പേജുകള്‍‌

2014, ഡിസംബർ 23, ചൊവ്വാഴ്ച

       ( കേരള യാത്ര )
ചെങ്കടല് ഓരത്ത് നിന്നും വഞ്ചിഞങ്ങള് തുഴയുന്നു 
ചൊങ്കെഴും മാമല നാടിന്   കാഴ്ചകള് കാണാന് 
പാരാവാരാ കടലിലേ  തിര തുഴഞ്ഞടുക്കുമ്പോള് 
കേര വൃക്ഷത്തിന്റെ നാട്  നമുക്ക് കാണാം ...
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം 
തുഞ്ചത്തെഴുത്തഛന് ,കുഞ്ചന് . ആശാന്,ഉള്ളൂര് ,വള്ളത്തോളും 
വഞ്ചിപ്പാട്ടും ,തെയ്യം ,തിറ ,പിറന്ന നാട് 
ആലിമുസ്ലിയാരും ,കുഞ്ഞ ഹമ്മദാജി ,കുഞ്ഞായനും ,
മോയിന് കുട്ടി വൈദ്യാര് ,മങ്ങാട്ടച്ചന് ,ബഷീറും 
ചുക്ക് ,മുളക് ,തിപ്പല്ലി ,ചന്ദനം ,ഈട്ടിയും തേടി 
അന്ത കാലത്തറബികള്  എത്തിയ നാട്  
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം 
മാനും,മയിലും,മരതക പട്ടുടുത്ത മലകളും 
മനം കുളിര് ക്കുന്ന മരു പടര്പ്പുകളും 
മലയാളം മഹല് ഭാഷാ പദവിയാല് വിലസുന്ന 
മണിപ്രവാളത്തിന് മധു നിറഞ്ഞ ദേശം 
ഒപ്പന ദഫ്ഫും പരിശ  മുട്ടും മര്ക്കം കളികളും 
ഒത്തിണങ്ങും മത മൈത്രി പുലരും നാട് 
കൊന്തയും പൂണൂലും ചന്ദ്ര കലയും കൈ കോര്ക്കും നാട് 
ചന്തമേറും  ചരിത്രങ്ങള് ഉറങ്ങും നാട് 
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
കൊടുങ്ങല്ലൂരെത്തി, വഞ്ചി,അടുപ്പിക്കാനിടമില്ലെ 
കടപ്പുറം മുസ് രീസങ്ങെവിടെ പോയി?
അറിഞ്ഞില്ലേമുസ് രീസ്   മറുനാട്ടില് വളരുന്ന 
മലയാളിക്കൊപ്പം കടല് കടന്ന് പോയി 
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
മാനും മയിലും മരതക മലകളും മാറിപ്പോയി 
മണല്  കോറി മാഫിയകള്  അവ കയ്യേറി 
തമിളന്റെ കനിവോടെ കഴിയേണം മലയാളി  
തളിരും കുളിരും കൃഷി അവരേതായി 
മലയാളം പോരാ ഹിന്ദി ,ബങ്കാളിയും പഠിക്കേണം 
മലനാട്ടില് കഴിയുവാന് അതിജീവിക്കാന് 
മെനു പോലും മാറി, മന്തി  ച്ചോറും, കബ്സ,ഷവര് മയും 
മണിമാളികയായ് കൊണ്ഗ്രീറ്റ് കാടുകള് കേറി 
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
ചോറും കറിയുംഇല്ലേ പോട്ടേ  ബാറും ബിയറും കുടിച്ചാട്ടെ 
ബാററ്റാച്ച് ട്  മലയാളം നുരഞ്ഞിടട്ടെ 
മാനം വിറ്റും ഓണം ഉണ്ണും അധികാര കൊതിയന്മാര് 
മറിച്ചിട്ട മലനാട്  മരിച്ചു പോയി 
മലയാളം വളരുന്ന മറു നാട്ടില് തന്നെ പോകാം 
മലനാടിന്  മഹത്വ മിന്നവിടെ മാത്രം !
ഏയ് ..തിത്തിത്താരോ തിത്തോം തക തൈ തോ തോം
                                                    ഉസ്മാന് പാണ്ടിക്കാട് 
                                                        0564283654 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ