പേജുകള്‍‌

2013, ജനുവരി 1, ചൊവ്വാഴ്ച

തിരിഞ്ഞു നോക്കുക

കൊഴിഞ്ഞു പോയൊരു വര്ഷം ഓര്‍മ്മയില്‍
തിരഞ്ഞു നോക്കുക ചങ്ങാതി
പിരിഞ്ഞു പോയവരനവധി ,മണ്ണില്‍
പിറന്നു വീണവര്‍ പല ദിക്കില്‍
പ്രാരാബ്ദങ്ങളിലാണ്ടാവര്‍ ,പറയാ
ദുരിത കഥയിലകപ്പെട്ടോര്‍
കൊല്ലും,കൊലയും,വര്‍ഗ്ഗീയതയും
കബന്ധ താണ്ഡ മാടുന്നോര്‍
കൊലവരി കൊണ്ടാടുന്നവര്‍ ,നാടുകള്‍
ചുട്ടു കരിച്ചു ഭരിക്കുന്നോര്‍ 
ഉയരം പറ്റി സോപാനത്തില്‍
സുഖഭോഗങ്ങളില്‍ വിലസുന്നോര്‍ 
അധികാരത്തില്‍ അഴിമതികാട്ടി 
അവിഹിത വേഴ്ച്ച നടത്തുന്നോര്‍
കാര്യം നേടാന്‍ കഴുതക്കാലില് 
കരഞ്ഞു വീണുപിടിക്കുന്നോര്‍ !
എന്നാല്‍ ചിലരുണ്ടവരുടെ വാക്കും
വഴിയും  നേര്‍ വഴി ആക്കിയവര്‍
അവരാണു ലകിന്  കൈത്തിരി,കാലം
കോറിടു വോര് ചരിത്രത്തില്‍ !!   




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ