{ഹിന്ദി ഗാനത്തിന്റെ കരോക്കെ .. ആപ്പ്‌കെ പ്യാര് മേം
ഹം സഫര് നേ ലഗേ , ദേക് കെ ആപ് കോ ...
ഹം നിഗര്നേ ലഗേ .... എന്ന ട്യൂണ്‍ }
(മരീചിക ) ഗാനം
പാരിലെ പാഴ് മരു ഞങ്ങളില് കൌതുകം
വാനിലെ പാല് ചിരി ഞങ്ങളിൽ ഉത്സവം
ഇമ്മണല് പാടുകള് നല്കി
ചരിത്രങ്ങളേറെ .... 2
ഖത്തറിന് താളമോ വെണ്‍മണല് പാടമായ്
പാരിലെ പാഴ് മരു ഞങ്ങളില് കൌതുകം
ആത്മ സായൂജ്യ സ്ഥാനം
ഈ മണ്ഡലം
ആര്ദ്ര സൌന്ദര്യ സാന്ദ്രം
ഈ സാഗരം ... 2
ആ ദര്ശനം ഒരു സാന്ദ്വാനം
കനിവിന്റെ കൈവഴി
ഈ മണ്‍ തരി .. ഈ നിര്ജ്ജരി
ഇശലിന്റെ നേര് വഴി
ഇമ്മരുപ്പച്ചയില് നാം മറന്നു സ്വയം ... 2
ഇമ്മണല് പാടുകള് നല്കി
ചരിത്രങ്ങളേറെ ... 2
ഖത്തറിന് താളമോ വെണ്‍മണല് പാടമായ്
പാരിലെ പാഴ് മരു ഞങ്ങളില് കൌതുകം
ആര്ത്തിമ്പുന്ന മേഘം
കനല് കാറ്റുമായ്
ആഴ്ന്നിറങ്ങുന്ന വാനം
മണല് പാറ്റു മായ്
ഈ സാരണം ... സായന്തനം
സൌന്ദര്യ സംഗമം
ഈ ലാളനം .. ഈ സാഹസം
കനവിന്റെ കേതരം
(ഉസ്മാന് പാണ്ടിക്കാട്)
veem143@gmail.com
0564283654 jeddah
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ