കനല്
കബന്ധങ്ങൾ നോക്കിയഹൂദിയുടെ തോറയും ,നസ്രാണിയുടെ
ബൈബിളും ഒലീവ് കൊമ്പിന്റെ തണലിൽ
നിർവൃതി കൊണ്ടപ്പോഴും ,
ക്ഷമയുടെ അവസാന
ആകാശത്തിനു താഴെ ചിതറി തെറിച്ച
പ്രതീക്ഷകളിൽ
ഒരു കനൽ അണയാതെ കിടന്നു.
ശബ്ദിക്കുന്ന മൌനം
അക്ഷരങ്ങൾക്ക് ഈണം നല്‍കുന്നതും നോക്കി
നിശ്ശബ്ദത അട്ടഹാസത്തെ
ഗർഭം ധരിച്ചു
മറന്ന ഓർമ്മകളിൽ നിന്നും
ഒരു ഫീനിക്സ് പക്ഷിയെ പ്രസവിക്കാൻ !
നിണം നുരഞ്ഞ തെരുവിൽ
കുംബസാരത്തിനൊരുങ്ങി നില്ക്കുന്ന
അൾത്താരയും
പൊട്ടിയ മരക്കുരിശും
വിണ്ടുകീറിയ നക്ഷത്രങ്ങളും
അന്ത്യ കൂതാശക്ക് കുന്തിരിക്കം
പുകക്കുമ്പോൾ അണയാതെ
കിടന്നആ കനല്
പടര്‍ന്നു കേറൂന്നതിന്
ചരിത്രം സാക്ഷി നില്ക്കാൻ !
ഉസ്മാൻ പാണ്ടിക്കാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ