പേജുകള്‍‌

2015, മാർച്ച് 23, തിങ്കളാഴ്‌ച

....മഴ മേഘങ്ങള് .......

(1) ."ആരാണീ മരു ഭൂമിക്കൊരു നീര്ക്കുട ചൂടിത്തന്നു ?
പാരാവാര ക്കടല തിനുള്ളില് കാണാ നില് ക്കുന്നു !
രാവും പകലും, വെയിലും മഴയും ,തണലും തന്നവനോ ?
അവനാ നമ്മള് ക്കുലകിന് ഭരണ വ്യവസ്ഥിതി നല്കിയവന് "


(2 ) മഴയുടെ ഓര്മ്മ തികട്ടി വരുമ്പോൾ 
ഒഴുകും ഒരു പുഴ ഹൃദയത്തിൽ 
ഉടലു നനഞ്ഞൊരു സ്ലേറ്റും ,ബുക്കും 
തുകിലു വിരിഞ്ഞ പഴങ്കുടയും 
ഇടിവെട്ടേറ്റ മനസ്സും മെയ്യും 
കൊടിയ വിശപ്പും വേദനയും
ആദ്യാക്ഷര മൊരു മഴയായ് ,മഴയുടെ
ക്ഷതമായ് മനസ്സിലിരിക്കുന്നു !!

(3)"ജിദ്ദയില് ഇന്നൊരു പുതു മഴ പൈതു 
ഹൃദ്യ മതിന്റെ മനോഹര ദൃശ്യം!
ഇടിയുടെ സരിഗമ രാഗമൊരുക്കി 
പടയണി ചേര്ന്നു കരി മേഘങ്ങള് !
ചിലരീ പുതു മഴ കൊണ്ടാടുമ്പോള് ,
പലരും ദുരിത ചുഴി നീന്തുന്നു !
തെരുവില്,കുബിരിക്കടിയില് ,വഴിയില്
നിരവധി പച്ച മനുഷ്യര് ഇരിപ്പൂ
അവരുടെ നേര്ക്കൊരു വാക്കും നോക്കും
പകരുക,നല്കുക നമ്മള് സഹായം
അവിടെക്കാണാം ,മഴയും ,മഞ്ഞും
അവിടെ മനസ്സിന് സ്നേഹം കാണാം !
അതിലും വലിയൊരു പുതുമഴയില്ല !
അതിലും വലിയൊരു സേവനമില്ല !"

2015, മാർച്ച് 7, ശനിയാഴ്‌ച

{ഒപ്പന}
പ്രയാസി അക്കരെ ഇക്കരെ -

(വഴിനീളെ)
നാഥനെ വാഴ്ത്തി നടന്നിടുവിൻ 
വഴി നീളത്തിലൊപ്പന പാടിടുവിൻ
നാടിനെ പോറ്റും പ്രവാസികളെ 
തറ വാടിനെ വാഴ്ത്തും നിവാസികളെ 
പോരിശ തന്നെ നാം പാടിടണം
പരിശോടെ വിമാനത്തിൽ കേറിടണം 
എയറിന്ത്യ ടിക്കെറ്റെടുത്തിടണം 
എയറാകെയും പാറി നടന്നിടണം
പാറി പ്പറന്ന് തളര്ന്നിടുമ്പോൾ 
ആരും കാണാതെ റണ്‍വേ തിരഞ്ഞിടേണം 
പാരകളുണ്ട് വിമാനത്തിലും 
പെരും പാരകളവിടെ യാ  റണ്‍വേയിലും 
(ആനെ മദനപ്പൂ )
പോകാം പ്രവാസിക്ക് പിറന്ന നാട്ടിൽ 
ആകാം എയര് ഇന്ത്യ അതിനായ് പാട്ടിൽ 
ചീറിക്കുതിക്കുന്ന ദുരിതങ്ങൾക്ക് 
പാറാൻ ചിറകിട്ട ഒരു ഹലാക്ക് 
ഏറെ കിനാവും കൊണ്ടാടുക്കും നമ്മൾ 
കേറാൻ ഒരുങ്ങുമ്പോൾ ഇറക്കും കുണ്ടിൽ 
നേരെ പണം എണ്ണി കൊടുത്താൽ പോരാ 
വാരാൻ പലേ കണ്ണി ഇടക്ക് വേറെ 
കീറി തരും ടിക്കറ്റവരും ചെത്തീ 
മാറി തരാൻ മറ്റൊരിടത്തും കത്തീ
നീന്തി കളിപ്പിക്കും നിരത്തി നിര്ത്തീ 
നീറിപ്പുകയും നാം മനസ്സും കത്തീ 
(സുരലോക)
ഇതുവിധം പഹയന്മാർ പലരും പണ്ടേ 
പതിവായി പ്രവാസിയെ ചതിക്കാറുണ്ടേ 
പകലന്തി പണിപ്പെട്ട് കുടുംബം പോറ്റും 
അതിൽ മാന്തി എയര് ഇന്ത്യ പണവും ഊറ്റും 
മുതലാക്കണ്ണീരോഴുക്കും വകുപ്പോന്നുണ്ട് 
മതം പൊട്ടീട്ടതും മോഡി പിരിച്ചിട്ടുണ്ട്  
പറയുവാൻ ഒരു നോര്ക്ക പ്രവാസിക്കുണ്ടേ 
പിഴിയുവാൻ പല വഴി അവരും കണ്ടേ 
സഊദിയിൽ എയര് ഇന്ത്യക്കറവു കത്തീ 
സഹിക്കാനോ മലയാളി ഇവിടെ എത്തീ ?
ദുനിയാവിൽ പതിവില്ല നിരക്ക് കൊണ്ട് 
കനിവില്ലാതിവർ ചങ്കിൽ മുറുക്കി മുണ്ട് 
കലികെറ്റി ക്കെയർ ടിക്കെറ്റെടുത്ത് ചെന്നാൽ 
കയറുവാൻ സ്ഥലം കിട്ടാ തുരത്തും വന്ന് 
പലവട്ടം മുടങ്ങീയിട്ടൊരിക്കൽ ചെന്നാൽ  
ഇടം കിട്ടും ,ഉരുളുവാൻ ടയറില്ലെന്നാൽ 
നിലം വിട്ടൊന്നുയർന്നാൽ പിന്നിറങ്ങാൻ വയ്യ 
നിലം തൊട്ടൊന്നിറങ്ങിയാൽ അനങ്ങാറില്ലാ 
(ആരാരും മനസ്സിൽ ) 
നേരത്തെ തന്നെ ചെന്നിട്ടെയർപോർട്ടിൽ ഇരുന്നിട്ടും 
മാനത്തേക്കുയരുവാൻ വയ്യാ -ഓരോ 
ദീനങ്ങൾ പറഞ്ഞു കേട്ടൊരു ഡോറിൽ കുടുങ്ങിയ 
കോണിക്ക് നിവരുവാൻ വയ്യാ 
മാനത്ത് പറക്കുന്ന എയര് ബാസ്സിന്നിറങ്ങുവാൻ 
നേരത്ത് നിവരില്ലാ വീല് -വേറെ 
വീലൊത്ത വിമാനത്തിന്നാട്ടെ പക്ഷിപ്പനി മൂലം
കേറുവാൻ കഴിയില്ലാ മേലെ 
കാതങ്ങൾക്കകലെ ഈ മരുക്കാട്ടിൽ മരവിച്ച 
കൊലങ്ങൾക്കിട്ട് വീക്ക് തന്ന് -വെറും 
വേദങ്ങൾ മാത്രം പറയുന്ന മാനേജര്ക്ക് മറ്റ് 
കാര്യങ്ങൾ തിരക്കേണ്ട വന്ന് 
ഹജ്ജിന്നായ് പുറപ്പെട്ടിട്ടെയര്പോട്ടിൽ കറക്കുന്ന 
ഹജ്ജാജിക്കെന്നു മിടങ്ങേറ് -ചില 
സഞ്ചാരിക്കൊപ്പം വരും കുടുംബങ്ങൾക്കിടംകിട്ടാ 
വഞ്ചിതരായാ മടങ്ങാറ് 
നാട്ടിൽ നിന്നവധിയും കഴിഞ്ഞിട്ട് മടങ്ങുമ്പോൾ 
നീട്ടുന്നു ദിവസങ്ങൾ മാറ്റി -പൊട്ട 
ഫ്ലൈറ്റിന്റെ മുടക്കത്താലവസാനം വിസ പോലും 
നഷ്ടത്തി ലാകും ഇടങ്ങേറ് 
(കെസ്സ്-ഇമ്മലയാളത്തിക്കുറി )
ഇക്കുറി നമ്മുടെ വീമാനത്തിന്നൊത്തൊരു എയർ പോര്ട്ടും 
ഇക്കരെ നിക്കും നമ്മളെ കോക്കിരി കാട്ടുന്നു 
തിക്ക് തിരക്കുകളേറിയ കോഴിക്കോട്ടേക്കിനി മുതലാരും 
അക്കരെ നിന്ന വധിക്ക് വരെണ്ടെന്നോതുന്നു 
റണ്‍വെ അടച്ചിടും അനവധി കാലം 
വണ്‍വെ വരാനും ഇല്ലൊരു കോലം 
വന്നിറങ്ങുന്നവരിൽ കലി കാലം  
കലികാലം പ്രവാസിക്ക് പല വിധത്തിൽ 
നിലയില്ലാതവരെന്നും നടുക്കയത്തിൽ 
                         ഉസ്മാൻ പാണ്ടിക്കാട് 
                         0564283654