പേജുകള്‍‌

2013, ജനുവരി 26, ശനിയാഴ്‌ച

(ഓര്‍മ്മചെപ്പ്)

ഇവിടെ നിന്നരിവിന് വെളിച്ചം കൊളുത്തി ഞാന്
ഇവിടെയെന്‍ ചുവടിന്നു താള മിട്ടു !
പടികളോരോന്നിലെന്‍ കൈ പിടിച്ചവര്‍ 
ഇടയിലോര്‍മ്മ യില്‍ എന്നും വരുന്നവര്‍ !
പല തോള് ചേര്‍ന്ന് കൈ വെച്ചവര്‍ എത്രയോ,
പല നാളിലൊന്നി ച്ചിരുന്നു പഠിച്ചവര്‍  !
കലഹിച്ചവര്‍ ,കണ്ട് പ്രണയിച്ചവര്‍ ,കാവ്യ 
കടലാസിലക്ഷര ക്കൂട്ട് വെച്ചോര്‍  !
പടിയിറങ്ങുമ്പോള്‍ കരഞ്ഞവര്‍ ,കെട്ടിപ്പിടിച്ചവര്‍ , 
ഗദ കാല സ്വപ്നങ്ങളാശങ്ക വെച്ചവര്‍ ! 
കൈവിടാതൊപ്പം നടന്നവര്‍ ,പിന്നീട് 
പിന്നോട്ട് പോയോര്‍ ,പിരിഞ്ഞു പോയോര്‍ !
പിന്നിട്ട വഴിയിലേ ക്കല്‍പ്പം തിരിഞ്ഞു ഞാന്‍ 
എന്നിഷ്ട  സ്വപ്നം തലോടിയൊന്ന്‍ .
കുന്നും കുഴികളും ഋതു ഭേത രാഗവും                         
ഒരു പാട് ഓര്‍ക്കുവാന്‍ അല്‍പ്പ നേരം !
                  (ഉസ്മാന്‍ പാണ്ടിക്കാട്)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ