പേജുകള്‍‌

2013, മാർച്ച് 28, വ്യാഴാഴ്‌ച

മുല്ലപ്പൂക്കള്

കലിങ്കയിലെ 
ചോരപ്പാടുകള് കണ്ട് 
ബോധി വൃക്ഷത്തിലേക്ക് 
ധ്യാനപ്പെട്ട 
അങ്ങയും, 
രക്ത ദാഹിയായോ ?

വൃണം പറ്റിയ 
തെരുവ് കോലങ്ങളുടെ 
കാല് കഴുകിയും,
ശുശ്രൂഷ ചെയ്തും 
ഞങ്ങളോടൊപ്പം നടന്ന 
ഒരുത്തനു വേണ്ടിയാണ് 
ഞങ്ങള് 
നാഗസാക്കിയും,
ഹിരോഷിമയും ,വിയറ്റ്നാമും 
അഫ്ഗാനും,ഇറാക്കും 
രക്തപങ്കിലമാക്കിയത് !

കാടയും ,മന്നയും,സ്വാദിഷ്ടമായ 
അന്നവും കൊണ്ട്  സീനയുടെ 
താഴ്വരകള് തോറും 
മോചനം അടയാളപ്പെടുത്തിയ 
തോറയുടെ തേരാളിക്കായി , 
ഗാസ്സയിലെ പിഞ്ചു പൈതങ്ങളെ 
ഞങ്ങള്  ചതച്ചരച്ചു !
മരിച്ച മാതാവിന്റെ
മാറ് പറ്റി  പാല് നുകരുന്ന 
പൈതലിനെപ്പൊലും 
അവിടെ ബാക്കി  
വെക്കാന് ജാതി ബോധം 
ഞങ്ങളെ അനുവദിക്കുന്നില്ല !

തിന്മയെ നന്മകൊണ്ട് 
നേരിട്ട് ,
ഇരുട്ടിനെ തുരത്തി 
വെളിച്ചം വിതറിയ 
വിമോചകന് വേണ്ടി 
കുറച്ച് മുല്ലപൂക്കള് സമര്പ്പിക്കാന് 
മാത്രമാണ് ഞങ്ങള് ക്ക് 
കഴിഞ്ഞത് !!

കിഴക്കും പടിഞ്ഞാറും,
വെളുപ്പും ചുകപ്പും ,
അവരുടെ ദൈവങ്ങളും
ഇരകളെ, ഇരയാക്കുന്ന 
ചുറ്റുവട്ടങ്ങളില്  

ഈ പൂക്കളില് . 
കാലം ഒരു 
വിമോചകനെ തേടുന്നു .    
അഗ്നികുണ്ഡത്തെ 
അതിജയിക്കാന് പുതിയ 
അബ്രഹത്തിനെ !
അലയാഴിയെ 
ഭേദിക്കാന് പുതിയ 
മോശസിനെ !
തമോ പഥത്തെ തൂത്തു 
മാറ്റാന് പുതിയ 
ആട്ടിടയനെ! 
   
       ഉസ്മാന് പാണ്ടിക്കാട് 
       veem143@gmail.com
             0564283654 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ