പേജുകള്‍‌

2018, ജനുവരി 25, വ്യാഴാഴ്‌ച

വെളിച്ചത്തിന്റെ വെളിച്ചം

ഇരുണ്ട കാലത്തറേബ്യയിൽ പ
ണ്ടലഞ്ഞ ഗോത്ര വിഭാഗങ്ങൾ 
ഇരുട്ട് മൂടിയ തമോ പഥങ്ങളിൽ 
ഉരുട്ടി ജീവിത ചക്രങ്ങൾ !

അറിവും ബോധവുമില്ലാത്തോരവർ 
അക്ഷരമെന്തെന്നറിയാത്തോർ  
അതിക്രമങ്ങളിലാണ്ടു കഴിഞ്ഞവർ
അന്യോന്യം  കലഹിക്കുന്നോർ 

ഇടയ കുലങ്ങൾ ക്കിടയിലൊതുങ്ങി
അവരുടെ ജീവത താളങ്ങൾ 
ഇടഞ്ഞ ഗോത്ര ശൈഥില്യങ്ങളിൽ 
ഉടഞ്ഞു മാനവ മൂല്യങ്ങൾ 

അന്നാണവിടെ പ്രവാചകനായി 
മുഹമ്മദ് നബി വന്നെത്തിയതും 
അവരുടെ ലോകത്തറിവിൻ അക്ഷര  
തിരി നാളങ്ങൾ കൊളുത്തിയതും 

മനുഷ്യരൊരു കുല മവരുടെ വേരുകൾ 
ആദം എന്ന പിതാമഹാനിൽ
അവര് സമന്മാർ ,സഹോദരങ്ങൾ 
സ്നേഹത്തിന്റെ പ്രതീകങ്ങൾ !
ഹിറാ മുഖത്തു മുഴങ്ങിയ ശബ്ദം 
പ്രതിഗർജ്ജിച്ചു ദ്വിഗന്തങ്ങൾ   
പല കൈവഴിയായ് അവ പ്രവഹിച്ചു 
മാറ്റി മറിച്ചു ചരിത്രങ്ങൾ

പിന്നീടവരെ കണ്ടു,മദീനയിൽ  
ഭരണചെങ്കോലേന്തുന്നു 
അപരിഷ്കൃതരവർ,ഒട്ടകപാലകർ
രാഷ്ട്രാധിപരായ്‌ തീരുന്നു 

അവർ ലോകത്തിന് സംസ്കാരത്തിൻ 
മാർഗ്ഗ വെളിച്ചം നല്കുന്നു
അവരുടെ കീഴിൽ സ്പൈനും,റോമും
പേർഷ്യയുമൊന്നായ് വളരുന്നു!
           ഉസ്മാൻ പാണ്ടിക്കാട് 
            0564283654 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ