പേജുകള്‍‌

2017, ജനുവരി 29, ഞായറാഴ്‌ച

കുരുക്ഷേത്രം







..........കുരുക്ഷേത്രം.........

വെറുമൊരു കാല്പടവല്ലിത് എന്നിൽ 
അക്ഷരമിട്ട കുരുക്ഷേത്രം !
ഇക്ഷിയിൽ ഞാൻ  ഞാനായ് മാറിയ
ശിക്ഷണമേകിയ തീ ക്ഷേത്രം !
ഇവിടെയിരുന്ന് കളിച്ച് ,ചിരിച്ച് ,
പഠിച്ചു പറന്നു നടന്നു ഞാൻ 
ഇവിടുത്തോരോ പുൽക്കൊടിയിൽമണ് ..
തരി യിലുമുണ്ടെന് ബാല്യങ്ങൾ !
നിരവധി മുഖമുണ്ടെന്റെ മനസ്സിൽ 
നിരവധി കഥയുടെ ചുരുളുണ്ട് 
എല്ലാം ഓർത്തൊരു വിജനതയിൽ ഞാൻ 
ഇന്നുമിരിക്കാറുണ്ടിടയിൽ !
ഓർമ്മയിലേക്ക് കടന്ന് വരും 
ചില മുഖ മവരി ല്ലീന്നീ  യുലകിൽ 
അന്ന് പിരിഞ്ഞതിൽ പിന്നീടിതുവരെ 
കാണാത്തവരായ് മറ്റു ചിലർ
ഒരുമിച്ചിന്നും ഒരു മെയ്യായ് പല 
കോണിൽ കഴിയും ഹൃദയങ്ങൾ
 പാരാവാര ക്കടലാം ഉലകിൻ
പല വേഷങ്ങളിൽ കഴിയുന്നു  
കാലം  എഴുതിത്തള്ളിയ ചാപല്യങ്ങൾ
ചിന്തയിൽ തേട്ടി വരും
കാലാകാലത്തോർമ്മയിലിങ്ങിനെ
ഒഴുകുന്നിനും ബാല്യങ്ങൾ