പേജുകള്‍‌

2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

           (വെണ്മഴു )
അറബികടലിൻ അക്കരെ അഴകിൻ 
ഓര്മ്മയിലൊരു മലനാടുണ്ട് 
ഹരിത മനോഹര സൌരഭ്യത്തിൻ 
കവിതകളിൽ അതിനിടമുണ്ട് 

മഴു വീണവിടം കേരള മായൊരു 
പഴയ ചരിത്രം പഴകിപ്പോയ് 
തമിഴകമിന്നു കനിഞ്ഞില്ലെങ്കിൽ 
മുഴു പട്ടിണി 'അതു' മാറിപ്പോയ്‌ !!

എറിയുക വീണ്ടും ഒരു മഴു പുതിയൊരു 
കേരള നാടു പിറക്കട്ടെ !
കരളില് തൊട്ടു മനുഷ്യ മനസ്സില് 
കുളിരും കൃഷിയും വിരിയട്ടെ !

മതിലുകൾ വെട്ടി മുറിക്കുക, തോളുകൾ 
ചേർന്നൊരു മതിലായ് മാറുക നാം 
അതിരുകള്  മായ്ക്കുക ,അതിര് വിട്ടൊന്നും 
ചെയ്യാത്തവരായ് തീരുക നാം !

പഴമക്കാരുടെ പുകിലുകൾ പാടി 
പുളകം കൊള്ളൂന്നത് കൊള്ളാം 
വഴികാട്ടികളവർ അവരെ മറന്ന് 
വഴി വിട്ടവരാവരുതെന്നാല് !

പുതിയൊരു കേരള മുണ്ടാവനൊരു 
മഴുവായ് മാറുക നാം എല്ലാം
പുഴകളിൽ മലകളിൽ മണ്ണും ,മണലും 
മാന്തും  മാഫിയകളെ വെല്ലാൻ  


കാടു മുടിക്കുന്നോർ ക്കെതിരിൽ നാം 
എറിയുക നമ്മുടെ പുതിയ മഴു 
കക്കുന്നവരുടെ കൈ വെട്ടാനും 
കഴുകന്മാരെ വിരട്ടാനും ,

ഒരു മഴു കയ്യില് കരുതുക പുതിയൊരു 
കേരള മുണ്ടായ്  കാണട്ടേ !
അവിടെ സ്നേഹപ്പൂവും ,പുഴയും
അരുവികളായിട്ടൊഴുകട്ടേ !
             ഉസ്മാന് പാണ്ടിക്കാട് 
              05664283654 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ