പാഠം ഒന്ന് "വികസനം"
ഏതനില് നിന്ന് ഏതനിലേക്ക് !
അത് ,യാത്രാ നിയോഗം
കരുതിവേപ്പിന്റെ പണിപ്പുരയില്
ഋതുക്കള് ചിതലരിച്ചു തുടങ്ങി
ഗുഹയിലെ എന്റെ 'മൌന'ത്തിനാണ്
മുനിപ്പട്ടം കിട്ടിയത്
അത് പര് ണ്ണശാലകളില്
ചിറക് വെച്ചു
ശബ്ദം ഭാഷയിലേക്കും ,
ഭാഷ അക്ഷരങ്ങളിലെക്കും
ചരിത്രപ്പെട്ടു
അങ്ങിനെ
ശിലായുഗത്തെ ലോഹംകൊണ്ട്
ശിലായുഗത്തെ ലോഹംകൊണ്ട്
ഞാന്‍ വികസിപ്പിച്ചു
എന്റ്റെ കരുത്തിനടിയിലെ
മണ്ണ്‍ നീങ്ങിത്തുടങ്ങിയത്
അന്ന് തൊട്ടായിരുന്നു
പിന്നെ ചക്രങ്ങളിലൂടെ
യന്ത്രത്തിലേക്ക് നീണ്ടു .
കൈകളേ അവിടെ ആവശ്യമുണ്ടായിരുന്നുള്ളൂ
ഇന്ധനത്തിന്‍റ ഊഴം വന്നു
കൈകളുംനിര്‍ജീവമായി .
കുടുംബം വേരറ്റത്
പരിസ്ഥിതി വികസിച്ചപ്പോഴാണ്
ആകെ ബാക്കിവന്ന കുടിലാകട്ടെ
ഹൈവേകള്‍ വികസിപ്പിച്ചെടുത്തു
ഊര്ജ്ജങ്ങളില്‍ ഊറ്റംകൊണ്ടപ്പോള്‍ ശരീരവും
ചിപ്പുകളിലെത്തിയപ്പോള്‍ എന്നെതന്നേയും
എനിക്ക് നഷ്ട്ടപ്പെട്ടു
എന്നിട്ടും ഞാന്‍ ഒന്നും പഠിച്ചില്ല
ബാലപാഠം പോലും!!
എന്റ്റെ കരുത്തിനടിയിലെ
മണ്ണ്‍ നീങ്ങിത്തുടങ്ങിയത്
അന്ന് തൊട്ടായിരുന്നു
പിന്നെ ചക്രങ്ങളിലൂടെ
യന്ത്രത്തിലേക്ക് നീണ്ടു .
കൈകളേ അവിടെ ആവശ്യമുണ്ടായിരുന്നുള്ളൂ
ഇന്ധനത്തിന്‍റ ഊഴം വന്നു
കൈകളുംനിര്‍ജീവമായി .
കുടുംബം വേരറ്റത്
പരിസ്ഥിതി വികസിച്ചപ്പോഴാണ്
ആകെ ബാക്കിവന്ന കുടിലാകട്ടെ
ഹൈവേകള്‍ വികസിപ്പിച്ചെടുത്തു
ഊര്ജ്ജങ്ങളില്‍ ഊറ്റംകൊണ്ടപ്പോള്‍ ശരീരവും
ചിപ്പുകളിലെത്തിയപ്പോള്‍ എന്നെതന്നേയും
എനിക്ക് നഷ്ട്ടപ്പെട്ടു
എന്നിട്ടും ഞാന്‍ ഒന്നും പഠിച്ചില്ല
ബാലപാഠം പോലും!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ