പേജുകള്‍‌

2013, ജനുവരി 20, ഞായറാഴ്‌ച

നേര്‍ ചിത്രം












നേര്‍ ചിത്രം

ഇന്ത്യ തന്‍ നേര്‍ ചിത്ര മിങ്ങിനെ,
ഇന്ത്യതന്  നേര് ചിത്ര മിങ്ങിനെ 
എന്റെ, ഇന്ത്യ തന്‍ നേര്‍ ചിത്ര മിങ്ങിനെ!!
പണ്ട് ഞാന്‍  ചൊല്ലി പഠിച്ചു പോന്നേവരും
സ്വന്ത മാണെല്ലാം സഹോദരന്മാര്‍ !
ബന്ധു മിത്രങ്ങള്‍ നാം, നമ്മള്‍  സമന്മാര് ..
ചന്ത മേറും പല പൂവുകള്‍ നാം 
പശി പ്പാടു പെട്ടിട്ടലയുന്ന മര്‍ത്ത്യന്‍ 
വിശപ്പാണ് കാണുന്നതിന്ത്യയല്ല !
നൊന്തു പെറ്റമ്മ തന്‍ ചിന്തയില്‍ കാണില്ല 
ചന്തമുള്ളി ന്ത്യയും,സ്വന്തവും,ബന്ധവും
പാറുന്ന കേറുന്ന  നിങ്ങടെ ഭാരതം  
അപ്പമാവേണം ഇവര്‍ക്കു മുന്നില്‍ !
അപ്പോഴുണ്ടാകുന്നതത്രെ സാഹോദര്യ ....
മ പ്പൊഴുണ്ടാകുന്നതത്രെ സ്നേഹം !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ