പേജുകള്‍‌

2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച

സ്വാര്‍ത്ഥത


ഭൂമിയില്‍
എനിക്ക്
ഇടം  നല്‍കിയത്
വിലക്കപ്പെട്ട ഒരു വൃക്ഷമാണത്രേ !
ഓരോ വിലക്കുകളും കീഴടക്കാനായി
പിന്നീട്  എന്‍റെ  ദാഹം .
പധാര്‍ത്തങ്ങള്‍ വെട്ടിപ്പിടിച്ചു,
കരയും ,കടലും ,ആകാശവും വരുതിയിലാക്കി .
മത്സ്യത്തെപ്പോലെ ഊളിയിട്ടു ,
മാനിനെപ്പോലെ കുതിച്ചോടി ,
പറവകളെപ്പോലെ പറന്നു ,
കഴുകനെപ്പോലെ ഉറ്റുനോക്കി .
വിലക്കുകളുടെ  വേലി തകര്‍ ത്തെറിഞ്ഞ്
പലതും കീഴ്പ്പെടുത്തിയപ്പോഴും    
ഒന്നുമാത്രം എനിക്ക് കഴിഞ്ഞില്ല -
"എന്നെ കീഴ്പ്പെടുത്താന്‍ !''
അതിനു മുമ്പുതന്നെ
സ്വാര്‍ത്ഥതക്ക്
ഞാന്‍  കീഴ്പ്പെട്ടിരുന്നു  !

2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

(അമ്മ )

ഹൃദയ രക്തം പുരണ്ട എന്റെ ഓര്‍മകളില്‍
താരാട്ടിന്റെ ഒരു സ്പര്‍ശം
മായാതെ കിടന്നു !
കനലെരിഞ്ഞ ബാല്യത്തിലും,
കത്തി ഉയര്‍ന്ന യൌവ്വനത്തിലും ..
എരിഞ്ഞടങ്ങാതെ .
അന്വേഷിയുടെ കരുത്തും,
നിഷേ ധിയുടെ അമര്‍ഷവും ,
ധിക്കാരിയുടെ ഇച്ഛാശക്തിയും ..
അതെനിക്ക് നല്‍കി!
ഈണം തന്ന ജീവിതത്തിന്റെ
ബാക്കിപത്രത്തില്‍ ...
ഒരിറ്റു മുലപ്പാലിന്റ്റെ പാടുകള്‍
ഇന്നും ഉണങ്ങാതെ കിടക്കുന്നു
മറ്റൊന്നും പകരം വെക്കാന്‍ കഴിയാതെ !


മൌനങ്ങള്‍

ആശയം വിളമ്പുന്ന സദ്യ വട്ടങ്ങളില്‍
ഞാന്‍ എന്നും നിശ്ശബ്ദനായി
അക്ഷരം ചവച്ചു തുപ്പുന്ന സാങ്കേതിക വിദ്യ
എനിക്കറിയാത്തതിനാല്‍.....
വ്യാഖ്യാനങ്ങളിലല്ല ,
വന്ന കാലത്തിലാണ് ഞാന്‍ ജീവിച്ചത്  .
നിറം പിടിപ്പിച്ച വാര്‍ത്തകളിലും ,
നിറം മങ്ങിയ വര്‍ത്തമാനങ്ങളിലും 
ഞെരിഞ്ഞമര്‍ന്ന  മൌനങ്ങള്‍
എന്റെ രാത്രികളെ വിഴുങ്ങി !
 വൃണപ്പെട്ട പകലുകളില്‍ നിന്ന് ..
പകലുകളിലേക്കുള്ള  യാത്രയില്‍
ആശയമല്ല,
വിശപ്പ്‌ വിളമ്പുന്ന
ആമാശയമാണ് എന്നും എനിക്ക്
കാണാന്‍ കഴിഞ്ഞത് !  



2012, ഓഗസ്റ്റ് 27, തിങ്കളാഴ്‌ച

ഞാന്‍ എവിടെ

‎(ദൈവത്തിന്റെ വീട്)
ഞാന്‍ എന്നെ തിരയുകയായിരുന്നു 
ജാതിയില്‍ ഞാനുണ്ടായിരുന്നില്ല !
മേല്‍ ജാതിയിലും,കീഴ്ജാതിയിലും കണ്ടില്ല !
തോപ്പിയിട്ടവരിലും,പൂണൂ ലിട്ട വരിലും ,
കൊന്ത കേട്ടിയവരിലും ഞാനില്ലായിരുന്നു !
നീറങ്ങള്‍ തെടിയായി പിന്നെ അന്വേഷണം.....
കൊടികളായ കോടികളിലൊന്നും എനിക്കിടമില്ലായിരുന്നു
ചേരിയുടെ പുറമ്പോക്കില്‍
ഓടയിലുപെക്ഷിച്ച ഒരിറ്റു ദാഹജലത്തില്‍ ,
മണി മാളികക്ക് പിറകിലെ എച്ചില്‍ തൊട്ടിയില്‍ ,
അവിടെ ദൈവത്തിനരികില്‍
ഞാന്‍ നില്‍പ്പുണ്ടായിരുന്നു !!
ഒടുവില്‍...ദൈവം എന്നോട് !
"എനിക്കിടമില്ലാത്തിടത്ത് നീ നിന്നെ അന്വെഷിച്ചതെന്തെ?!!








 

2012, ഓഗസ്റ്റ് 26, ഞായറാഴ്‌ച

ഓണം

കാണം വിറ്റിട്ടെങ്കിലും ഓണം
ഉണ്ണണമെന്ന്   പഴന്ചൊല്ല്
കാണം വിറ്റാല്‍ പോലും ഉണ്ണാന്‍
ഒക്കില്ലെന്നത് നേര്‍ ചൊല്ല്

പൂവും കളവും ഓണത്തപ്പനു-
മെത്തീടുന്നു ചുരം കേറി
ചോറും കറിയും ഇലയും ഈര്‍ക്കിലി ..
വേണേല്‍ തമിളര്‍ കനിയേണം !

മാബലി പോലും ചെന്നൈ വഴിയേ
പാതാളത്തീ ന്നെത്തീടൂ
അവരാണല്ലോ പ്രജകള്‍ക്കഭയം
നല്‍കീ തീറ്റി പ്പോറ്റുന്നു !

2012, ഓഗസ്റ്റ് 25, ശനിയാഴ്‌ച

നന്‍മ

പണ്ടൊരു കാലത്തൊരു രാജ്യത്തൊരു
രാജന്‍ നാട് ഭരിക്കുമ്പോള്‍ !
ഉണ്ടായൊരു കഥ കൊണ്ടൊരു  കവിത ..
കുറിച്ചത് കേള്‍ക്കിന്‍ കുട്ടികളെ!

നീണ്ടു മെലിഞ്ഞു വളഞ്ഞു കുനിജ്-കുനിഞ്ഞ്‌
നരാജര വന്നൊരു പടുകിഴവന്‍
ഉണ്ടൊരു കവലക്കരികിലിരുന്നും-
കൊണ്ടൊരു മാവിന്‍ തൈ  വെപ്പൂ 

അത് വഴി പോകും  രാജാവപ്പോള്‍
അത് കണ്ടിങ്ങിനെ ആരാഞ്ഞു :
"ഇതിലൊരു പഴമുണ്ടായ്‌ ,അത് തിന്നാന്‍ ..
വിധിയുണ്ടാമോ അങ്ങേക്ക്  ?

"നമ്മള്‍ നാട്ടു വളര്‍ത്തിയതല്ല
നമ്മള്‍ തിന്നും കായു ഖനികള്‍ ..!
നമ്മുടെ പിന്നില്‍ വരുന്നോര്‍ക്കായി
നമ്മള്‍ നാട്ടു വളര്‍ത്തേണം "

അത് കേട്ടപ്പോള്‍ രാജാവുടനെ
സമ്മാനപ്പൊതി കൈമാറി
അത് വാങ്ങിക്കൊണ്ടരുളീ വൃദ്ധന്‍
ഇത് വൃക്ഷത്തിന്‍ ആദ്യ ഫലം

ആഹ്ലാദത്താല്‍ രാജാവേകി
സമ്മാനങ്ങള്‍ കൈ നിറയെ
സന്‍മാര്‍ഗ്ഗത്തില്‍   നന്‍മ യെഴുന്നോര്‍
ഈ മാര്‍ഗ്ഗത്തെ പുല്‍കിടുവിന്‍ !




കഥകളി

കഥ പറയുമ്പോള്‍ കഥ വേണം 
കഥയില്ലാത്തത് കഥയല്ല !
കഥയില്ലാത്ത കഥ പറയുന്നവര്‍ 
കഥയില്ലാത്തോര്‍ ...കഥയില്ലാത്തോര്‍  !
കളിപറയുമ്പോള്‍ കളി വേണം 
കളിയില്ലാത്ത കളി പറയല്‍ ..അത് 
കളിയില്ലെങ്കില്‍ പോളിയാകും 
കഥയും കളിയും പൊളിയും ചേര്‍ന്നാല്‍ 
കഥ കളി കഥ കളി കഥ കളി യാണെ !


വസന്തം





വസന്തം എനിക്കേറെ ഇഷ്ട്ടമാണ് 

പക്ഷെ ഓരോ വസന്തവും എന്നിലൂടെയാണ് പൊഴിയുന്നത് 
ഞാന്‍ ഔര്‍മ യാകുന്നതിന്റ്റെ ഔര്‍മപ്പെടുത്തലുകള്‍ !!
ഔരോ പൂവിതല്ളുംഇവിടെ ബാക്കിവെക്കുന്നു 
എന്നെ മാത്രം ബാക്കി വെക്കാതെ 
വസന്തങ്ങള്‍ വീണ്ടും പോഴിയനായ് വിരിയുന്നു 

പാഠം ഒന്ന്

പാഠം ഒന്ന്
പൊരി വെയിലത്തപരന് തണലായ്
മരമാവുക മണ്ണില്‍ നാം
നിറയെ കായ് കനി  വിളയുന്ന
വരമാവുക നാളേക്ക്
പല ജാതി പറവകള്‍,നിറയെ
ചേക്കേറും രാക്കിളികള്‍ ,
ചെറു ചില്ലകള്‍ തോറും ചാടി
ഇര തേടും വരയണ്ണാന്‍ 
തണ ലേകുകയാണാ വൃക്ഷം
തടി വെട്ടി മുറിപ്പവനും
തുണയാവുക യാണാ തടികള്‍
കുടില്‍ കെട്ടി വസിപ്പവനും

2012, ഓഗസ്റ്റ് 24, വെള്ളിയാഴ്‌ച

ഇടം

ജീവിച്ച പകലുകളും 
മരിച്ച രാത്രികളും 
എന്നെ കാത്തിരുന്നില്ല 
എന്നില്‍ പൂത്തു വിടര്‍ന്ന 
നിമിഷങ്ങളോഴികെ!
അതിനു തന്നെ അവകാശികള്‍ 
ഏറെ ഉണ്ടായിരുന്നതിനാല്‍ 
വൈറ്റിംഗ് ലിസ്റിലയിരുന്നു
എനിക്കിടം !



ചോദ്യം


1

ചിന്ത

കൂലങ്കുത്തിയൊലി ചൊഴുകും -
ചില കാട്ടരുവികളും നീര്‍ച്ചുഴിയും ,
 കാറ്റ ത്തോഴുകും കാര്‍ മേഘക്കുട ,
കോടയണിഞ്ഞ മല ഞ്ചെ രിവും ,
മഞ്ഞും, മരവും, മൌനമുറഞ്ഞ -
കരിമ്പാറകളുടെ കല്‍തടവും ,
കാലത്തെ പുലര്‍ പക്ഷികളും ,
പൂമ്പാറ്റകളും,പൂവുകളും ,
ഭൂഗോളത്തില്‍ ,അലകടലില്‍,
ഈ ക്ഷീരപഥത്തി നനന്തതയില്‍ ,
അറിവിന്‍ ആഴക്കടല് പരന്നു -
കിടപ്പുണ്ടൊക്കെ  അടുത്തറിവിന്‍  !!
  


പഞ്ചേന്ദ്രിയം

കാണുന്നത്‌ നാം കണ്ടറിയേണം
കേള്‍ക്കാറുള്ളത് കെട്ടറിയാം
തൊട്ടറിയാ നുണ്ടേ റെയുമെന്നാല്‍
മൂക്ക് ശരിക്ക് മനത്തരിയും .
ഞൊട്ടി നുണച്ച്‌ കഴിക്കും നാവില്‍
രുചിഭേദങ്ങള്‍ രുചിച്ചറിയാം
ചിട്ടകളൊത്തു വളര്‍ന്നു വരുമ്പോള്‍
ചിന്ദകള്‍ കൊണ്ട് തിരിച്ചറിയാം .


പുസ്തകം

പുസ്തകമുണ്ടാവണമെല്ലാര്‍ക്കും
പുസ്തകമുണ്ടവരാകരുത്‌ !
അക്ഷരമറിയണമെല്ലാരും ,
അത് ഭക്ഷണമായി ഭുജിക്കരുതെ !    

മനുഷ്യര്‍

ഒരമ്മ പെറ്റ മക്കള്‍
നമ്മള്‍ നമ്മളെല്ലാം ഒന്ന്
ഒരൊറ്റ ഈശ്വരന്‍റെ സൃഷ്ട്ടി
ഒറ്റയല്ല നമ്മള്‍
ഒന്ന് ചേര്‍ന്നു നില്ക്ക നാം
മര്‍ത്ത്യ സോദരങ്ങള്‍
ഉള്ളറിഞ്ഞടുക്കുമെങ്കില്‍
ഒറ്റ മാനസങ്ങള്‍ !
വര്‍ഗ്ഗ വൈര മല്ല വേണ്ടു
സര്‍ഗ്ഗ ശേഷിയാണ്
മാര്‍ഗഗ മേറെ നല്ലതെങ്കില്‍
സ്വര്‍ഗ്ഗ മവിടെയാണ് !!


മൃതിക്ക് ശേഷം


ഞാന്‍ എന്നോട് മാത്രമെ നീതി കാണിച്ചിട്ടുള്ളൂ 
എനിക്ക് വിശന്നപ്പോള്‍ ഊട്ടി 
ദാഹിച്ചപ്പോള്‍ കുടിച്ചു 
മോഹിച്ച്ചപ്പോള്‍ രമിച്ചു 
ജീവിച്ചപ്പോള്‍ സുഖിച്ചു ..
.....സ്മശാനത്തോളം !!
എന്നാല്‍ എന്റ്റെ അനീതികള്‍
മൃതിക്ക് ശേഷമാണ് ജീവിക്കുന്നത് .
- ഉസ്മാന്പാണ്ടിക്കാട് 


2012, ഓഗസ്റ്റ് 23, വ്യാഴാഴ്‌ച

നാടു നീങ്ങിയ നാട്

കളിയും ,ചെളിയും ,കുളിയും കുളിരും ..
കലപില കൂട്ടിയ കാലം പോയ്‌
പള പള മിന്നും ക്മ്ബ്യുട്ടര്‍ കളി
മുള പോട്ടിപ്പോയ് കുട്ടികളില്‍
കളിയൊരു വിളയായ് ,വിളകള്‍ കുളമായ്
കുളവും കൊക്കും ഓര്‍മ കളായ്‌


2012, ഓഗസ്റ്റ് 21, ചൊവ്വാഴ്ച

നോമ്പിന് ശേഷം

ചവച്ഛരച്ച്ച ആശയങ്ങള്‍ 
തലയിലെവിടെയോ ദഹിക്കാതെ കിടന്നു 
തത്വമസി
വറ്റിയ ആമാശയത്തില്‍ അപ്പോഴും 
... ആശ ദഹിച്ച്ചുകൊണ്ടിരുന്നു
വറുതിയുടെ കിടപ്പാടങ്ങളില്‍
ഒരു അടുപ്പ് വൃതം തുടരുക തന്നെയാണ്
ഒരു വൃത നാളുകള്‍ക്കും
നോമ്പ് തുരപ്പിക്കാനാകാതെ

2012, ഓഗസ്റ്റ് 20, തിങ്കളാഴ്‌ച

അഴക്‌



പൂന്തേനുള്ളത് ശരിയാണ്
പൂവിന്നടിയില്‍ മുള്ളാ ണെ ന്നാല്‍
മുള്ളില്ലെങ്കില്‍ ചെടിയില്ല !
ചെടിയും,മുള്ളും ,ചെടികള്‍ക്കടിയില്‍
ചെളിയും തീര്‍ത്തൊരു സൌന്ദര്യം
ചെറിയൊരു പകലും രാവും മാത്രം
നുകരാന്‍ കഴിയുന്നാനന്ദം !
പണവും ,പൊന്നും പള  പള  മിന്നും
പ്രൌഡി യെഴുന്ന പ്രതാപങ്ങള്‍
അണ യാനുള്ള വിളക്കുകള്‍ ,ആളി
ക്കത്തും ജീവിത വിഭവങ്ങള്‍!!             
 ( ഉസ്മാന്‍ പാണ്ടിക്കാട)

2012, ഓഗസ്റ്റ് 19, ഞായറാഴ്‌ച

ജീവിതം

ഒരു പൂവും വിരിയുന്നില്ല
ഉലകിന്‍ പുഞ്ചിരി നുകരാതെ
ഒരു പുഴയും ഒഴുകുന്നില്ല
ചുഴിയും കുഴികളുമറിയാതെ
ഒരു കുന്നിന്നൊരു കുഴി കാണും
ഒരു പകലിന്നൊരു രാവും
ആനന്ദവുമാധിയുമായി
കലരുന്നത് ജീവിതമായി !
         (usmaanpandikkad)

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

നാവില്‍ കരുതുക

 
കണ്ടു മടുത്തത് കാണുന്നു നാം
കേട്ടു മടുത്തത് കേള്‍ക്കുന്നു
ഉണ്ടത് വീണ്ടും ഉണ്ണുന്നെന്നാല്‍
ഊ ണ് മടുത്തവര്‍ ആരുണ്ട്‌ ?

കണ്ണുകള്‍ ചിമ്മി ഇരുട്ട് നടിക്കും
കാതു  കൊടുക്കാ  പിന്തിരിയും
കാണാത്തത് നാം പലതും പറയും
കണ്ടത് പറയാന്‍ ആര്‍ക്കറിയാം ?

കണ്ടത് ചൊന്നാല്‍ കഞ്ഞില്ലേലും
നെ ന്ചി ലവന്നു കരുത്തുണ്ട്
കാര്യം നേടാന്‍ കഴുതക്കാലില്‍
വീണവര്‍ കഞ്ഞി കുടിച്ചോട്ടെ !

ചേര കഴിക്ക്ണ നാട്ടില്‍ ചെന്നാല്‍
ചേരണ മെന്നത് ചൊല്ലാണ്
ചെരാത്തവനായ് തീരുകയെന്നത്
ചേരും, ന ട്ടെ ല്ല വ നാ ണ്   !

നാട് ഭരിക്കും ചാജാവുടുതുണി
ഊ രിയെറിഞ്ഞ പഴങ്കഥകള്‍
നാവില്‍ കരുതുക യെന്കിലുമാകാം
നാലെപ്പരയാന്‍ ചങ്ങാതി !!
                 (ഉസ്മാന്‍ പാണ്ടിക്കാട് ) 

2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ശക്തി

ശക്തി

പല ചെറു തുള്ളികള്‍
ചെര്‍ന്നിട്ടൊരു
വന്‍ കടലായ്
മാറുന്നു,

തുള്ളികളില്‍
കാണാത്തൊരു-
ശക്തി
കടലില്‍ കാണുന്നു,

ചെറുമണ്‍ ത്തരികള്‍ -
ചേര്‍ന്നിട്ടൊരു
വന്‍ക്കരയായ് 
തീരുന്നു.

തരികള്‍ക്കില്ലാത്തൊരു -
വന്‍ശക്തി
കരയില്‍ കാണുന്നു.

            ഉസ്മന്പണ്ടിക്കാട്