പേജുകള്‍‌

2013, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

ഓര്മ്മയില് ഒരേട്‌















അഞ്ചാം ക്ലാസ്സിലെ ബെഞ്ചിലിരുന്നൊരു 
കാലമെന് ഓര്മ്മയില് വന്നു 
നെഞ്ചോടന്നു നാം ഒന്നു ചേര് ന്നാ വഴി 
സഞ്ചരിച്ചെത്രയോ ദൂരം !
പിന്നീടെത്തിയ തീ മരുക്കാട്ടില് 
മരിക്കാറില്ലെന്റെ ഓര് മ്മ !
എന്നാലിന്നു ഞാന് ഈ ചിത്രം കണ്ടപ്പോള് 
പിന്നോട്ടൊന്ന് നടന്നു .
എം അബു മാസ്റ്റ് ,മരക്കാര് മാസ്റ്റ് 
സുലൈ  മാസ്റ്റെത്ര  ഗുരുക്കള് ...!
എണ്ണിയാല് തീരാത്തത്രയു മുണ്ടെന് 
കൂട്ടുകാരിന്നും മനസ്സില് 
മായാറില്ല ചരിത്ര മിതേ വഴി 
മാറിക്കോണ്ടേയിരിക്കും 
മാറാനുള്ളവര്  നമ്മള് മനുഷ്യര് 
മാറും ഇന്നല്ലേല് നാളെ !

2013, സെപ്റ്റംബർ 18, ബുധനാഴ്‌ച

എന്റെ ഗ്രാമത്തിലെ ഓണം







കാണം മുഴുവനും വിറ്റു തീര് ന്നാണത്രെ 
ഓണം കഴിച്ചതെന് നാട്ടുകാര് !
വാണം കണക്കെ കുതിച്ചുയരും വില 
ക്ഷീണം വരുത്തി യിന്നോണ മാകെ 
ഉപ്പു തൊട്ടങ്ങോട്ട് കറ് പ്പൂര മത്രയും 
കപ്പം കൊടുത്താലെ കയ്യിലെത്തൂ
ഒപ്പം പണപ്പെട്ടി ഊരയില് തൂക്കണം
കൂപ്പു കൈ കാട്ടി തൊഴുതിടേണം
കോര്പറേറ്റ് ഭൂതങ്ങളാണിന്ന് നാടിനെ
പോറ് ക്കളാ മാക്കുന്നതീ വിധത്തില്
ഓര്ക്കണം നമ്മളേ വിറ്റു തിന്നുന്നോരെ
തീര് ക്കണം നമ്മള് ക്ക് രക്ഷ വേണേല്

               ഉസ്മാന് പാണ്ടിക്കാട്