പേജുകള്‍‌

2015, ഏപ്രിൽ 2, വ്യാഴാഴ്‌ച

      മധുരമെൻമലയാളം 

മധുരമെന്  മലയാള ഭാഷയ്ക്ക്‌ ,മാധ്യമം 
പുതിയൊരു പൂവാടി തീര്ത്തു 
പൂക്കളും പുലരിയും പുഴകളും കാണാതെ 
കഴിയും പ്രവാസിയെ ചേര്ത്തു  
മാമലനാടും മലയാളവും ഇന്ന്
വളരണം നമ്മളിലൂടെ
മാനവ  സ്നേഹ സന്ദേശത്തിനുറവിടം
ആകണം നാം അതിലൂടെ !....ആകണം നാം.....
                              (മധുരമെന്  മലയാള)
കൃഷിയും കുളിരും ഋതു താള ഭംഗിയും 
ഭാഷയും അന്യമാകുമ്പോള് 
ശ്രുതി ചേര്ത്തു പാടണം നാട്ടു രാഗങ്ങളില് 
പുതിയോരുണര്ത്തു ഗീതങ്ങള് 
മാറണം സാഹിത്യ സര്ഗ്ഗ രംഗങ്ങളില്  
ജീര് ണ്ണിച്ച സംസ്കാര ശീലം 
ചേരണം  അതിനായി  'മാധ്യമ' സരണിയില് 
മധുരമെന്  മലയാള  ജാലം  .....മധുരമെന്  മലയാള....
                                     (മധുരമെന്  മലയാള)
മറുനാട്ടില് അലയടിക്കട്ടെ നാം എഴുതുന്ന 
മലയാള ഭാഷ  തന് ഭംഗി 
മനസ്സൊന്നു ചേര്ന്നു മടങ്ങിടാം നമ്മള്ക്ക് 
മാതൃ രാജ്യത്തേക്കിറങ്ങി !
തുഞ്ചനില്  നിന്നു തുടങ്ങാം ,ബഷീറിന്റെ 
മഞ്ജുഷ മൊന്നു തുറക്കാം 
നെഞ്ചില്  നാം കൈ വെച്ചു ചൊല്ലണം മലയാള
ഭാഷയാണെന് മാതൃഭാഷാ ......മലയാള ഭാഷയാണെ... 
                                        (മധുരമെന്  മലയാള)
                                        ഉസ്മാൻപാണ്ടിക്കാട് 
                                        0564283654  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ