പേജുകള്‍‌

2016, സെപ്റ്റംബർ 17, ശനിയാഴ്‌ച

സ്വാതന്ത്ര്യം പട്ടാപകല്

പണ്ട് വിദ്യാലയത്തിലെ 
അസംബ്ലി മുറ്റത്ത് ഞാൻ സ്വാതന്ത്രനായിരുന്നു ,
എന്റെ കൂട്ടുകാരെല്ലാം സഹോദരീ സഹോദരന്മാരും !
ഉച്ചബെല്ലടിച്ചപ്പോൾ ,
ചോറ്റുപാത്രവുമായി എല്ലാവരുംവരാന്തയിലേക്ക് നടന്നു
ഞാൻ മൈതാനടത്തേക്കാണ് പോയത്
കാരണം ഞാന് സ്വതന്ത്രനായിരുന്നു !
സ്‌കൂൾ വിട്ട് മഴ നനയാനും
സ്വാതന്ത്ര്യം എന്നെ അനുവദിച്ചു
മറ്റുള്ളവരുടെയൊക്കെ കുട നനഞ്ഞപ്പോള്
എനിക്ക് നനയാൻ, ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു !
പിന്നെ,വീട്ടിൽ !
അച്ഛനില്ലാത്ത വീട്ടിൽ,
അമ്മ വേലക്കുപോകുമ്പോഴും
ഞാൻസർവ്വ തന്ത്ര സ്വാതന്ത്രനായി !
എന്നാൽ ,ഇന്ന്
ചത്ത പശുവിന്റെ തോലുരിച്ചവനെ കൊല്ലാനുള്ള
സ്വാതന്ത്ര്യം നിന്റെതാണ് ,
കഴിച്ച ഭക്ഷണം ബീഫെന്ന് സമർത്ഥിക്കാനും !
....................................ഉസ്മാൻപാണ്ടിക്കാട്‌ ...