പേജുകള്‍‌

2020, ജൂലൈ 31, വെള്ളിയാഴ്‌ച

ആശംസകളോടെ.

നഗരമുറങ്ങിയ നേരത്തന്ന്‌ 
ജിദ്ദയിൽ നിന്ന് മടങ്ങുമ്പോൾ 
പകരം വെക്കാൻ എന്നുടെ കവിതകൾ 
അവിടെ തന്നെ കുറിച്ചിട്ടു 

'പ്രവാസിജിദ്ദ' എന്നാണക്ഷര 
കനലുകള ച്ചെറു കവിതയിലെ 
ഉശിരും ഉയിരും ഉണർവ്വും നൽകി 
നിങ്ങൾ വളത്തണമക്കവിത!

കവിത വളർന്ന് വീശിയടിച്ച് 
കൊടുങ്കാറ്റാവണ മുലകെങ്ങും
അധികാരങ്ങളിൽ അഴിമതി തീർപ്പവർ  
കേട്ടു പകക്കണ മക്കവിത!

അലർച്ച കേട്ടിട്ടിളകിമറിഞ്ഞൊരു 
പടയണി ഉയരണ മവിടെല്ലാം
അവരാവണമൊരു 'ക്ഷേമ രാഷ്ട്രം' 
പണിയാനുയരും നവ ശക്തി!

അവര് തിരുത്തണ മിരുളിൻ ശക്തികൾ 
എഴുതി മറിച്ച ചരിത്രങ്ങൾ
അവര് വരുത്തണം മാനവികതയുടെ 
നീതിന്യായ വ്യവസ്ഥിതികൾ!  

അവര് തകർക്കണമസമത്വത്തിൻ
വർഗ്ഗീയതയുടെ ബിംബങ്ങൾ
അവര് തുരത്തണ മസ്‌പൃശ്യതയുടെ, 
വംശീയതയുടെ സ്തംഭങ്ങള്!

അവിടെ കാണാം ഭാരത ശിൽപികൾ 
സ്വപ്നം കണ്ടൊരു മമ ദേശം 
അവിടെ കാണാം മുവ്വർണ്ണക്കൊടി അവരുടെ
കൈകൾക്കാവേശം

അവിടെ ചൊല്ലുക ഇക്കവിതകൾ നാം !
അവിടെ ഉയർത്തുക ഇക്കൊടി നാം !
അന്നാണുണരുക പണ്ട് മടങ്ങിയ 
നഗരം ഇന്ത്യയിലുടനീളം!
 .........ഉസ്മാൻപാണ്ടിക്കാട് 
..........8281674065 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ