കാടുകളും,കാട്ടാറുകളും
കഥ പറയും നമ്മുടെ നാട് !
കരയിലിരുന്നാൽ കേൾക്കാം അവയുടെ
കള കള നാടൻ പാട്ട് !
കാടുകൾ നീട്ടിയെറി ഞ്ഞൊരു പുഴയുടെ
മുരടുകൾ തേടി ചെന്നാൽ
കാണാം ഒരു വൻ മലയുടെ ചെരിവിൽ
പാറ യൊഴുക്കും കണ്ണീർ !
പണ്ടിത് കൊണ്ട് രസിച്ച് ,കളിച്ചു,
കളിച്ച് നടന്നവർ ഞങ്ങൾ
ഇന്നിത് കൊണ്ടൊരു സൽഫി യെടുത്ത്
സുഖിച്ചൊരു ലൈക്കിന് നിങ്ങൾ !
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ