പേജുകള്‍‌

2014, ഡിസംബർ 10, ബുധനാഴ്‌ച

{ചാകാനുള്ള അവകാശം കോടതി വകവെച്ചു ..വാര്ത്ത }
(പോയി ചത്തു കൊള്ളിന് )

അവകാശങ്ങളിൽ ഒന്ന്, മനുഷ്യന്
ചാകാനുള്ളതിനാണത്രേ
ചാകാനെങ്കിലു മിനി മേൽ ആരും
സമരം ചെയ്യരുതെന്നത്രെ!

ചുമ്പിക്കാനുണ്ടാവകാശം ,ഒരു
പെഗ്ഗ് കഴിക്കാനതിലേറെ
പൊതു ഖജനാവ് മുടിക്കാനും ,രതി
സരിത രസങ്ങൾ നുകരാനും

കൊല്ലാനും ,കലിതുളളാനും,പല
വെട്ടുകള് വെട്ടി നിരത്താനും
കൊല്ലാ കൊല ചെയ് തനവധി പേരെ
ജയിലിന്നിരുളില് തള്ളാനും !

ആൾദൈവങ്ങൾക്കാടിപ്പാടാൻ
അടിമുണ്ടില്ലാ താറാടാൻ
അവരുടെ കാലില് കുനിയാന് ,മാറില്
ചായാന് ,മാനം മറമാടാന് !

എല്ലാം കൊള്ളാം എന്നാലിവിടെ
ജീവിക്കാനില്ലവകാശം !
അരുതേ ജീവിക്കാനിനി ആരും
അവകാശത്തിന് മുതിരരുതെ !
               ഉസ്മാന് പാണ്ടിക്കാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ