പേജുകള്‍‌

2013, ജനുവരി 16, ബുധനാഴ്‌ച

(കോല്‍ക്കളി ) KERALOLSAVAM(KIG)

بسم الله الرحمن الرحيم
بسم الله الرحمن الرحيم

 
 (രീതി...ആശിച്ച പോലെ )
ബിസ്മിയും ഹംദും സലാത്തുരത്ത് -പിരി
ശത്തിലെല്ലാര്‍ക്കും സലാമും ബെത്ത്
സുസ്മിതത്തോടൊത്തിതാ കളിത്ത് -പരി
ശുദ്ധന്‍ അള്ളാഹു വിനേയും വാഴ് ത്ത്
    (രീതി....സുരലോക)
മലയാള മഹത്തുക്കള്‍ പലരുമുണ്ടേ
മഹിമയില്‍ എഴുത്തച്ചന്‍ അവരില്‍ കണ്ടേ.. 2

മണിപ്രവാളത്തിന്‍ ലീലാ തിലക മതൊന്ന്
മണല്‍ പ്രവാസത്തിന്‍  കല പലത തില്‍ വന്ന്
മനസ്സുകള്‍ക്കീണം മോയിന്‍ കുട്ടി വൈദ്യാര്‍ തന്ന്‍ .
 

   (രീതി...ആശിച്ച പോലെ )
ഭാരതം നമ്മുടെ രാജ്യം,എന്നാല്‍-മമ
കേരളമാണല്ലോ ജന്മ ദേശം
മാമാലയും,ആഴി,നാടും ചേര്‍ന്ന്‍ -മല
യാഴിനാടെന്നൊരു പേരും വന്നു
കായലും,കാടും,കടലുമൊത്ത് -കേര
വൃക്ഷങ്ങള്‍ കൊണ്ട് കവിത തീര്‍ത്ത്‌
കാതോന്ന് കൂര്‍പ്പിച്ചിരുന്നു നോക്കൂ -കള
കൂജനത്തിന്നിശല്‍ ഒന്ന് കേള്‍ക്കൂ
     (രീതി...ഉടനെ ജുമൈലത്ത്)
കലകളനവധി കാണാം അവിടെ ചെന്നാല്‍
കഥകളി,തെയ്യം,തിറ,ദഫ്,കോല്‍ക്കളികള്‍
കാവടിയാട്ടം,കളരിയും,കൂത്തും,തോറ്റം
കൗതുക മേറുന്നോരൊപ്പന പാട്ടിന്‍ ഊറ്റം
മാര്‍ഗ്ഗം കളിയും,പരിശമുട്ടിന്റെ ഈണം
മങ്കയാട്ടം തിരുവാതിര കണ്ടുപോണം
കൊന്തയുംപൂന്നൂലും,ചന്ദ്രക്കലയും കൊണ്ട്
ചന്തമെഴും  മത സൌഹാര്‍ദ്ദമേറെ യുണ്ട്
    
    (രീതി...ആശിച്ച പോലെ )
തീരത്തലറിയടിച്ചു കടല്‍-തിര
മാലകള്‍ക്കൊത്തൊന്നു താളം വെയ്ക്കൂ
ആവതില്ലീ മണല്‍ കാട്ടില്‍ നിന്നും -ഞങ്ങള്‍
ക്കേറെ ചൊല്ലാന്‍ നിങ്ങള്‍  ,കാണിന്‍ ചെന്ന്
ഹിന്ദുവും,മുസ്ലിമും,കൃസ്ത്യാനിയും -മല
യാളത്തി ല്‍നമ്മളൊ രൊറ്റ മെയ്യ്
എന്തെല്ലാം വൈവിധ്യമെങ്കിലെന്ത് -മറു
നാട്ടിലും നമ്മള് കോര്‍ത്തു കയ്യ്
      (രീതി-വമ്പുറ്റ)
അമ്മലയാളക്കരയും വിട്ടിട്ട്
ഇമ്മരുനാട്ടില് വന്നോരേ
കുമ്മായവും,കമ്പി കൊണ്ട് സമ്പാദ്യം
രംമ്യങ്ങളാ ക്കിയ കൂട്ടരേ
ഇക്കനി വിട്ട്ങ്ങു ചെല്ലുമ്പോ നാളെ
പട്ടിണി യാകുന്ന  ഹര്മ്മ്യങ്ങള്‍
കിട്ടിയ കാശൊക്കെ കൊണ്ട് നാട്ടില്
കെട്ടിയ കൊണ്ഗ്രീറ്റ് കാടുകള്‍
 
    ( രീതി-വികസിചിട്ടൊരു)
സരസനാം കുഞ്ഞായനും ,മങ്ങാട്ടച്ചന്‍ ,കുഞ്ചന്‍
വിരചിത വിലാസങ്ങള്‍ പലതുണ്ട് നെഞ്ചില്‍
വിവരിക്കാന്‍ തരമില്ലീ കളിക്കിടെ  മൊഞ്ചില്‍

മഹാശയര്‍ അയ്യങ്കാളി, ഗുരുവും,പിന്നെ
മഹിതരാം ആലിമുസ്‌ ല്യാര്‍ ,മഖ്ദൂം ഒന്നെ
    
(രീതി-ആനേ മദനപ്പൂ)
ആഴ ക്കടല്‍ മീതെ പറന്നുയര്‍ന്ന്‍
താഴെ മരു ക്കാട്ടില്‍ പലരും വന്ന്‍
ഏറേ  ദുരിതങ്ങള്‍ക്കിടയില്‍ പെട്ട്
നീറി പുകയുന്നോര്‍ അധികമുണ്ട് 
    (രീതി-അങ്ങിനെ തങ്ങളും)
രാപ്പകലങ്ങിനെ പണി ചെയ്യുന്നു 
ഷോപ്പുകള്‍ ,ഗ്രോസറി ,ബൂഫിയ  തോറും 
വിര്‍പ്പ് വിടാനോഴിവില്ല തിലേറും 
ഓര്‍ത്ത്‌ ന്നെടു ങ്ങിടും കണ്ടവരാരും 
     (രീതി-താനാ തന്ത താനാ തന്ത  )                  
ഓര്‍മ്മകള്‍ക്കുള്ളില്‍ നമുക്കൊന്നോടി നടന്നേക്കാം
ഓര്‍മ്മയില്‍ മറന്ന ചരിത്രങ്ങളോ പുതുക്കാം
ചെങ്കടലിന്റോളം കടന്നെത്തി അറബികള്‍
ചോങ്കെഴും ദീനാറും പന്ത്രണ്ടാളും മുസ് രീസില്‍
ഉണ്ടായന്നു തൊട്ട് കൈരളി ക്കൊരു പുലരി
തീണ്ടലും,തിറ യും  വേരറുത്തെ റിഞ്ഞ  ഭേരി
ഇന്നിവിടെ നമ്മളും ചരിതരം തേടി എത്തി
ഒന്ന് ചേര്‍ന്ന റ ബ്യ യൊത്ത തിനെ നാം വളര്‍ത്തി 

                               -ഉസ്മാന്‍ പാണ്ടിക്കാട് -
                                 0564283654 veem143@gmail.com

1 അഭിപ്രായം:

  1. വളരെ നല്ല അഭിപ്രായം.
    ഈ പാട്ടുകള്‍ക്കൊത്ത് ആദ്യ കോല്‍ക്കളി കളിക്കാനുള്ള ഭാഗ്യം കിട്ടിയവര്‍ ഞങ്ങള്‍. :)

    മറുപടിഇല്ലാതാക്കൂ