക്കാട് 
                            veem143@gmail.com
                                00966564283654


2013, ഏപ്രിൽ 13, ശനിയാഴ്‌ച

കണ്ണനെ തേടി

വിഷു ആശംസകള്   
      (കണ്ണനെ തേടി )
വിഷു വാണിന്ന് ,കണി ക്കെന് കണ്ണിന്
കണ്ണട പരതി ഇന്നലെ ഞാന് 
നിറമില്ലാത്ത വെളുത്തൊരു ലോകം 
കാണും കണ്ണടകണ്ടില്ല !
മഞ്ഞ കണ്ണട ,പച്ച കണ്ണട ,നീല കണ്ണട നിറ് ലോഭം 
നിറമത് ഏഴല്ലെഴുനൂറെ ന്നാല് 
ഇല്ല , വെളുത്തൊരു കണ്ണടയും !  
ഒടുവില് ,പണ്ട് ഗലീലിയൊ നോക്കിയ 
ചില് കുഴല് കണ്ടൊരു കോണില് ഞാന് 
അള് താരയിലെ പാതിരി പണ്ട് 
ചുഴറ്റി യെറിഞ്ഞ കുഴല്  ചില്ല്   
തെല്ലൊരു ഭയമുണ്ടെന്നാലും ഞാന് 
"കണ്ണനെ" നോക്കി കാണട്ടെ !
വെള്ളരി ,മുന്തിരി,കൊന്നപ്പൂവുകള് 
ഒത്തിരിയുണ്ട് കണി ക്കോപ്പ് 
ലോകം ചുറ്റി അരിച്ചു പെറുക്കി 
കണ്ണനെ മാത്രം കണ്ടില്ലാ 
കണ്ണില്ലാഞ്ഞിട്ടല്ലാ, കണ്ണന് .. 
ചൈനയില് ചെന്നിട്ടില്ലത്രെ !

ഐ ടി ജീന്

           (ഹൈടെക് പോയം )
ഹൈടെക്ക് ചന്തക്ക് പോയതാണമ്മചി
കുട്ടിക്ക് ന്യൂഡില്സ് വാങ്ങാന് 
അച്ഛനുണ്ടങ്ങേ മുറിയിലെ ട്വിറ്ററില് 
ചാറ്റിങ്ങ് ക്ലൈമാക്സിലാണ് 
മുത്തഛനപ്പുറത്തേതോ മരുന്നിന്റെ 
ബാറ്കോഡ് സെര്ച്ചുന്നു നെറ്റില് 
മുത്തശ്ശി ഗോഗിളില് സ്കിന് ക്രീമു ബ്രാന്റുന്ന 
ഹോം പേജില് ഉപവിഷ്ടയാണ് 
ഐ ഫോണില് ഇക്കിളി ചിപ്പിന്റെ ഐക്കണില് 
ഏട്ടന്റെ സ്ക്രീന് ടച്ച് കേള്ക്കാം 
റോള് ടോപ്‌ ഫ്രന്റിന്റെ റോള് മോഡലാകുവാന് 
മേക്കപ്പിലാണിന്ന് ചേച്ചി 
എല് കെ ജി അനിയന്റെ അനിമേഷനില് ജെറി 
ടോമിന്റെ ടോപ്‌ സ്കോറു ടക്കി 
അയലത്ത് വീഡിയോ കോണ്‍ഫ്രെന്സില് ആന്റിയും 
എങ്കേജിലാണിന്നു ലൈനില് 
ഫൈസ് ബുക്കില് ഹാക്കിന്റെ ഹൈജാക്ക് പെട്ടീന്ന് 
ഞാനായി മാറു ന്ന തെന്തേ ?
അപ്ഡെയ്റ്റു സ്റ്റേറ്റസ്സില് ആരാന്റെ റ്റൈംലൈനില് 
ആഡ് ചെയ്യാം ഹൈടെക് പോയം !!  



2013, ഏപ്രിൽ 10, ബുധനാഴ്‌ച

ഇടം

ഇത് ഭൂമി 
പ്രഥമ ജയില്  
നരവംശത്തിന്റെ ആദ്യ കണ്ണികള് 
തടവിലാക്കപ്പെട്ട ഇടം !
ആദ്യ പാപത്തിന്റെ ശാപഗ്രസ്തമായ അറിവുകള് 
ഇന്നും ഇവിടെ വേട്ടയാടപ്പെടുന്നു . 
ഹവ്വയുടെ പാദമുദ്രകള് 
ചവിട്ടി മെതിച്ചുകൊണ്ടല്ലേ 
എവിടെയും ആദം കടന്നുകയറുന്നത് 
ആദി മാതാവിന്റെ അന്ത്യ ശയനത്തിനരികില് 
ഇതാ "കഅബ "
ഭൂമിയിലെ ആദ്യ അഭയ സങ്കേതം 
കണ്ണീരിന്റേയും പുഞ്ചിരിയുടെയും 
ചരിത്രക്കീറൂകള്ക്ക് 
ഏറേ സാക്ഷി നിന്ന പ്രദേശം 

സഹസ്രാബ്ധങ്ങളിലൂടെ മാനവതയുടെ 
മായാ മുദ്ര പതിച്ച അതിപുരാതന പുണ്ണ്യ ഗേഹം 
ആദ്യ ജീനുകളുടെ പകര്പ്പ് 
വരും കണ്ണിയിലെവിടെയോ കണ്ടെത്തുമത്രേ ..?
അത് ഇവിടെയാവില്ല!
ഇവിടെ മുഹമ്മദ്‌ ഒരു അഭയാര്ത്തിയാണ് 
ഇബാഹിം ഇങ്ങോട്ടെത്തിനോക്കുന്നില്ല 
ഇസ്മായില്  ബലി കാത്തു കിടക്കുക തന്നെ യാണ് 
ഇഹ് റാമിന്റെ മുണ്ടിനുപോലും ഗോത്രത്തിന്റെ മണവും 
യാങ്കിയുടെ ഹുങ്കും !

ഇന്ന് ഇവിടെ ബിലാലിന്റെ വിയര്പ്പ് കണങ്ങളില്ല 
യാസിറിന്റെയും അമ്മാറിന്റെയും 
നയന ഹര്ഷങ്ങലില്ല 
ഫറോവയുടെ കുന്ത മുനയില് 
ആസിയയുടെ മാറിടമല്ല,ഇസ്മായീലിന്റെ 
പൈതൃകമാണ് തറച്ചു നില്ക്കുന്നത് 
സംസം ഇവിടെ വിപണന ദ്രവം 
പിറക്കുന്ന കുഞ്ഞിന് 
പെപ്സിയുടെ പത 
കാരക്കക്ക് ചോക്ലൈറ്റിന്റെ രുചി
ഹലീമയുടെ സ്തനരസം ബോട്ടിലുകളാണ് 
ച്ചുരത്തുന്നത് 
ആമിനയുടെ ഹൃദയ ലാവണ്യത്തിലല്ല . 
ഉന്തു വണ്ടിയുടെ മാറാപ്പിലാണ് കുഞ്ഞിന്റെ ഇടം 
ഒഴിഞ്ഞ തലയും നിറഞ്ഞ വയറും 
സ്വന്തമാക്കിയ പിന് മുറ 
പടിഞ്ഞാറൻ ബലിക്കല്ലുകളില് 
കൊല കാത്തു കിടക്കുകയാണ് 
മുറ്റത്തെ മുല്ലക്ക് മാത്രമല്ല,
ചുറ്റു വട്ടത്തെ മുല്ലക്കുംഇവര് ക്ക് മണമില്ല  
ഇന്ദ്രിയ ഗന്ധം നഷ്ട്ടപ്പെട്ട 
വന്ന് ,സുഗന്ധവും ദുര്ഗന്ധവും 
സമമാണല്ലോ  ?? !!
        - ഉസ്മാന്പാണ്ടിക്കാട് -