പേജുകള്‍‌

2015, മാർച്ച് 23, തിങ്കളാഴ്‌ച

....മഴ മേഘങ്ങള് .......

(1) ."ആരാണീ മരു ഭൂമിക്കൊരു നീര്ക്കുട ചൂടിത്തന്നു ?
പാരാവാര ക്കടല തിനുള്ളില് കാണാ നില് ക്കുന്നു !
രാവും പകലും, വെയിലും മഴയും ,തണലും തന്നവനോ ?
അവനാ നമ്മള് ക്കുലകിന് ഭരണ വ്യവസ്ഥിതി നല്കിയവന് "


(2 ) മഴയുടെ ഓര്മ്മ തികട്ടി വരുമ്പോൾ 
ഒഴുകും ഒരു പുഴ ഹൃദയത്തിൽ 
ഉടലു നനഞ്ഞൊരു സ്ലേറ്റും ,ബുക്കും 
തുകിലു വിരിഞ്ഞ പഴങ്കുടയും 
ഇടിവെട്ടേറ്റ മനസ്സും മെയ്യും 
കൊടിയ വിശപ്പും വേദനയും
ആദ്യാക്ഷര മൊരു മഴയായ് ,മഴയുടെ
ക്ഷതമായ് മനസ്സിലിരിക്കുന്നു !!

(3)"ജിദ്ദയില് ഇന്നൊരു പുതു മഴ പൈതു 
ഹൃദ്യ മതിന്റെ മനോഹര ദൃശ്യം!
ഇടിയുടെ സരിഗമ രാഗമൊരുക്കി 
പടയണി ചേര്ന്നു കരി മേഘങ്ങള് !
ചിലരീ പുതു മഴ കൊണ്ടാടുമ്പോള് ,
പലരും ദുരിത ചുഴി നീന്തുന്നു !
തെരുവില്,കുബിരിക്കടിയില് ,വഴിയില്
നിരവധി പച്ച മനുഷ്യര് ഇരിപ്പൂ
അവരുടെ നേര്ക്കൊരു വാക്കും നോക്കും
പകരുക,നല്കുക നമ്മള് സഹായം
അവിടെക്കാണാം ,മഴയും ,മഞ്ഞും
അവിടെ മനസ്സിന് സ്നേഹം കാണാം !
അതിലും വലിയൊരു പുതുമഴയില്ല !
അതിലും വലിയൊരു സേവനമില്ല !"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ