പേജുകള്‍‌

2018, ജനുവരി 6, ശനിയാഴ്‌ച

മാപ്പിളപ്പാട്ട്

മാപ്പിളപ്പാട്ടിന്റെ താളം കേട്ട് കേട്ട് ഞാൻ വളർന്നു 
മാപ്പിളത്തംകൊണ്ടഭിമാനിച്ചു ഞാനെന്നും ...മർഹൂം  
മാനുമുസ് ലിയാർക്കുമതിലിടമുണ്ടതോർക്കുന്നു  

ഖറ് യ  കണ്ണത്തീന്നുദിത്ത് 
ഖമറ്  പോൽ ഒളി പരത്ത് 
കതിരുകൾ പലതായി പൂത്ത് 
അതിരിനപ്പുറം കേരളത്തിലതാകെ വ്യാപിത്ത് ...അവയുടെ 
വേരുകൾ കരുവാരകുണ്ട് നജാത്തിൻ മുറ്റത്ത്   (മാപ്പിള )

കമ്പി ,വാൽക്കമ്പി ,കഴുത്ത്
അമ്പ് പോൽ പദക്കരുത്ത്   
ഇമ്പ മുള്ളീശൽ പെരുത്ത് 
മുമ്പനേകം കവികൾ മലബാറിൻറ്റെ  സമ്പത്ത്..  ഇന്നോ 
ചെന്ന് നിൽക്കുന്നുണ്ട് ഓഎം മിൻറ്റെ ചാരത്ത്  (മാപ്പിള )

മുമ്പിലേ വരി ചുവട് വെത്ത് 
കമ്പിമെക്കമ്പി, കൊരുത്ത് 
ബിംമ്പ മൊത്ത  പദക്കസർത്ത്  
പിമ്പിലോ പ്രാസാക്ഷരങ്ങൾ ചേരുവാ ചേർത്ത്...എന്തൊരു
അമ്പരപ്പിക്കുന്ന  രചനകൾ ,തന്നു റാഹത്ത്  (മാപ്പിള )

ശങ്കര ഭാഷായെഴുത്ത്  
ചൊങ്ക് ചേലിലടുക്കി വെത്ത് 
റങ്കെഴുന്ന വിരുത്തമൊത്ത്
തങ്ക ലിപികളിലുണ്ടതിന്റെ ചരിത്ര സമ്പത്ത്  ...ജീവിത 
ഗന്ധിയാണത് മാപ്പിളത്തറവാടിന് നിഗ്മത്ത്   (മാപ്പിള )
                              ഉസ്മാന് പാണ്ടിക്കാട് 
                               00966564283654 
                           veem143@gmail.com 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ